Home Featured ഫെബ്രുവരി 26ന് ഭാരത് ബന്ദ്

ഫെബ്രുവരി 26ന് ഭാരത് ബന്ദ്

by admin

ന്യൂഡല്‍ഹി: ഫെബ്രുവരി 26ന് ഭാരത് ബന്ദ്. ചരക്കുസേവന നികുതിയിലെ സങ്കീര്‍ണതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി സംഘടനയായ കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സി.എ.ഐ.ടി)ആണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

12 ലക്ഷം രൂപയുടെ കഞ്ചാവുമായി രണ്ട് മലയാളി യുവാക്കൾ ബാംഗ്ളൂരിൽ പിടിയിൽ

ആള്‍ ഇന്ത്യ ട്രാന്‍സ്പോര്‍ട്ട് വെല്‍ഫെയര്‍ അസോസിയേഷനും ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. ബന്ദിന്റെ ഭാഗമായി റോഡ് ഉപരോധിക്കുമെന്നും കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് അറിയിക്കുന്നു. ജിഎസ്ടി കൗണ്‍സിലിന് പല തവണ പരാതികള്‍ നല്‍കിയിട്ടും ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് സിഎഐടി ആരോപിക്കുന്നു. ജിഎശ്ടി കൗണ്‍സില്‍ സ്വന്തം അജണ്ടയുമായി മുന്നോട്ടുപോകുന്നു എന്ന തോന്നലാണ് ഇതുണ്ടാക്കുന്നതെന്നും ആരോപണമുണ്ട്.

നിലവില്‍ വ്യാപാരികളുടെ സഹകരണം തേടുന്നതില്‍ കൗണ്‍സില്‍ ഒരു താത്പര്യവും കാണിക്കുന്നില്ലെന്നും രാജ്യത്തെ വ്യാപാര രംഗത്തെ പ്രശ്നങ്ങള്‍ മനസിലാക്കാതെ വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന നിലപാടാണ് കൗണ്‍സില്‍ സ്വീകരിക്കുന്നതെന്നും കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഒരു രാജ്യം ഒരു നികുതി എന്ന പേരില്‍ ആരംഭിച്ച ചരക്കുസേവന നികുതിയില്‍ പല അപാകതകളും ഉള്ളതായി ഇവര്‍ കൂട്ടിച്ചേര്‍ത്തു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group