Home Featured ബെംഗളൂരു: നഗരത്തിൽ വൈദ്യുതി നിരക്ക് ഉയർത്താൻ ബെസ്കോം നിർദേശം

ബെംഗളൂരു: നഗരത്തിൽ വൈദ്യുതി നിരക്ക് ഉയർത്താൻ ബെസ്കോം നിർദേശം

by admin

ബെംഗളൂരു: നഗരത്തിൽ വൈദ്യുതി നിരക്ക് ഉയർത്താൻ ബെസ്കോം നിർദേശിച്ചു. യൂണിറ്റിന് 1.65 രൂപ ഉയർത്താനാണ് ബെസ്കോം മാനേജ്മെന്റ്റ് കർണാടക ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനോട് നിർദേശിച്ചത്. കഴിഞ്ഞ വർഷത്തെ 1028 കോടി രൂപയുടെ നഷ്ടം നികത്തുന്നതിൻ്റെ ഭാഗമായാണ് നിരക്ക് ഉയർത്താനുള്ള നിർദേശം സമർപ്പിച്ചത്.

ഏപ്രിൽ ഒന്നുമുതൽ മുൻകാല പ്രാബല്ല്യത്തോടെയായിരിക്കണം നിരക്ക് വർധനവെന്നുമാണ് നിർദേശം. ഓപ്പൺ -ആക്സസ് ഉപഭോക്താക്കളിൽ നിന്ന് അധിക ചാർജ് ഈടാക്കാനാണ് നിർദേശം. നിർദ്ദേശത്തിൽ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് ഒരു പൊതു ഹിയറിംഗ് നടത്തും.

അഡ്ജസ്റ്റ് ചെയ്യണം: ദീപിക പദുക്കോണിന്റെ ‘എട്ട് മണിക്കൂര്‍ മാത്രം ജോലി’ വിവാദത്തില്‍ പ്രതികരിച്ച്‌ പ്രിയാമണി

ദീപിക പദുക്കോണിന്റെ ‘എട്ട് മണിക്കൂർ മാത്രം ജോലി’ എന്ന നിബന്ധനയെ ചൊല്ലിയുള്ള വിവാദങ്ങള്‍ സിനിമാലോകത്ത് ഇപ്പോഴും ചർച്ചയാണ്.സന്ദീപ് റെഡ്ഡി വാംഗയുടെ ‘സ്പിരിറ്റ്’, നാഗ് അശ്വിന്റെ ‘കല്‍ക്കി 2’ എന്നീ ചിത്രങ്ങളില്‍ നിന്ന് ദീപിക ഒഴിവാക്കപ്പെട്ടത് ഈ നിബന്ധന കാരണമാണെന്നും റിപ്പോർട്ടുകളുണ്ട്. ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി പ്രിയാമണി.’ഇത് തികച്ചും വ്യക്തിപരമായ കാര്യമാണ്. എന്നാല്‍ പലപ്പോഴും അഡ്ജസ്റ്റ് ചെയ്യേണ്ടതായ സമയങ്ങളുണ്ടാകും.

അത് ഒക്കെയാണ്. നിങ്ങള്‍ അതിന് കൂടി ഇടം നല്‍കേണ്ടതായുണ്ട്,’ എന്നാണ് പ്രിയാമണി പറഞ്ഞത്. ജോലി സമയത്തിന്റെ കാര്യത്തില്‍ സാഹചര്യമനുസരിച്ച്‌ വിട്ടുവീഴ്ച ചെയ്യേണ്ടിവരുമെന്ന സൂചനയാണ് പ്രിയാമണി നല്‍കുന്നത്.അതേസമയം, എട്ട് മണിക്കൂർ ജോലി വിഷയത്തില്‍ ദീപിക പദുക്കോണ്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇന്ത്യയിലെ നിരവധി പുരുഷ സൂപ്പർതാരങ്ങളും വർഷങ്ങളായി എട്ട് മണിക്കൂർ മാത്രമാണ് ജോലി ചെയ്യുന്നതെന്നും, അതൊന്നും രഹസ്യമല്ലെങ്കിലും വാർത്തയായിട്ടില്ലെന്നുമാണ് ദീപിക പറഞ്ഞത്.

സിനിമാ മേഖലയിലെ ജോലി സമയത്തെക്കുറിച്ചുള്ള ചർച്ചകള്‍ക്ക് ഈ വിഷയം വീണ്ടും ചൂടുപകർന്നിരിക്കുകയാണ്. ദീപികയുടെ നിബന്ധന ചലച്ചിത്ര നിർമ്മാണത്തിന്റെ പ്രായോഗികതയെ ബാധിക്കുമോ എന്ന ചോദ്യമാണ് ഒരു വിഭാഗം ഉന്നയിക്കുന്നത്. പ്രിയാമണിയുടെ പ്രതികരണം, ഇത്തരം സാഹചര്യങ്ങളില്‍ ‘അഡ്ജസ്റ്റ്‌മെന്റ്’ ഒരു ഒഴിച്ചുകൂടാനാവാത്ത ഘടകമാണെന്ന് ഓർമ്മിപ്പിക്കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group