Home Featured ബംഗളൂരു: വൈദ്യുതി ബില്‍ നേരിട്ട് അടക്കണം ;ബെസ്കോം

ബംഗളൂരു: വൈദ്യുതി ബില്‍ നേരിട്ട് അടക്കണം ;ബെസ്കോം

ബംഗളൂരു: വൈദ്യുതി ബില്ലുകള്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നേരിട്ട് കൗണ്ടറുകളില്‍ അടക്കണമെന്ന് ബംഗളൂരുവിലെ വൈദ്യുതി വിതരണ കമ്ബനിയായ ‘ബെസ്കോം’ അറിയിച്ചു.ഓണ്‍ലൈനായി പണമടക്കുന്നതിനുള്ള വെബ്സൈറ്റില്‍ സാങ്കേതിക തകരാറുള്ളതിനാലാണിത്. ഓണ്‍ലൈനായി പണം അടക്കുന്നവരില്‍നിന്ന് കൂടുതല്‍ തുക ഈടാക്കുന്നുവെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് വെബ്സൈറ്റില്‍ തകരാര്‍ കണ്ടെത്തിയത്. തകരാര്‍ പരിഹരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അതുവരെ നേരിട്ട് വന്ന് ബില്ലുകള്‍ അടക്കണമെന്നും ബെസ്കോം അറിയിച്ചു.

സംസ്ഥാനത്ത് വ്യാപക മഴക്ക് സാധ്യത; കാലാവസ്ഥ വകുപ്പ് മുന്നറിപ്പ് നല്‍ക്കി

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴക്ക് സാധ്യത.കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.നാളെ 9 ജില്ലകളില്‍ മഴമുന്നറിയിപ്പുണ്ട്. മലയോര മേഖലകളില്‍ മഴ കനത്തേക്കും.മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണം.

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ നാളെയും മറ്റന്നാളും കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്. അതേ സമയം കര്‍ണാടക തീരത്ത് മത്സ്യ ബന്ധനത്തിന് തടസമില്ലെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group