Home തിരഞ്ഞെടുത്ത വാർത്തകൾ രാജ്യാന്തരതലത്തില്‍ ശ്രദ്ധനേടി ‘ഭ്രമയുഗം’; ഓസ്‌കര്‍ അക്കാദമിയില്‍ പ്രദര്‍ശിപ്പിക്കും

രാജ്യാന്തരതലത്തില്‍ ശ്രദ്ധനേടി ‘ഭ്രമയുഗം’; ഓസ്‌കര്‍ അക്കാദമിയില്‍ പ്രദര്‍ശിപ്പിക്കും

by admin

നാല് ചലച്ചിത്ര പുരസ്‌കാര നേട്ടങ്ങളുടെ നിറവില്‍ നില്‍ക്കുന്ന മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ രാജ്യാന്തരവേദിയിലേക്ക്.ലോസ് ആഞ്ചിലിസിലെ ഓസ്‌കര്‍ അക്കാദമി മ്യൂസിയത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. അക്കാമദി മ്യൂസിയത്തിന്റെ ‘വേര്‍ ഫോറസ്റ്റ് മീറ്റ്‌സ് ദ സീ’ വിഭാഗത്തിലായിരിക്കും ചിത്രം പ്രദര്‍ശിപ്പിക്കുക.ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഏക ഇന്ത്യന്‍ സിനിമയാണ് ‘ഭ്രമയുഗം’. 2026 ഫെബ്രുവരി 12-നാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. ജനുവരി പത്തുമുതല്‍ ഫെബ്രുവരി 12 വരേയാണ് ‘വേര്‍ ഫോറസ്റ്റ് മീറ്റ്‌സ് ദ സീ’ പരമ്ബര.നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈനോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ നിര്‍മിക്കപ്പെട്ട ചിത്രം രാഹുല്‍ സദാശിവനാണ് സംവിധാനംചെയ്തത്. പതിനേഴാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ‘ഭ്രമയുഗ’ത്തില്‍ മമ്മൂട്ടി കൊടുമണ്‍ പോറ്റി എന്ന പ്രതിനായകനെ അവതരിപ്പിക്കുന്നു. രാഷ്ട്രീയ, ജാതി വ്യവസ്ഥകള്‍ മൂലം പാണന്‍ സമുദായം നേരിട്ട അടിച്ചമര്‍ത്തലുകളെ ഒരു നാടോടിക്കഥപോലെ ചിത്രം അവതരിപ്പിക്കുന്നു. മലയാളത്തില്‍ വളരെക്കാലത്തിനുശേഷം എത്തുന്ന മുഴുനീള ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമെന്ന പ്രത്യേകതകൂടിയുണ്ട് ഭ്രമയുഗത്തിന്.സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ നാലെണ്ണമാണ് ‘ഭ്രമയുഗം’ കരസ്ഥമാക്കിയത്. മികച്ച നടനായി ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടി തിരഞ്ഞെടുക്കപ്പെട്ടു. സ്വഭാവ നടന്‍ (സിദ്ധാര്‍ഥ് ഭരതന്‍), പശ്ചാത്തലസംഗീതം (ക്രിസ്റ്റോ സേവ്യര്‍), മേക്കപ്പ് (റോണക്‌സ് സേവ്യര്‍) എന്നീ പുരസ്‌കാരങ്ങളാണ് ചിത്രം നേടിയത്.നേരത്തേയും ചിത്രം രാജ്യാന്തരതലത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഇംഗ്ലണ്ടിലെ ഫണ്‍ഹാമിലെ യൂണിവേഴ്‌സിറ്റി ഫോര്‍ ദ ക്രിയേറ്റീവ് ആര്‍ട്‌സില്‍ ചിത്രത്തിന്റെ സൗണ്ട് ഡിസൈനിങ്ങിനെക്കുറിച്ച്‌ പഠിപ്പിച്ചിരുന്നു. ലെറ്റര്‍ബോക്‌സിഡിന്റെ 2024-ലെ ലോകത്തെ മികച്ച ഹൊറര്‍ ചിത്രങ്ങളുടെ പട്ടികയില്‍ ചിത്രം രണ്ടാമതെത്തിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group