Home കർണാടക ബെംഗളൂരു രണ്ടാം എയര്‍പോര്‍ട്ടെന്ന മോഹം എട്ടായി മടക്കേണ്ടി വരും

ബെംഗളൂരു രണ്ടാം എയര്‍പോര്‍ട്ടെന്ന മോഹം എട്ടായി മടക്കേണ്ടി വരും

by admin

ബെംഗളൂരു:2008 ലാണ് കെംപെഗൌഡ ഇൻ്റർനാഷ്ണല്‍ എയർപോർട്ട് ബെംഗളൂരുവില്‍ ആരംഭിക്കുന്നത്. നിലവില്‍ രാജ്യത്തെ തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ് ഇത്.പുതിയ ടെർമിനലുകളും റണ്‍വേകളും വന്നുവെങ്കിലും ഇപ്പോഴുള്ള യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷി വിമാനത്താവളത്തിന് ഇല്ല. ഈ സാഹചര്യത്തിലാണ് ഗതാഗതക്കുരുക്ക് കുറയ്ക്കാനും ഭാവിയിലെ കണക്റ്റിവിറ്റി ഉറപ്പാക്കാനും രണ്ടാമതൊരു വിമാനത്താവളത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ചർച്ചകള്‍ സജീവമായത്. കർണാടക സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം, എയർപോർട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (AAI) ബംഗളൂരുവിന് ചുറ്റുമുള്ള മൂന്ന് സ്ഥലങ്ങളില്‍ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. .സാങ്കേതിക മാനദണ്ഡങ്ങള്‍, ഭൂമി ലഭ്യത, പ്രവർത്തനക്ഷമത എന്നിവ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും പരിശോധന നടന്നത്. എന്നാല്‍ എത്രയൊക്കെ പരിശോധന നടന്നാലും 2023 വരെ മറ്റൊരു എയർപോർട്ടിന് ബെംഗളൂരുവില്‍ സാധ്യതയില്ലെന്നാണ് റിപ്പോർട്ട്. കേന്ദ്രസർക്കാരും ബെംഗളൂരു ഇന്റർനാഷണല്‍ എയർപോർട്ട് ലിമിറ്റഡും തമ്മിലുള്ള ഇളവ് ഉടമ്ബടിയാണ് രണ്ടാം എയർപോർട്ട് നിർമ്മാണത്തിനുള്ള പ്രധാന തടസം.ഈ കരാർ പ്രകാരം, കെ.ഐ.എ.യുടെ 150 കിലോമീറ്റർ ചുറ്റളവില്‍ 25 വർഷത്തേക്ക് പുതിയ അന്താരാഷ്ട്ര വിമാനത്താവളം നിർമിക്കാനാവില്ല.

കെ.ഐ.എ. 2008-ല്‍ തുടങ്ങിയതിനാല്‍, ഈ നിബന്ധന 2033 മെയ് വരെ നിലനില്‍ക്കും. നിലവിലുള്ള എച്ച്‌എഎല്‍ എയർപോർട്ടും ജക്കൂർ എയർസ്ട്രിപ്പും ബദലുകളായി ചൂണ്ടിക്കാട്ടാറുണ്ട്. എന്നാല്‍ ഇളവ് ഉടമ്ബടിപ്രകാരം, വാണിജ്യ സിവില്‍ പ്രവർത്തനങ്ങള്‍ക്കായി ഈ വിമാനത്താവളങ്ങള്‍ക്ക് നിബന്ധനാ കാലയളവില്‍ നവീകരണങ്ങളോ വിപുലീകരണങ്ങളോ നടത്താൻ അനുമതിയില്ല.തീവ്രശ്രമങ്ങളുമായി കർണാടകഏത് വിധേനയും രണ്ടാം എയർപോർട്ട് യാഥാർത്ഥ്യമാക്കാനുള്ള തീവ്രശ്രമത്തിലാണ് കർണാടക. വിമാനത്താവളത്തിനായി കർണാടക സ്റ്റേറ്റ് ഇൻഡസ്ട്രിയല്‍ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (KSIIDC) കണ്‍സള്‍ട്ടൻസി കഴിഞ്ഞ ദിനസം ടെൻഡർ ക്ഷണിച്ചിരുന്നു. 2026 ജനുവരി 12 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. നിബന്ധനാ കാലയളവ് അവസാനിച്ചാല്‍ കാലതാമസം ഒഴിവാക്കി വേഗത്തില്‍ തന്നെ നീങ്ങാൻ ഈ മുന്നൊരുക്കങ്ങള്‍ സഹായിക്കുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. യാത്രക്കാരുടെ എണ്ണം, കാർഗോ വർദ്ധനവ്, പ്രാദേശിക വികസനം, മള്‍ട്ടിമോഡല്‍ കണക്റ്റിവിറ്റി എന്നിവ കണ്‍സള്‍ട്ടൻസി പരിശോധിച്ച്‌ വിലയിരുത്തും. ഇതനുസരിച്ച്‌ മുന്നോട്ടുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളും.നീക്കങ്ങളുമായി തമിഴ്നാടുംബെംഗളൂരു അതിർത്തിയായ ഹൊസൂരില്‍ പുതിയ വിമാനത്താവളം ആരംഭിക്കാനുള്ള ശ്രമങ്ങള്‍ തമിഴ്നാടും സജീവമാക്കിയിട്ടുണ്ട്. സ്ഥലം ഏറ്റെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് തമിഴ്നാട് കടന്നു കഴിഞ്ഞു. അനുമതിക്കായി ബംഗളൂരു ഇന്റർനാഷണല്‍ എയർപോർട്ട് ലിമിറ്റഡുമായി (ബിഐഎല്‍) പ്രാഥമിക ചർച്ചകളും തമിഴ്നാട് ആരംഭിച്ചിട്ടുണ്ട്. ബെംഗളൂരു എയർപോർട്ട് നേരിടുന്ന അതേ വെല്ലുവിളി തന്നെയാണ് ഹൊസൂരിലെ പദ്ധതികും തടസം. കെംപഗൗഡ വിമാനത്താവളത്തിന്റെ 150 കിലോമീറ്റർ പരിധിയില്‍ 2033 വരെ ബിഐഎലിന്റെ അനുമതിയില്ലാതെ പുതിയ വിമാനത്താവളങ്ങള്‍ക്ക് അനുമതി ഉണ്ടാകില്ല. കൂടാതെ കാർഷിക ഭൂമി നഷ്ടം, പരിസ്ഥിതി നാശം, ഉപജീവന ഭീഷണികള്‍ എന്നിവ ചൂണ്ടിക്കാട്ടി പ്രാദേശിക കർഷകരും ഗ്രാമീണരും പ്രതിഷേധത്തിലാണ്. പറണ്ടൂർ പോലുള്ള തമിഴ്നാട്ടിലെ സമാന വിമാനത്താവള പദ്ധതികളിലും ഇതേ എതിർപ്പുകള്‍ കണ്ടിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group