Home Featured ശ്രദ്ധിക്കുക ജോലി തേടുന്നവരെ കുടുക്കാൻ മലയാളികൾ ഉൾപ്പെടുന്ന തട്ടിപ്പു കമ്പനികൾ ബംഗളുരുവിൽ സജീവമാകുന്നു ; 8 പേരെ കേരളത്തിലേക്ക് തിരിച്ചെത്തിക്കാൻ സമയോചിതമായി ഇടപെട്ട് ബെംഗളൂരു കെ എം സി സി

ശ്രദ്ധിക്കുക ജോലി തേടുന്നവരെ കുടുക്കാൻ മലയാളികൾ ഉൾപ്പെടുന്ന തട്ടിപ്പു കമ്പനികൾ ബംഗളുരുവിൽ സജീവമാകുന്നു ; 8 പേരെ കേരളത്തിലേക്ക് തിരിച്ചെത്തിക്കാൻ സമയോചിതമായി ഇടപെട്ട് ബെംഗളൂരു കെ എം സി സി

by admin

ബെംഗളൂരു :ജെ പി നഗർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു ജോബ് കൺസൾട്ടൻസിയുടെ ജോലി വാഗ്ദാനത്തിൽ വീണു പോയി ബെഗളൂരുവിൽ എത്തി കുടുങ്ങിയത് ഒട്ടേറെ പേർ.

3000 രൂപ വീതം ഫീസ് വാങ്ങി 19500 രൂപ മാസം ശമ്പളം വാഗ്‌ദാനം ചെയ്തുകൊണ്ടായിരുന്നു ഉദ്യോഗാർത്ഥികളെ വലയിലാക്കിയത് . ഓഫിസിൽ പണമടച്ചതിനു ശേഷം 8പേരെ ഹൊസൂർ റോഡിലുള്ള അത്തി ബെലയിൽ പ്രവർത്തിക്കുന്ന ഒരു കമ്പനിയുടെ അഡ്രസ്സ് കൊടുത്തു അയക്കുകയും അവിടെ നിന്നും എല്ലാവരെയും പിക്ക് ചെയ്യാൻ ഒരാൾ വരുമെന്നും പറഞ്ഞു അയക്കുകയും ചെയ്തു അതു പ്രകാരം ഈ 8 പേരും അവിടെ പോവുകയും ഒരാൾ വന്നു ഇവരെ കാണുകയും ശമ്പളം 12000 മാത്രമേ ഉണ്ടാവുകയുള്ളു എന്നും ഭക്ഷണത്തിനും താമസത്തിനും ഇവരോട് തന്നെ പേയ്‌മെന്റ് ചെയ്യേണ്ടി വരുമെന്നും പറഞ്ഞു .

തുടർന്ന് വാക് തർക്കങ്ങളുണ്ടാവുകയും ഉദ്യോഗാർത്ഥികളിൽ ചിലർ ബെംഗളൂരു കെ എം സി സി യെ ബന്ധപ്പെടുകയും, കെ എം സി സി പ്രവർത്തകർ ജെ പി നഗറിലുള്ള ഓഫിലെത്തി സമയോചിതമായ ഇടപെടുകയും കമ്പനി പ്രശ്നങ്ങൾ 5000 രൂപ നഷ്ടപരിഹാരം നൽകി ഒത്തു തീർപ്പാക്കുകയും ഉദ്യോഗാർത്ഥികളെ കേരളത്തിലേക്ക് തിരിച്ചയക്കുകയും ചെയ്തു .ബംഗളുരുവിൽ തന്നെ പല പേരുകളിലായി ഇത്തരത്തിലുള്ള പല കമ്പനികളും ഈ കമ്പനിയുടെ ബ്രാഞ്ചുകളായി തന്നെ പ്രവർത്തിക്കുന്നതായി മനസ്സിലായതായി കെ എം സി സി പ്രവർത്തകർ പറഞ്ഞു .

You may also like

error: Content is protected !!
Join Our WhatsApp Group