രാജ്യത്ത് വലിയ രീതിയില്‍ ക്യൂആര്‍ കോഡ് തട്ടിപ്പ് നടക്കുന്നതായി റിപ്പോര്‍ട്ട്. ഇത്തരത്തില്‍ നിരവധി കേസുകള്‍ അടുത്തിടെയായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ആതിനാല്‍ തന്നെ ഗൂഗിള്‍ പേ, ഫോണ്‍ പേ പോലുള്ള യുപിഐ ആപ്പുകളിലൂടെ ക്യൂആര്‍ കോഡ് സ്കാൻ ചെയ്ത് പണമിടപാട് നടത്തുവര്‍ സൂക്ഷിക്കേണ്ടതാണ്.
അടുത്തിടെ ഇക്കണോമിക് ടൈംസ് പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം ഓഗസ്റ്റ് 11ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഒരു പ്രൊഫസര്‍ ഇത്തരത്തില്‍ തട്ടിപ്പിന് ഇരയായിരുന്നു. തന്റെ വാഷിംഗ് മിഷൻ ഓണ്‍ലൈനിലൂടെ വില്ക്കാൻ ശ്രമിക്കവെയാണ് ഇയാള്‍ തട്ടിപ്പിനിരയായത്. 63,000 രൂപയാണ് ഇയാള്‍ക്ക് നഷ്ടപ്പെട്ടത്. പ്രഫസറുടെ പരസ്യം കണ്ട് തട്ടിപ്പുകാരൻ ഇയാള്‍ക്ക് ഒരു ക്യൂആര്‍ കോഡ് അയച്ചു നല്‍കിയിരുന്നു. ഇത് സ്കാൻ ചെയ്തതോടെയാണ് ഇദ്ദേഹത്തിന്റെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടത്.
എങ്ങനെയാണ് ഇയാള്‍ക്ക് പണം നഷ്ടപ്പെട്ടത് എന്ന് പരിശോധിക്കാം. പണമിടപാടിനുള്ള നിയമാനുസൃതമായ കോഡുകളാണ് ക്യൂആര്‍ കോഡുകള്‍. എന്നാല്‍ തട്ടിപ്പുകാര്‍ ഇപ്പോള്‍ വ്യാജ ക്യൂആര്‍ കോഡുകളും നിര്‍മ്മിക്കുന്നുണ്ട്. ഇതില്‍ ഇരയുടെ വ്യക്തിപരവും സാമ്ബത്തികവുമായ വിവരങ്ങള്‍ മോഷ്ടിക്കുന്ന മാള്‍വെയറുകള്‍ ഇൻസ്റ്റാള്‍ ചെയ്യുന്നു. ഇതോടെ സംഭവം അറിയാതെ കോഡ് സ്കാൻ ചെയ്യുന്ന ഉപഭോക്താക്കളുടെ ബാങ്ക് വിവിരങ്ങള്‍ അടക്കം ഉള്ളവ തട്ടിപ്പുകാര്‍ക്ക് ലഭിക്കും. പിന്നീട് ഈ വിവിരങ്ങള്‍ വെച്ച് ഇവര്‍ പണം തട്ടിയെടുക്കും.
ഒരു ക്യൂആര്‍ കോഡ് ഒറിജിനല്‍ ആണോ വ്യാജം ആണോ എന്നതാണ് വരുന്ന കാലങ്ങളില്‍ ഉപഭോക്താക്കള്‍ നേരിടാൻ പോകുന്ന പ്രധാന പ്രശ്നം. ഇത്തരം കോഡുകള്‍ വ്യാജമോണോ യഥാര്‍ത്ഥ്യമാണോ എന്ന് തിരിച്ചറിയാൻ സാധിക്കില്ല എന്നത് തന്നെയാണ് തട്ടിപ്പുകാര്‍ക്ക് ധൈര്യം നല്‍കുന്നത്. ഇവിടെ തന്നെയാണ് പ്രശ്നം ഗുരുതരം ആകുന്നത്. ഇന്ന് ഭൂരിഭാഗം ആളുകളും പലയിടങ്ങളിലും ക്യൂആര്‍ കോഡ് വഴിയാണ് പണമിടപാട് നടത്തുന്നത്. പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ഇത്തരം കോഡുകളോട് ഉപഭോക്താക്കള്‍ അകലം പാലിക്കേണ്ടതാണ്.

സുരക്ഷിതമല്ലാത്ത വെബ്സൈറ്റുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുകയാണെങ്കില്‍ പേയ്മെന്റിനായി ഇത്തരം കോഡുകള്‍ ഒഴിവാക്കുക. ഇതിന് പുറമെ വാട്സ്ആപ്പ്, ടെലഗ്രാം, മെയില്‍ വഴി ഒക്കെ വരുന്ന ക്യൂആര്‍ കോഡുകളും ഉപഭോക്താക്കള്‍ ഒഴിവാക്കേണ്ടതാണ്. ഇത്തരക്കാരോട് അകലം പാലിക്കുക എന്നത് തന്നെയാണ് ഇങ്ങനെയുള്ള തട്ടിപ്പുകളില്‍ നിന്ന് രക്ഷപെടാനുള്ള ആദ്യ മാര്‍ഗം. ഇവയില്‍ നിന്ന് പൂര്‍ണമായും എങ്ങനെ രക്ഷനേടാമെന്ന് നമ്മുക്ക് പരിശോധിക്കാം.
സംരക്ഷിതമായ ലൊക്കേഷനുകളില്‍ സ്ഥാപിച്ചിരിക്കുന്ന ക്യൂആര്‍ കോഡുകള്‍ മാത്രമേ നിങ്ങള്‍ ഉപയോഗിക്കാവു. ഇല്ലാത്തപക്ഷം നിങ്ങള്‍ തട്ടിപ്പിന് ഇരയാകാനുള്ള സാധ്യത വളരെ കൂടുതല്‍ ആണ്. നിങ്ങള്‍ അധികം പരിജയമില്ലാത്തതോ അല്ലെങ്കില്‍ സംശയം തോന്നുന്ന സാഹചര്യങ്ങളിലോ പണം അടയ്ക്കേണ്ടി വരുമ്ബോള്‍ ക്യൂആര്‍ കോഡ് രീതി ഉപേക്ഷിച്ച് മറ്റെന്തെങ്കിലും രീതിയില്‍ പണമിടപാട് നടത്തുക. സുരക്ഷിതമായ ഓണ്‍ലൈൻ സൈറ്റുകളില്‍ നിന്ന് മാത്രം സാധനങ്ങള്‍ വാങ്ങാനും ഉപഭോക്താക്കള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ഇമെയില്‍ വഴി പണം അടയ്ക്കേണ്ട സാഹചര്യം വന്നാല്‍ എപ്പോഴും ജാഗ്രത പാലിക്കേണ്ടതാണ്. ഇമെയില്‍ വിലാസം, മെയിലിന്റെ ഫോര്മാല്റ്റ്, ബില്‍ ചെയ്ത തുക എന്നിവയെല്ലാം സൂക്ഷ്മമായി നിരീക്ഷിക്കുക. ആധികാരികത പരിശോധിച്ച് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമെ ഇത്തരത്തില്‍ പണം അയക്കാവു. 2- ഘടക പ്രാമാണീകരണം നടത്തിയതിന് ശേഷം മാത്രമെ നിങ്ങള്‍ പെയ്മെന്റ് ആപ്പുകള്‍ ഉപയോഗിക്കാവു എന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്. ഒറ്റ ടാപ്പ് പേയ്മെന്റുകള്‍ ഒരിക്കലും പ്രവര്‍ത്തനക്ഷമമാക്കരുത്.
ഉപഭോക്താക്കളുടെ ഇ വാലറ്റുകളില്‍ വലിയ തുകകള്‍ നിക്ഷേപിക്കുന്ന ശീലവും ഉപഭോക്താക്കള്‍ ഉപേക്ഷിക്കേണ്ടതാണ്. എപ്പോഴും ആവിശ്യത്തിനുള്ള ചെറിയ തുകകള്‍ മാത്രം ഇവിടെ നിക്ഷേപിക്കുക. നിങ്ങള്‍ക്ക് സംശയം തോന്നുന്ന ക്യൂആര്‍ കോഡുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് നല്ലതായിരിക്കും. ഇതുമായി പൊലീസിന് പരാതി നല്കിയാല് കൂടുതല്‍ ഉപഭോക്താക്കളെ ഇത്തരത്തില്‍ പറ്റിക്കപ്പെടും മുമ്ബ് തട്ടിപ്പുകാരെ പിടികൂടാൻ സാധിക്കുന്നതാണ്. ആപ്പുകളിലും ഫോണുകളിലും സുരക്ഷാ അപ്ഡേറ്റുകള് വരുമ്ബോള്‍ ഇവ ഇൻസ്റ്റാള്‍ ചെയ്യുന്നത് നിങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കും.