ബെംഗളുരു നാളെ മുതൽ 5 റൂട്ടിലായി ബിഎംടിസി 44 എസി ബസുകൾ കൂടി ഇറക്കും. മജി ക് കെംപെഗൗഡ ബസ് സ്റ്റേഷൻ നിൽ നിന്നു കാഡുഗോഡി സ്റ്റേ ഷൻ, അത്തിലെ ബസ് സ്റ്റാൻഡ്, ബെന്നാർഘട്ടെ നാഷ നൽ പാർക്ക് എന്നിവിടങ്ങളിലേ ക്കും ബനശങ്കരി ബസ് സ്റ്റേഷ് നിൽ നിന്നു ഐടിപിഎൽ, സിൽക് ബോർഡ് ജംക്ഷനിൽ നിന്നു ഹെബ്ബാൾ എന്നിവിടങ്ങളിലേക്കു മാണ് ഇവ സർവീസ് നടത്തുക.
കാഡുഗോഡിയിലേക്കു രാവിലെ 5.30 മുതൽ രാത്രി 8.10 വരെയാണ് സർവീസ്. അത്തിബെലെ(6.00-9.50), ബെന്നാർഘട്ടെ(7.30-10.05), ബന ശങ്കരി-ഐടിപിഎൽ(7.30-വൈ കിട്ട് 4.30), സിൽക് ബോർഡ് ഹെബ്ബാൾ(5.30-08.10) എന്നിങ്ങനെയാണ് മറ്റു റൂട്ടുകളിലേക്കുള്ള സമയക്രമം. 44 ബസുകൾ ഇരുഭാഗത്തേക്കുമായി ദിവസേന 232 സർവീസ് നടത്തുമെന്നു ബിഎംടി സി അറിയിച്ചു.