Home Featured ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ബിജിഎംഐ തിരിച്ചെത്തി; പുതിയ കളികൾ കളിക്കാൻ കിടിലൻ അപ്ഡേറ്റും

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ബിജിഎംഐ തിരിച്ചെത്തി; പുതിയ കളികൾ കളിക്കാൻ കിടിലൻ അപ്ഡേറ്റും

by admin

ദില്ലി: അനവധി പേർക്ക് പബ്ജി ഹരമായി മാറിയ സമയത്താണ് സുരക്ഷാ കാരണം ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ ഗെയിം നിരോധിച്ചത്. അതിനു പിന്നാലെ ബിജിഎംഐ എന്ന ഗെയിമെത്തിയെങ്കിലും കേന്ദ്ര സർക്കാർ ഇതെ കാരണം ചൂണ്ടിക്കാട്ടി അത് നിരോധിച്ചിരുന്നു.  ഇപ്പോഴിതാ വിലക്കുകൾ നീങ്ങിയതോടെ ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ (ബിജിഎംഐ) ഗെയിം താല്ക്കാലികമായി തിരിച്ചെത്തിയിരിക്കുകയാണ്.  

ഇന്നലെയാണ് ഗെയിം ഇന്ത്യയിൽ റീലോഞ്ച് ചെയ്തത്. ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ഗെയിം ലഭിച്ചു തുടങ്ങി. മൂന്ന് മാസം കേന്ദ്ര സർക്കാരിന്റെ നീരിക്ഷണത്തിലായിരിക്കും കുട്ടി ഗെയിമർമാരുൾപ്പെടെ. ഗെയിമിന് അടിമകളാകുന്നുണ്ടോ ഉപയോക്താക്കൾ എന്നതടക്കമുള്ള കാര്യങ്ങൾ വിലയിരുത്തിയാകും ബിജിഎംഐ-ക്ക് രാജ്യത്ത് തുടരാനുള്ള അനുമതി ലഭിക്കുക.

നിയന്ത്രണങ്ങളോടെയാണ് ഗെയിം എത്തിയിരിക്കുന്നത്. പ്രായപൂർത്തിയാകാത്തവർക്ക് ദിവസത്തിൽ മൂന്ന് മണിക്കൂറും മുതിർന്നവർക്ക് ആറ് മണിക്കൂറുമാണ് ഗെയിം കളിക്കാൻ സാധിക്കുക. ബാക്കിയുള്ള സമയങ്ങളിൽ  ഗെയിമിങ് ഐഡി നിയന്ത്രണ വിധേയമായിരിക്കും. 

ബിജിഎംഐ, കളിക്കാരുടെ സിറ്റി ലൊക്കേഷനും അറിയാനാകും. ഷൂട്ട് ചെയ്യുമ്പോൾ ചുവന്ന നിറത്തിൽ രക്തം ചിതറുന്നതും കാണില്ല. ചുവപ്പിന് പകരം  പച്ച, മഞ്ഞ നിറങ്ങളാണ് നല്കിയിരിക്കുന്നത്.  ബിജിഎംഐ നിരവധി പേരാണ് ഒറ്റ ദിവസം കൊണ്ട് ഡൗൺലോഡ് ചെയ്തതെന്നാണ് റിപ്പോർട്ടുകൾ.

ജനപ്രിയ ഗെയിമായിരുന്ന പബ്ജിയുടെ ഇന്ത്യൻ പതിപ്പായിരുന്നു ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ (ബിജിഎംഐ). നേരത്തെ സുരക്ഷാ ഭീക്ഷണികൾ ചൂണ്ടിക്കാട്ടി പബ്ജി മൊബൈലും മറ്റ് ആപ്പുകളും കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു.

ചൈനയിലേക്കുള്ള വിവരക്കടത്ത് ആരോപിച്ചായിരുന്നു നിരോധനം. ഈ സമയത്താണ് കൊറിയൻ കമ്പനിയായ ക്രാഫ്റ്റൺ ഇന്ത്യയിൽ  ബിജിഎംഐ എന്ന ഗെയിം അവതരിപ്പിച്ചത്. ഇന്ത്യക്കു വേണ്ടി പബ്ജിയെ റീ ബ്രാൻഡ് ചെയ്ത ഇറക്കിയ പതിപ്പാണ് ഇതെന്നും പറയാം.ഗെയിം ഇന്ത്യയിൽ റിലീസ് ചെയ്തെങ്കിലും കേന്ദ്രസർക്കാറിന്റെ നിർദ്ദേശം അനുസരിച്ച് കമ്പനി ഗെയിമിൽ ചില നിയന്ത്രണങ്ങൾ വരുത്തിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group