പല യുവാക്കളും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് തൊഴിലില്ലായ്മ. അതുപോലെ, ബെംഗളൂരുവില്‍ നിന്നുള്ള ഒരു ടെക്കിയുടെ പോസ്റ്റാണ് ഇപ്പോള്‍ റെഡ്ഡിറ്റില്‍ വൈറലായി കൊണ്ടിരിക്കുന്നത്.സോഫ്റ്റ്‍വെയർ എഞ്ചിനീയറായ യുവാവ് പറയുന്നത്, 2023 -ലാണ് താൻ പഠനം കഴിഞ്ഞ് ഇറങ്ങിയത്. പക്ഷേ, തനിക്ക് ഒരു ഫുള്‍ ടൈം ജോലി കണ്ടെത്താൻ കഴിഞ്ഞില്ല എന്നാണ്.അതിനാല്‍ എക്സ്പീരിയൻസിന് വേണ്ടി ഫ്രീയായി ജോലി ചെയ്യാൻ പോലും താൻ തയ്യാറാണ് എന്നാണ് യുവാവ് പറയുന്നത്. ഒപ്പം തന്റെ പേര് പോലെയുള്ള അടിസ്ഥാന വിവരങ്ങള്‍ മറച്ചുവച്ചുകൊണ്ടുള്ള തന്റെ സിവിയും യുവാവ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
എത്രയും പെട്ടെന്ന് ഒരു ജോലി വേണമെന്നും ഫ്രീയായി ജോലി ചെയ്യാൻ തയ്യാറാണ് എന്നുമാണ് യുവാവ് തന്റെ പോസ്റ്റില്‍ പറയുന്നത്.താൻ 2023 -ലാണ് ബി.ഇ. ഇൻഫർമേഷൻ സയൻസ് ആൻഡ് എഞ്ചിനീയറിംഗില്‍ ബിരുദം നേടിയിറങ്ങിയത് എന്നും ജോലി കണ്ടെത്താൻ പാടുപെടുകയാണ് എന്നും യുവാവ് പറയുന്നു. ഒപ്പം, എന്തിലൊക്കെയാണ് താൻ സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത് എന്നും യുവാവ് തന്റെ പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്. രണ്ട് കമ്ബനികളില്‍ ഓരോ മാസം ഇന്റേണ്‍ഷിപ്പ് ചെയ്തിട്ടുണ്ട് എന്നും യുവാവിന്റെ പോസ്റ്റില്‍ കാണാം.
തന്റെ കഴിവ് തെളിയിക്കാനും എക്സ്പീരിയൻസിനും വേണ്ടി വർക്ക് ഫ്രം ഹോം ആയി ഫ്രീയായി ജോലി ചെയ്യാൻ താൻ തയ്യാറാണ് എന്നാണ് യുവാവ് പറയുന്നത്. എന്തായാലും ഒരുപാട് പേരാണ് യുവാവിന്റെ പോസ്റ്റിന് കമന്റുകള്‍ നല്‍കിയിരിക്കുന്നത്. ചിലരെല്ലാം യുവാവിനോട് മെസ്സേജ് അയക്കൂ പരിഗണിക്കാം എന്ന് പറഞ്ഞിട്ടുണ്ട്. മറ്റ് ചിലർ പറഞ്ഞത് മിക്ക കമ്ബനികളും ഇപ്പോള്‍ വർക്ക് ഫ്രം ഹോം നിർത്തലാക്കുകയാണ് അതിനാല്‍ ഓഫീസില്‍ പോയി ജോലി ചെയ്യാൻ കൂടി തയ്യാറാകൂ എന്നാണ്.