ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ പർപ്പിൾ ലൈൻ കഴിഞ്ഞ ആഴ്ച ആരംഭിച്ചതോടെ, യാത്രാസൗകര്യം സുഗമമാക്കുന്നതിന് പുതിയ നീക്കം.യാത്രാസൗകര്യം എളുപ്പമാക്കാൻ ഇപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ സൈക്കിളുകൾ മടക്കി മെട്രോയ്ക്കുള്ളിൽ സൂക്ഷിക്കാം,മെട്രോയിൽ നിന്ന് പുറത്തുകടന്ന ശേഷം ഇതര ഗതാഗത മാർഗങ്ങളെ ആശ്രയിക്കാതെ യാത്രക്കാർക്ക് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ വഴി ഒരുക്കുന്നതാണ് പദ്ധതികളിൽ ഒന്നിൽ.ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോൾ മടക്കിവെച്ച് നടന്ന് യാത്രക്കാർക്ക് കടുത്ത ഗതാഗതക്കുരുക്കിലൂടെ സഞ്ചരിക്കാനും ഈ സൈക്കിളുകൾക്ക് കഴിയും.
ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്രം ലിംസെ എന്ന സംരംഭകൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പോസ്റ്റ് ചെയ്യുകയും ചിത്രങ്ങൾ പങ്കിടുകയും ചെയ്തു.