ബെംഗളൂരുവിലെ ഇന്ദിരാനഗറിലെ ഇഎസ്‌ഐ ആശുപത്രി ജംഗ്ഷനില്‍ സോനം എന്ന സ്ത്രീ ട്രാഫിക് പോലീസുകാരെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു.സോനം തൻ്റെ റൈഡറുമായി വഴക്കിട്ടപ്പോള്‍ ട്രാഫിക് പോലീസ് ഇടപെട്ടാണ്സംഭവങ്ങളുടെ തുടക്കം
സോനം റോഡില്‍ ബഹളം സൃഷ്ടിക്കുകയും ബോഡിക്യാം തട്ടിയെടുക്കാൻ ശ്രമിക്കുകയും യൂണിഫോമിലുള്ള ഒരു ട്രാഫിക് പോലീസുകാരനെ ആക്രമിക്കുകയും, ചവിട്ടി നിലത്തിടാൻ ശ്രമിക്കുകയും , തെറിയഭിഷേകം നടത്താൻ ശ്രമിക്കുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. സംഭവത്തില്‍ ഇന്ദിരാനഗർ പോലീസ് എഫ്‌ഐആർ ഫയല്‍ ചെയ്ത് തുടർനടപടിക്ക് ഒരുങ്ങുകയാണ്.
ജാഗ്രത! നിങ്ങളുടെ കൈയിലുള്ള ഈ മരുന്നുകള്‍ വ്യാജം
കാല്‍സ്യം സപ്ലിമെന്‍റായ ഷെല്‍കാല്‍ 500, അന്‍റാസിഡ് പാൻ ഡി എന്നിവയുള്‍പ്പെടെ നാല് മരുന്നുകളുടെ സാമ്ബിളുകള്‍ വ്യാജമാണെന്ന് സെൻട്രല്‍ ഡ്രഗ് റെഗുലേറ്ററി അതോറിറ്റി കണ്ടെത്തി.അതോടൊപ്പം 49 മരുന്നുകളുടെ സാമ്ബിളുകള്‍ ഗുണനിലവാരമുള്ളതല്ലെന്നും സെപ്റ്റംബറിലെ പ്രതിമാസ ഡ്രഗ് അലർട്ട് റിപ്പോർട്ടില്‍ പറയുന്നു.ഇതില്‍ വ്യപകമായി ഉപയോഗിക്കുന്ന പാരസെറ്റമോള്‍, പാൻ ഡി, കാല്‍സ്യം, വൈറ്റമിൻ ഡി 3 സപ്ലിന്‍റുകള്‍, ഓക്സിടോസിൻ, മെട്രോണിഡാസോള്‍, ഫ്ലൂക്കോണസോള്‍ എന്നിവയും ഉള്‍പ്പെട്ടിരിക്കുന്നു. ആല്‍കെം ഹെല്‍ത്ത് സയൻസ്, അരിസ്റ്റോ ഫാർമസ്യൂട്ടിക്കല്‍സ്, കാമില ഫാർമസ്യൂട്ടിക്കല്‍സ്, ഇന്നോവ ക്യാപ്റ്റൻ, ഹിന്ദുസ്ഥാൻ ആന്‍റിബയോട്ടിക്‌സ്, ഇപ്‌ക ലബോറട്ടറീസ് തുടങ്ങിയ കമ്ബനികളുടേതാണ് നിലവാരമില്ലാത്തതെന്ന് പട്ടികപ്പെടുത്തിയിട്ടുള്ള ചില മരുന്നുകളുടെ ബാച്ചുകള്‍.
കാര്യക്ഷമത കുറഞ്ഞ മരുന്നുകളുടെ ശതമാനം കുറക്കുന്നതിന് ഇടക്കിടെ പരിശോധനകള്‍ നടത്തുന്നതായി ഡ്രഗ് കണ്‍ട്രോളർ ജനറല്‍ ഓഫ് ഇന്ത്യ രാജീവ് സിംഗ് രഘുവംഷി പറഞ്ഞു. ഏകദേശം 3,000 സാമ്ബിളുകള്‍ പരിശോധിച്ചതില്‍ 49 മരുന്നുകള്‍ തിരിച്ചുവിളിക്കാൻ ആവശ്യപ്പെട്ടിരുന്നു.ഏതെങ്കിലും പ്രത്യേക ബാച്ചിന്‍റെ മരുന്നുകളുടെ സാമ്ബിള്‍ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ആ പേരില്‍ വില്‍ക്കുന്ന എല്ലാ മരുന്നുകളും നിലവാരമില്ലാത്തതാണെന്ന് അർത്ഥമാക്കുന്നില്ല. ആ നിർദ്ദിഷ്ട ബാച്ച് മാത്രമേ നിലവാരമുള്ളതല്ലെന്ന് കണക്കാക്കപ്പെടുന്നുള്ളൂവെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.