ബംഗളൂരു: ഇന്ത്യയില്‍ ആർട്ടിഫിഷ്യല്‍ ഇന്‍റലിജൻസ് ടി.വികള്‍ അവതരിപ്പിച്ച് സാംസങ് കമ്ബനി. ബംഗളൂരു ബ്രിഗേഡ് റോഡിലെ ഓപറ ഹൗസിലും മുംബൈയിലുമായി ഒരേസമയം നടന്ന ചടങ്ങില്‍ എ.ഐ ടി.വി സീരീസുകളുടെ ലോഞ്ചിങ് നടന്നു.
മാറുന്ന ജീവിതനിലവാരത്തിനനുസരിച്ച് പുതിയ സങ്കേതങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എറ്റവും വേഗത്തില്‍ പരിചയപ്പെടുത്തുകയാണ് കമ്ബനി ലക്ഷ്യമിടുന്നതെന്ന് സാംസങ് സൗത്ത് വെസ്റ്റ് ഏഷ്യ പ്രസിഡന്‍റും സി.ഇ.ഒയുമായ ജെ.ബി പാർക്ക് വ്യക്തമാക്കി. സീനിയർ വൈസ് പ്രസിഡന്‍റ് മോഹൻദീപ് സിങ് ചടങ്ങില്‍ പങ്കെടുത്തു.