ബെംഗളൂരു: ബയ്യപ്പനഹള്ളി എസ്എംവിടിറെയിൽവേ സ്റ്റേഷനിൽ നിന്നു അത്തിബെലെയിലേക്കു പുതിയ എസി ബസ് സർവീസുമായി ബിഎംടിസി.വി-500വിഎ നമ്പർ ബസ് വ്യാഴാഴ്ച സർവീസ് ആരംഭിക്കും.ടിൻ ഫാക്ടറി, മാറത്തഹള്ളി ബ്രിഡ്ജ്, സർജാപുര സിഗ്നൽ, ദൊമ്മസന്ദ്ര, സർജാപുര ബസ് സ്റ്റാൻ്റ്, ബിദരഗുപ്പെ വഴിയാണ് സർവീസ്. 6 ബസുകളാണ് സർവീസ് നടത്തുക.
ബയ്യപ്പനഹള്ളിയിൽ നിന്ന് ആദ്യ ബസ് രാവിലെ 5.30നും അവസാന ബസ് രാത്രി 9നും പുറപ്പെടും. അത്തിബെലെ ബസ് സ്റ്റാൻഡിൽ നിന്നു ആദ്യ ബസ് രാവിലെ 5.50നും അവസാന ബസ് രാത്രി 9.35നും പുറപ്പെടും.
ബോധരഹിതയായ യുവതിയ്ക്ക് സിപിആര്‍ നല്‍കി; പിന്നാലെ അനുചിതമായി സ്പര്‍ശിച്ചെന്ന് സോഷ്യല്‍ മീഡിയ, ഇനി ആരെയും സഹായിക്കില്ലെന്ന് യുവാവ്
ഒരാളെ സഹായിക്കാനിറങ്ങി സമൂഹത്തിൻ്റെ കണ്ണില്‍ കുറ്റക്കാരായ നരവധിയാളുകളെ നമുക്കറിയാം. അതുപോലെയൊരു സംഭവമാണ് ഇപ്പോള്‍ ചൈനയില്‍ നിന്ന് പുറത്തുവരുന്നത്.ബോധരഹിതയായ യുവതിയ്ക്ക് ഡോക്ടറുടെ നിർദേശപ്രകാരം സിപിആർ നല്‍കിയ യുവാവിനെതിരെയാണ് ഇവിടെ സോഷ്യല്‍ മീഡിയ രംഗത്തെത്തിയത്. സിപിആർ നല്‍കുന്നെന്ന പേരില്‍ യുവാവ് യുവതിയുടെ നെഞ്ചില്‍ അനുചിതമായി സ്പർശിച്ചെന്ന ആരോപണം ഉയർന്നതോടെ വാർത്തയോട് പ്രതികരിച്ച് ഇയാള്‍ രംഗത്തെത്തുകയും ചെയ്തു.
ജൂലൈ 12നാണ് വിവാദത്തിന് അടിസ്ഥാനമായ സംഭവം നടക്കുന്നത്. ഹെൻഗ്യാങ് എന്ന സ്ഥലത്ത് വെച്ച് ഒരു യുവതി ബോധരഹിതയായി വീഴുകയായിരുന്നു. ഇതോടെ സമീപത്തുണ്ടായിരുന്നവരെല്ലാം ഒത്തുകൂടി. പ്രദേശത്തെ ആശുപത്രിയിലെ ഒരു വനിതാ ഡോക്ടറും ഇവിടെ ഉണ്ടായിരുന്നു. ഡോക്ടർ ഉടൻ തന്നെ യുവതിയ്ക്ക് സിപിആർ നല്‍കാൻ ആരംഭിച്ചു. ഇതിന് പിന്നാലെയാണ് പാൻ എന്ന യുവാവ് സിപിആർ നല്‍കുന്നത്.ആദ്യം സിപിആർ നല്‍കിയ വനിതാ ഡോക്ടർ തളർന്നപ്പോള്‍ ആർക്കെങ്കിലും സിപിആർ നല്‍കാൻ അറിയാമോ എന്ന് ചോദിക്കുകയായിരുന്നു.
അപ്പോഴാണ് പാൻ സഹായത്തിനായി മുന്നോട്ടുവരുന്നത്. മെഡിക്കല്‍ സ്കൂള്‍ അധ്യാപകനായ ഇയാള്‍ക്ക് സിപിആർ നല്‍കുന്നതിനില്‍ പരിശീലനം ലഭിച്ചിട്ടുണ്ട്. തുടർന്ന് പാനും ഡോക്ടറും മാറിമാറി സിപിആർ നല്‍കി. ഇതിനിടയില്‍ ഡോക്ടർ ആംബുലൻസ് വിളിക്കാനും ആവശ്യപ്പെട്ടു. ഏകദേശം പത്ത് മിനിറ്റിനു ശേഷമാണ് സ്ത്രീ ശ്വാസം എടുക്കാൻ തുടങ്ങിയത്. പള്‍സ് തിരിച്ചുവരികയും കണ്ണുതുറക്കുയും ചെയ്തു. ഉടൻ തന്നെ ആംബുലൻസില്‍ ബന്ധുവിനോടൊപ്പം അവരെ ആശുപത്രിയിലേക്കും കൊണ്ടുപോയി.
നഗരത്തി യുവതി ബോധരഹിതയായി വീണതും സിപിആർ നല്‍കി രക്ഷിക്കുകയും ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെയാണ് കഥ മാറിയത്. പാൻ സ്ത്രീയുടെ നെഞ്ചില്‍ അനുചിതമായി സ്പർശിച്ചു എന്ന ആരോപണം ഉയർന്നു. സംഭവം വലിയ വിവാദമായി. ‘അയാള്‍ അവളുടെ നെഞ്ചില്‍ തടവുകയാണ്ട എന്ന് ചിലർ കമൻ്റ് ചെയ്തു. ‘ഒരു സ്ത്രീ സിപിആർ നല്‍കുന്നതാണ് നല്ലത്’ എന്ന് മറ്റുചിലർ അഭിപ്രായപ്പെട്ടു.’നെഞ്ചില്‍ എന്തിനാണ് അമർത്തുന്നത്? വയറ്റില്‍ ചെയ്താല്‍ പോരെ?’എന്നുപോലും ചിലർ ചോദിച്ചു