ബെംഗളൂരു : ബെംഗളൂരു കെംപെഗൗഡഅന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് നേരിട്ട് അയോധ്യയിലേക്ക് ഈ മാസം 31 മുതൽ ഇൻഡിഗോ വിമാനസർവീസ് ആരംഭിക്കും. എല്ലാ ദിവസവും സർവീസുണ്ടാകും.രാവിലെ 11.40-ന് ബെംഗളൂരു വിമാനത്താവളത്തിൽനിന്ന് പുറപ്പെടുന്ന 6ഇ 934 വിമാനം ഉച്ചയ്ക്ക് 2.25-ന് അയോധ്യയിലെത്തും.തിരിച്ച് അയോധ്യയിൽനിന്ന് 2.55-ന് പുറപ്പെടുന്ന 6ഇ 926 വിമാനം വൈകീട്ട് 5.30-ന് ബെംഗളൂരുവിലെത്തും.
ഇതാണ് ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരം; പാര്‍ക്ക് ചെയ്ത കാറിന്റെ ബോണറ്റില്‍ സ്വര്‍ണം വെച്ച് പ്രാങ്ക് വീഡിയോ
എത്രത്തോളം സുരക്ഷിതമാണ് ദുബൈ നഗരമെന്ന് പരിശോധിക്കാൻ ഒരു സോഷ്യല്‍ മീഡിയ താരം തയ്യാറാക്കിയ പ്രാങ്ക് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്.ലൈല അഫ്‍ഷോൻകർ എന്ന യുവതിയാണ് പാർക്ക് ചെയ്ത കാറിന്റെ ബോണറ്റില്‍ സ്വർണാഭരണങ്ങള്‍ വെച്ച് രഹസ്യമായി ആളുകളെ നിരീക്ഷിച്ചത്. അര മണിക്കൂറിലധികം സമയം ആഭരണങ്ങള്‍ ഇങ്ങനെ എല്ലാവർക്കും കാണുന്നതു പോലെ വെച്ചിരുന്നു.പാർക്ക് ചെയ്തിരുന്ന ഒരു നീല ബിഎംഡബ്ല്യൂ കാറിന്റെ ബോണറ്റിന് മുകളില്‍ ഒരു നെക്ലേസും കമ്മലുകളുമാണ് യുവതി വെച്ചത്.
ശേഷം അടുത്തുള്ള ഒരു കടയുടെ അകത്ത് കയറിയിരുന്ന് യുവതി ആളുകളെ നിരീക്ഷിച്ചു. പരിസരത്ത് കൂടി പോകുന്നവർ സ്വർണം കണ്ടാല്‍ എന്ത് ചെയ്യുമെന്ന് പരിശോധിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ സമീപത്തു കൂടി പോയ ഒരാളും സ്വർണാഭരണങ്ങള്‍ തൊടാനോ ശ്രദ്ധിക്കാനോ നിന്നില്ല. ഒരുവേള സ്വർണം നിലത്ത് വീണ് കിടക്കുന്നത് കണ്ട ഒരു സ്ത്രീ അത് അവിടെ നിന്ന് എടുത്ത് കാറിന്റെ ബോണറ്റില്‍ തന്നെ വെച്ചിട്ട് പോകുന്നതും കാണാം.ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമാണിതെന്ന് പറഞ്ഞുകൊണ്ടാണ് യുവതി വീഡിയോ അവസാനിപ്പിക്കുന്നത്.
ഏതാനും ദിവസം മുമ്ബ് അപ്‍ലോഡ് ചെയ്ത് വീഡിയോ 20 ദശലക്ഷത്തിലധികം പേരാണ് ഇതിനോടകംകണ്ടത്. 11 ലക്ഷത്തിലധികം ലൈക്കുകളും ലഭിച്ചു. വലിയ ചർച്ചകളും സോഷ്യല്‍ മീഡിയയില്‍ ഇതേച്ചൊല്ലി തുടക്കം കുറിക്കപ്പെടുകയും ചെയ്തു. എല്ലാം മുൻകൂട്ടി പ്ലാൻ ചെയ്തതാണെന്ന് ചിലർ പരിഹരിക്കുമ്ബോള്‍ അങ്ങനെയെല്ല കാര്യങ്ങളെന്നും കർശനമായ നിയമവും അത് നടപ്പാക്കുന്നതിലുള്ള കണിശതയുമാണ് ദുബൈയിലെ ഈ സുരക്ഷിതത്വത്തിന് പിന്നിലെന്നും പലരും അഭിപ്രായപ്പെടുന്നു.കുറ്റകൃത്യങ്ങളില്‍ ഏർപ്പെടാൻ ആളുകള്‍ക്ക് ഭയമാണെന്നും, എന്ത് ചെയ്താലും പിടിക്കപ്പെടുമെന്നും കർശന നിയമനടപടികള്‍ക്കും ശിക്ഷയ്ക്കും വിധേയമാവുകയും ചെയ്യേണ്ടി വരുമെന്ന പേടി കാരണം നിയമം പാലിക്കുമെന്നും ആളുകള്‍ പറയുന്നു.
ലാപ്‍ടോപ്പും, പാസ്പോർട്ടും പണവും അടങ്ങിയ തന്റെ ബാഗ് മറന്നുവെച്ച അനുഭവവും മറ്റൊരാള്‍ വിവരിക്കുന്നുണ്ട്. രണ്ട് മണിക്കൂറിന് ശേഷം തിരിച്ചെത്തി നോക്കിയപ്പോഴും ആരും തൊടാതെ അതേ സ്ഥലത്ത് തന്നെ അത് ഉണ്ടായിരുന്നു എന്നാണ് അദ്ദേഹം വിവരിക്കുന്നത്.