ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കില്‍ സമയത്ത് ഓഫിസിലെത്താന്‍ പുതിയ മാര്‍ഗം പരീക്ഷിച്ച് യുവാവ്. മണിക്കൂറുകള്‍ ട്രാഫിക് ബ്ലോക്കില്‍ കുരുങ്ങിക്കിടക്കുമെന്നതിനാല്‍ ഓലയും ഊബറും അടക്കം വരാന്‍ വിസമ്മതിച്ചതോടെയാണ് യുവാവിന് പുതിയ ആശയം ഉദിച്ചത്. പോര്‍ട്ട്മാന്‍ എന്ന ആപ് ഉപയോഗിച്ച് തന്നെ തന്നെ ഓഫിസിലേക്ക് പാഴ്‌സല്‍ അയക്കുകയാണ് യുവാവ് ചെയ്തത്.പതിക് എന്ന യുവാവാണ് ഓഫിസില്‍ കൃത്യസമയം പാലിക്കാന്‍ വിചിത്രമായ ഒരു ആശയം പരീക്ഷിച്ചത്. പോര്‍ട്ടര്‍ എന്ന ആപ്പ് ഉപയോഗിച്ച് തന്നെത്തന്നെ കയറ്റി അയക്കുകയാണ് ഇയാള്‍ ചെയ്തത്.
സാധനങ്ങള്‍ കയറ്റി അയക്കുന്നതിനായി ഉപയോഗിക്കുന്ന ഒരു ഓണ്‍ലൈന്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വീസാണ് പോര്‍ട്ടര്‍ ആപ്പ്. ഇയാള്‍ തന്നെയാണ് ഈ വിവരം ചിത്രം സഹിതം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഓലയും ഊബറും കിട്ടാത്തതിനാല്‍ എനിക്ക് എന്നെത്തന്നെ പോര്‍ട്ട് ചെയ്യേണ്ടിവന്നുവെന്നാണ് ഇദ്ദേഹം ഫോട്ടോയ്ക്ക് നല്‍കിയ ക്യാപ്ഷന്‍. പോര്‍ട്ടര്‍ ആപ്പിന്റെ ഡെലിവറി ജീവനക്കാരനൊപ്പം ബൈക്കില്‍ പോകുന്നതാണ് ചിത്രത്തിലുള്ളത്.നിരവധി പേരാണ് ഈ പോസ്റ്റിന് കമന്റുമായി എത്തിയത്.
ഇയാളുടെ ബുദ്ധിയെ സമ്മതിച്ചുകൊടുക്കണമെന്നും നമുക്ക് എന്തുകൊണ്ട് ഇതുപോലെ തോന്നിയില്ല എന്നുമാണ് ചിലര്‍ കമന്റ് ചെയ്തത്. വൈറലായ പോസ്റ്റിന് പോര്‍ട്ടര്‍ ആപ്പും കമന്റ് ചെയ്തു. യുവാവിന്റെ ബുദ്ധിയെയും പ്രതിസന്ധിഘട്ടങ്ങളില്‍ പരിഹാരം കണ്ടെത്താനുള്ള കഴിവിനെയും അഭിനന്ദിക്കുന്നു എന്നാണ് പോര്‍ട്ടര്‍ ആപ്പ് ചിത്രത്തിന് നല്‍കിയ കമന്റ്.
ലാൻഡ് നമ്ബര്‍ പത്തക്കത്തിലേക്ക്; എസ്.ടി.ഡി കോഡ് വേണ്ട
രാജ്യത്ത് മൊബൈല്‍ ഫോണുകള്‍ക്ക് സമാനമായി ലാൻഡ് ലൈനുകളും 10 അക്കത്തിലേക്ക് മാറ്റാൻ ശിപാർശയുമായി ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്).ശിപാർശ സർക്കാർ അംഗീകരിക്കുന്നതോടെ എസ്.ടി.ഡി കോഡ് സമ്ബ്രദായത്തിന് അവസാനമാകും. സംസ്ഥാന തലത്തിലോ ടെലികോം സർക്കിള്‍ തലത്തിലോ പുതിയ സംവിധാനം നടപ്പിലാക്കാം. ലൈസൻസ്ഡ് സർവിസ് ഏരിയ (എല്‍.എസ്.എ) എന്നാണ് ഇത്തരം മേഖലകള്‍ അറിയപ്പെടുക. ഇതോടെ നിലവില്‍ മൊബൈല്‍ സേവനങ്ങള്‍ക്ക് ലഭ്യമായ പോർട്ടബിലിറ്റിയടക്കമുള്ള (നമ്ബർ മാറാതെ കണക്ഷൻ മാറാനുള്ള സൗകര്യം) സേവനങ്ങള്‍ ലാൻഡ് ലൈനുകളിലും ലഭ്യമാവും.
ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം കുത്തനെ ഉയർന്നതോടെ നമ്ബറുകള്‍ക്ക് ക്ഷാമമുണ്ടെന്ന ടെലികോം വകുപ്പിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ജൂണില്‍ ട്രായ് ഇതുസംബന്ധിച്ച ആലോചന തുടങ്ങിയത്. പുതിയ ശിപാർശ പ്രകാരം, ലോക്കല്‍ കാളുകള്‍ വിളിക്കാൻ പൂജ്യത്തിന് പിന്നാലെ അതത് എസ്.ടി.ഡി കോഡും പത്തക്ക നമ്ബറും ഡയല്‍ ചെയ്യേണ്ടതുണ്ട്. ഉപയോക്താക്കളുടെ നമ്ബർ നിലനിർത്തിക്കൊണ്ട് തന്നെ നിർദേശം നടപ്പാക്കാൻ സേവനദാതാക്കള്‍ക്ക് ആറുമാസം സമയം അനുവദിക്കണം. കണക്ഷൻ വിച്ഛേദിക്കുന്നതും കാളർ ഐഡി സംബന്ധിച്ചും ശിപാർകളുമുണ്ട്.