രാജ്യത്തെ പ്രധാന ഐടി നഗരമായ ബെംഗളൂരുവിലെ കുതിച്ചുയരുന്ന വീട്ട് വാടകയും ജീവിതച്ചെലവും പലപ്പോഴും വാർത്തയാകാറുണ്ട്.അടുത്തിടെ ഒരു യുവാവ് താന്‍ താമസിക്കുന്ന ഫ്‌ളാറ്റിന്റെ ‘ഹോം ടൂര്‍’ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. പ്രതിമാസം 25,000 രൂപ വാടക വരുന്ന ഇയാളുടെ ഇടുങ്ങിയ ഫ്‌ളാറ്റ് കണ്ട് സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് അതിശയം പ്രകടിപ്പിച്ചത്.മുറിയുടെ നടുഭാഗത്ത് നില്‍ക്കുന്ന ഇയാള്‍ രണ്ട് കൈകളും വിടര്‍ത്തി വയ്ക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. വീഡിയോയില്‍ അയാള്‍ ഒരെ സമയം രണ്ട് ചുവരുകളിലും സ്പര്‍ശിക്കുന്നുണ്ട്.
ഇത് ഫ്‌ളാറ്റിന്റെ സ്ഥലപരിമിതി എടുത്തുകാണിക്കുന്നതാണ്. ബാല്‍ക്കണിയാണെങ്കിലോ ഒരാള്‍ക്ക് ബുദ്ധിമുട്ടി നില്‍ക്കാന്‍ മാത്രം വലിപ്പമുളള സ്ഥലമാണ്. ‘ഇത്രയും ചെറിയ മുറിയില്‍ സാധനങ്ങള്‍ വാങ്ങി സൂക്ഷിക്കാന്‍ കഴിയാത്തതുകൊണ്ട് നിങ്ങള്‍ക്ക് പണം ലാഭിക്കാം’ എന്ന് തമാശരൂപേണെ യുവാവ് പറയുന്നുണ്ട്.നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയത്. ‘ ഇതിലും വലുതാണ് എന്റെ ടോയ്‌ലറ്റ് എന്നാണ് ഒരാള്‍ എഴുതിയത്.കഴിഞ്ഞ വര്‍ഷം മുംബൈയിലെ ഒരു ഇടുങ്ങിയ അപ്പാര്‍ട്ട്‌മെന്റില്‍ ഒരു കമ്മോഡിന് മുകളില്‍ ഒരു വാഷിംഗ് മെഷീന്‍ സ്ഥാപിക്കുന്ന വൈറല്‍ വീഡിയോ നഗരത്തിലെ കുതിച്ചുയരുന്ന വാടകയെക്കുറിച്ചും കടുത്ത സ്ഥലപരിമിധിയെക്കുറിച്ചും ചര്‍ച്ചയ്ക്ക് വഴിതെളിച്ചിരുന്നു.
കുംഭമേള: പ്രയാഗ്‌രാജില്‍ 300 കി.മീ നീളത്തില്‍ ഗതാഗതക്കുരുക്ക്; യുപി സര്‍ക്കാരിനെതിരെ അഖിലേഷ് യാദവ്
മഹാകുംഭമേളയില്‍ വൻ ഗതാഗതക്കുരുക്ക്. പ്രയാഗ്രാജിലേക്ക് ഒരടി മുന്നോട്ട് വെക്കാൻ കഴിയാത്ത തിരക്കാണ് അനുഭവപ്പെടുന്നതെന്നാണ് മധ്യപ്രദേശിലെ മൈഹാർ പോലീസ് അറിയിക്കുന്നത്.200 മുതല്‍ 300 കിലോമീറ്റർ വരെ ദൈർഘ്യമുള്ള ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നതെന്നും പോലീസ് അറിയിച്ചു. തിരക്ക് കാരണം പ്രയാഗ്രാജ് സംഘം റെയില്‍വേ സ്റ്റേഷൻ ഫെബ്രുവരി 14 വരെ അടച്ചിട്ടിരിക്കുകയാണ്. ഉത്തർപ്രദേശ് സർക്കാരിന്റെ തെറ്റായ ക്രമീകരണങ്ങളാണ് തിരക്കിന് കാരണമെന്നാരോപിച്ച് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തി. ഗതാഗതക്കുരുക്കില്‍ അകപ്പെട്ട് വിശപ്പും ദാഹവും ക്ഷീണവുമുള്ള തീർഥാടകരെ മാനുഷികതയോടെ കാണണം. സാധാരണ തീർഥാടകർ മനുഷ്യരല്ലേ? അദ്ദേഹം ട്വീറ്റിലൂടെ ചോദിച്ചു.
ജനുവരി 13-ന് ആരംഭിച്ച മഹാകുംഭമേളയില്‍ 43 കോടിയിലധികം ഭക്തരാണ് ത്രിവേണീ സംഗമത്തിലെത്തി പുണ്യസ്നാനം നടത്തിയത്. ഗതാഗതം തടസ്സപ്പെട്ടതു കാരണം നിരവധിപേർക്ക് ത്രിവേണീ സംഗമത്തില്‍ സ്നാനം ചെയ്യാൻ കഴിയാത്തതെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകള്‍. അതുകൊണ്ടുതന്നെ സംഘാടനത്തില്‍ തീർഥാടകരും ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്.
ഞായറാഴ്ച പ്രയാഗ്രാജില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. റോഡില്‍ വാഹനങ്ങള്‍ കുരുങ്ങിക്കിടക്കുന്നതിന്റേയും വളരെ പതുക്കെ മാത്രം മുന്നോട്ട് നീങ്ങുന്നതിന്റേയും ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. പ്രയാഗ്രാജിലെ ഗതാഗത സ്ഥിതി ഉയർത്തിക്കാട്ടി, കുടുങ്ങിക്കിടക്കുന്ന തീർഥാടകർക്ക് അടിയന്തര ക്രമീകരണങ്ങള്‍ ചെയ്യാൻ ഉത്തർപ്രദേശ് സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതികരണങ്ങളായിരുന്നു അവ. ഇത് ചൂണ്ടിക്കാണിച്ച് നിരവധി ട്വീറ്റുകളാണ് അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം എക്സില്‍ പങ്കുവെച്ചത്.