Home Featured പരിസ്ഥിതിക്ക് അനുകൂലമെന്ന് അവകാശവാദം; ബെംഗളൂരുവിലെ സിമന്റ് ഒഴിവാക്കി നിര്‍മ്മിച്ച വീട് വൈറൽ

പരിസ്ഥിതിക്ക് അനുകൂലമെന്ന് അവകാശവാദം; ബെംഗളൂരുവിലെ സിമന്റ് ഒഴിവാക്കി നിര്‍മ്മിച്ച വീട് വൈറൽ

by admin

വ്യത്യസ്ത തരത്തില്‍ നിർമിക്കുന്ന വീടുകള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാവാറുണ്ട്. ഇപ്പോഴിതാ ബെംഗളൂരുവില്‍ പൂർണമായും സിമന്റ് ഒഴിവാക്കി നിർമിച്ച വീടാണ് ശ്രദ്ധനേടുന്നത്.പ്രിയം സരസ്വത് എന്ന കണ്ടന്റ് ക്രിയേറ്റർ ഹോം ടൂർ നടത്തുന്ന വീഡിയോദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് വീട് വൈറലായത്.സിമന്റ് പൂർണമായും ഒഴിവാക്കി കല്ലുകളാല്‍ നിർമിച്ച ലോകത്തിലെ ആദ്യ വീട് എന്ന തരത്തിലാണ് വീട് ശ്രദ്ധനേടുന്നത്. കാർബണ്‍ ബഹിർഗമനത്തിലുള്ള പങ്ക് പൂർണമായും ഒഴിവാക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും അതാണ് സിമന്റ് ഒഴിവാക്കാനുള്ള കാരണമെന്നും വീടിന്റെ ഉടമ അവകാശപ്പെട്ടു.

വിവിധ തരത്തിലുള്ള കല്ലുകള്‍ ഉപയോഗിച്ചാണ് വീടിന്റെ നിർമാണമെന്നും, ഗ്രേ ഗ്രാനൈറ്റും സാൻഡ്സ്റ്റോണും ഇതിനായി ഉപയോഗിച്ചുവെന്നും ഹോം ടൂർ വീഡിയോയില്‍ ആർക്കിടെക്‌ട് അഭിപ്രായപ്പെട്ടു. പരിസ്ഥിതിയുമായി ഇണങ്ങി നിർമിച്ചിരിക്കുന്ന വീട് ആയിരം വർഷത്തോളം ഇതേപടി നിലനില്‍ക്കുമെന്നുമാണ് ആർക്കിടെക്ടിന്റെ അവകാശവാദം.സാമൂഹികമാധ്യമം ആയ എക്സില്‍ എട്ടുലക്ഷത്തോളം പേരാണ് വീഡിയോ കണ്ടത്. ഇൻസ്റ്റാഗ്രാമില്‍ 4,25,000 കാഴ്ചക്കാരും വീഡിയോയ്ക്ക് ലഭിച്ചു. സമ്മിശ്ര പ്രതികരണമാണ് ഹോം ടൂർ വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

പുരാതന കാലങ്ങളില്‍ ഇങ്ങനെയാകും കെട്ടിടങ്ങള്‍ നിർമിച്ചിട്ടുണ്ടാവുകയെന്നും വളരെ മികച്ച ആശയമാണിതെന്നും ഒരാള്‍ കമന്റ് ചെയ്തു. കല്ലുകള്‍ ഖനനം ചെയ്തെടുക്കുന്നത് പ്രകൃതിവിരുദ്ധമല്ലേയെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. പ്രതികൂല കാലാവസ്ഥയില്‍ ഇത്തരം വീടുകളിലെ താമസം എങ്ങനെയാകുമെന്നായിരുന്നു ചിലരുടെ സംശയം.

ഭര്‍ത്താവിനെ കൊന്നതിന് പിന്നാലെ യുവതി പോയത് കാമുകനൊപ്പം അവധിയാഘോഷിക്കാൻ; ദൃശ്യങ്ങള്‍ പുറത്ത്

ഭർത്താവിന് കൊന്നതിന് പിന്നാലെ മീററ്റിലെ യുവതി പോയത് കാമുകനൊപ്പം അവധിയാഘോഷിക്കാൻ കസോളിലേക്ക്. മണാലിയിലും കസോളിലും യുവതിയും കാമുകനും അവധിയാഘോഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു.ഹോളി ആഘോഷത്തിനായി കസോളിലെത്തിയ ഇരുവരും മണാലിയിലും സന്ദർശനം നടത്തി.29കാരനായ ഭർത്താവ് സൗരഭ് രജ്പുത്തിനെ കൊലപ്പെടുത്തിയ മുസ്കാൻ രസ്തോഗി കാമുകൻ ഷാഹില്‍ ശുക്ലയോടൊപ്പം കസോളിലെ പൂർണിമ ഹോട്ടലിലാണ് ചെക്ക്-ഇൻ ചെയ്തത്.

മാർച്ച്‌ 10ന് ചെക്ക് ഇൻ ചെയ്ത ഇവർ 203ാം നമ്ബർ റൂമില്‍ നിന്ന് ആറ് ദിവസത്തിന് ശേഷം ചെക്ക് ഔട്ട് ചെയ്തു.ഹോട്ടലിലെത്തിയ ഇരുവരും കൂടുതല്‍ സമയവും റൂമില്‍ തന്നെയാണ് ചിലവഴിച്ചതെന്ന് ഹോട്ടല്‍ ജീവനക്കാർ പറയുന്നു. ദിവസത്തില്‍ ഒരു തവണ മാത്രമാണ് അവർ റൂമിന് പുറത്തേക്ക് വന്നതെന്ന് ജീവനക്കാർ വ്യക്തമാക്കുന്നു.ഹോട്ടലിലെത്തിയ ഇരുവരോടും ഐ.ഡി കാർഡ് നല്‍കുവാൻ ആവശ്യപ്പെട്ടുവെങ്കിലും മുഷ്‍കാൻ ഇതിന് തയാറായില്ല. തന്റെ ഭാര്യയാണ് മുഷ്‍കാനെന്നും അതിനാല്‍ ഐ.ഡി കാർഡ് നല്‍കില്ലെന്നുമായിരുന്നു സാഹിലിന്റെ നിലപാട്.

പിന്നീട് റൂം നല്‍കില്ലെന്ന് അറിയിച്ചതോടെയാണ് ഐ.ഡി കാർഡ് നല്‍കാൻ തയാറായത്.ഭക്ഷണം പോലും റൂമിലേക്ക് വരുത്തിയാണ് ഇവർ കഴിച്ചിരുന്നത്. എന്നാല്‍, ഹോളി ദിനത്തില്‍ ആഘോഷത്തിനായി ഇവർ പുറത്തിറങ്ങി. ഇരുവരുടേയും ഹോളി ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.മാര്‍ച്ച്‌ നാലിനാണ് മുസ്കാനും സാഹിലും ചേര്‍ന്ന് സൗരഭിനെ കൊല്ലുന്നത്. ശേഷം മൃതദേഹം വെട്ടിനുറുക്കി ഡ്രമ്മിലാക്കി സിമന്‍റ് തേച്ച്‌ അടയ്ക്കുകയായിരുന്നു. സൗരഭിന്‍റെ കുടുംബം നല്‍കിയ പരാതിയില്‍ 14 ദിവസത്തിന് ശേഷം വാടക വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.‌

2016 ലാണ് സൗരഭ് രാജ്പുത്തും മുസ്‌കാൻ റസ്‌തോഗിയും വിവാഹിതരാകുന്നത്. പ്രണയവിവാഹമായതിനാല്‍ ഇരു വീട്ടുകാര്‍ക്കും ബന്ധത്തോട് താല്‍പര്യമുണ്ടായിരുന്നില്ല. ഭാര്യയ്ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സൗരഭ് മര്‍ച്ചന്‍റ് നേവിയിലെ ജോലിയും ഉപേക്ഷിച്ചു. ഇതോടെ ഇരുവരും മീററ്റില്‍ വാടക വീട്ടിടെടുത്ത് താമസം മാറുകയായിരുന്നു.2019 ല്‍ ദമ്ബതികള്‍ക്ക് മകള്‍ ജനിക്കുന്നത്. അതിനിടെയാണ് തന്‍റെ സുഹൃത്തായ സാഹിലുമായി മുസ്കാന് ബന്ധമുണ്ടെന്ന് സൗരഭ് അറിഞ്ഞു. ഇതോടെ വിവാഹ ബന്ധം പിരിയാന്‍ തീരുമാനിച്ചെങ്കിലും മകളുടെ ഭാവി ഓര്‍ത്ത് സൗരഭ് പിന്മാറി. പിന്നീട് മര്‍ച്ചന്‍റ് നേവിയിലെ ജോലി ലഭിച്ചതോടെ 2023 ലാണ് സൗരഭ് ലണ്ടനിലേക്ക് പോയത്.

You may also like

error: Content is protected !!
Join Our WhatsApp Group