Home Featured ബംഗളൂരു: ഹോസ്റ്റലിന്റെ നാലാം നിലയില്‍നിന്ന് വീണ് യുവാവ് മരിച്ചു

ബംഗളൂരു: ഹോസ്റ്റലിന്റെ നാലാം നിലയില്‍നിന്ന് വീണ് യുവാവ് മരിച്ചു

by admin

ബംഗളൂരു: പേയിങ് ഗെസ്റ്റ് ഹോസ്റ്റലിന്റെ നാലാം നിലയില്‍നിന്ന് വീണ് യുവാവ് മരിച്ചു. പരപ്പന അഗ്രഹാര പൊലീസ് സ്റ്റേഷൻ പരിധിയിലെ പേയിങ് ഗെസ്റ്റ് ഹോസ്റ്റലില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം.തമിഴ്നാട് സ്വദേശി വിഷ്ണുവാണ് (28) മരിച്ചത്.ആത്മഹത്യയാണെന്ന് പൊലീസ് പറഞ്ഞു. നാലുമാസം മുമ്ബ് ജോലിതേടി ബംഗളൂരുവിലെത്തിയ വിഷ്ണു കോണപ്പയിലെ അഗ്രഹാരക്കടുത്തുള്ള പി.ജിയിലാണ് താമസിച്ചിരുന്നത്. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബ് ഒരു ബി.പി.ഒ കമ്ബനിയില്‍ ജോലി ലഭിച്ചു.

ഇക്കാര്യം സുഹൃത്തുക്കളോടും ബന്ധുക്കളോടും പറഞ്ഞിരുന്നു. എന്നാല്‍, രാത്രി ഒന്നരയോടെ വലിയ ശബ്ദം കേട്ട് നാട്ടുകാർ എത്തി നോക്കിയപ്പോഴാണ് മരിച്ചുകിടക്കുന്നത് കാണുന്നത്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

വായ തുറന്ന് ശക്തമായി ഊതി; പാമ്ബിന് ‘ജീവന്‍ വച്ചു’; യുവാവ് സിപിആര്‍ നല്‍കുന്ന ദൃശ്യങ്ങള്‍ വൈറൽ

പാമ്ബുമായി ബന്ധപ്പെട്ട് നിരവധി വിഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്ബോള്‍ ഒട്ടുമിക്കതും ഭയം ഉളവാക്കുന്നതാണ്.ഇപ്പോള്‍ ജീവന്‍ തിരിച്ചുകിട്ടാനായി സിപിആര്‍ നല്‍കി പാമ്ബിനെ രക്ഷിക്കുന്ന യുവാവിന്റെ വേറിട്ട വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.ഗുജറാത്തിലെ വഡോദരയില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. വന്യജീവി രക്ഷാപ്രവര്‍ത്തകനായ യാഷ് തദ്വിയാണ് പാമ്ബിന് സിപിആര്‍ നല്‍കിയത്. ‘ഒരു പ്രദേശത്ത് പാമ്ബ് ചത്തതായി തന്റെ ഹെല്‍പ്പ് ലൈന്‍ നമ്ബറില്‍ വിളിച്ച്‌ അറിയിക്കുകയായിരുന്നു.

സ്ഥലത്ത് എത്തി നോക്കിയപ്പോള്‍ വിഷമില്ലാത്ത പാമ്ബാണ് എന്ന് മനസിലായി. എന്നാല്‍ ജീവന്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞു. ചലനമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ പാമ്ബ് അതിജീവിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു, അങ്ങനെ ഞാന്‍ അതിന്റെ കഴുത്ത് എന്റെ കൈയില്‍ എടുത്തു വായ തുറന്ന് മൂന്ന് മിനിറ്റ് വായില്‍ ഊതി ബോധത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചു. ആദ്യ രണ്ട് ശ്രമങ്ങളിലും സിപിആര്‍ നല്‍കിയിട്ടും അതിന്റെ അവസ്ഥയില്‍ മാറ്റമുണ്ടായില്ല. എന്നിരുന്നാലും, ഞാന്‍ മൂന്നാം തവണ സിപിആര്‍ നല്‍കിയപ്പോള്‍ അത് അനങ്ങാന്‍ തുടങ്ങി,’- യുവാവ് പറഞ്ഞു. പാമ്ബിനെ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ ഫോണിലാണ് പകര്‍ത്തിയത്.

You may also like

error: Content is protected !!
Join Our WhatsApp Group