Home Featured വയസ് 30, സമ്ബാദ്യം ഒരു കോടിക്കും മുകളില്‍; വിജയ രഹസ്യം പങ്കുവച്ച്‌ ബംഗളൂരു യുവാവ്

വയസ് 30, സമ്ബാദ്യം ഒരു കോടിക്കും മുകളില്‍; വിജയ രഹസ്യം പങ്കുവച്ച്‌ ബംഗളൂരു യുവാവ്

by admin

ബംഗളൂരു: ചെറിയപ്രായത്തില്‍ത്തന്നെ മികച്ച ശമ്ബളം ലഭിക്കുന്ന ജോലി സ്വന്തമാക്കാനാണ് മിക്ക യുവാക്കളും ശ്രമിക്കുന്നത്.അതുകൊണ്ടുത്തന്നെ സ്‌കൂള്‍ കാലം മുതല്‍ക്കേ അതിനായുളള പരിശ്രമവും തുടങ്ങുന്നവരുമുണ്ട്. ഇപ്പോഴിതാ മുപ്പത് വയസിന് മുമ്ബേ ഒരു കോടി രൂപയുടെ ആസ്തി സ്വന്തമാക്കിയ ഒരു യുവാവിന്റെ പോസ്റ്റാണ് സോഷ്യല്‍ മീഡിയയെ അതിശയിപ്പിച്ചിരിക്കുന്നത്. റെഡിറ്റിലൂടെയാണ് യുവാവ് തന്റെ വിജയയാത്രയുടെ വിവരങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.യുവാവ് ഒരു എഞ്ചിനീയറാണ്.

23-ാം വയസിലാണ് യുവാവിന് ആദ്യ ജോലി ലഭിക്കുന്നത്. അന്ന് പ്രതിവർഷം 2.4 ലക്ഷം രൂപയായിരുന്നു ഇയാളുടെ ശമ്ബളം. തീരെ വരുമാനം കുറഞ്ഞ കുടുംബത്തില്‍ നിന്നുളള ആളായതിനാല്‍ 30 വയസിന് മുമ്ബ് തന്നെ സാമ്ബത്തികസുരക്ഷ ഉറപ്പാക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് യുവാവ് പറയുന്നു.യുവാവിന്റെ പോസ്റ്റ് ഇങ്ങനെ, തന്റെ പിതാവ് 8000 രൂപയും മാതാവ് 7000 രൂപയുമായിരുന്നു ജോലി ചെയ്ത് സമ്ബാദിച്ചിരുന്നത്. അതുകൊണ്ടുത്തന്നെ സാധാരണ സ്‌കൂളിലാണ് പഠിച്ചത്. ഞാൻ മിടുക്കനാണ്.

ചില സമയത്ത് മടിയനുമാണ്. പത്താം ക്ലാസിലും 12-ാം ക്ലാസിലും 89 ശതമാനം മാർക്കുണ്ടായിരുന്നു. ക്രിക്കറ്റിനോട് പ്രത്യേക താല്‍പര്യവും ഉണ്ടായിരുന്നു. തുടർന്ന് ഒരു സ്വകാര്യ എഞ്ചിനീയറിംഗ് കോളേജില്‍ ചേർന്നു. ഫീസടയ്ക്കാൻ നന്നായി ബുദ്ധിമുട്ടിയിരുന്നു. ചില ബന്ധുക്കള്‍ സഹായിച്ചിട്ടുണ്ട്.പഠന ശേഷം ഞാൻ ബംഗളൂരുവില്‍ ജോലിയില്‍ പ്രവേശിച്ചു. പ്രതിമാസം 15,000 രൂപയായിരുന്നു ശമ്ബളം. കൊവിഡ് സമയത്താണ് ഒരു വലിയ കമ്ബനിയില്‍ നിന്ന് ജോലിക്കായുളള അവസരം ലഭിക്കുന്നത്. പ്രതിവർഷം 12 ലക്ഷം രൂപയായിരുന്നു എന്റെ ശമ്ബളം. പിന്നാലെ തന്റെ കഠിന പരിശ്രമം കൊണ്ട് പല സ്ഥലത്തും മികച്ച ശമ്ബളമുളള ജോലി ലഭിച്ചു. അതോടെ ജീവിതസാഹചര്യവും മാറി. ഇപ്പോള്‍ പ്രതിമാസം നിക്ഷേപപദ്ധതിയില്‍ 71,000 രൂപ വരെ നിക്ഷേപിക്കുന്നുണ്ട്. അതിലൂടെ വലിയ വരുമാനവും ലഭിക്കുന്നുണ്ട്. ഈ വർഷം അതിലൂടെ ഒരു കോടി രൂപ സ്വന്തമാക്കാൻ സാധിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group