Home Featured 38 ഡിഗ്രിയിൽ നിന്നും 34 ലേക്ക്.. ആശ്വാസമായി ബെംഗളുരുവിലെ കാലാവസ്ഥ, മഴയും

38 ഡിഗ്രിയിൽ നിന്നും 34 ലേക്ക്.. ആശ്വാസമായി ബെംഗളുരുവിലെ കാലാവസ്ഥ, മഴയും

by admin

കുറച്ചു മാസങ്ങളായി നീണ്ടുനിന്ന കനത്ത ചൂടിനും കഴിഞ്ഞ ദിവസങ്ങളിൽ ഇടവിട്ട് പെയ്തിറങ്ങിയ മഴയ്ക്കും ശേഷം ഇന്ന് ബെംഗളുരു ഉണർന്നത് പതിവില്ലാതെ താരതമ്യേന തണുത്ത താപനിലയിലേക്കാണ്. രാവും പകലും വ്യത്യാസമില്ലാതെ ചൂടെടുത്തിരുന്ന ദിവസങ്ങളൊക്കെ ഇവിടെ മാറിക്കഴിഞ്ഞു. പകൽ ചൂടുണ്ടെങ്കിലും വൈകുന്നേരത്തെ മഴ കഴിയുന്നതോടെ ചെറിയൊരു ആശ്വാസം ചൂടിന് ലഭിക്കും.

ഇന്ന് മേയ് 9 വ്യാഴാഴ്ച ബെംഗളുരു ഉണർന്നത് 28 ഡിഗ്രി സെൽഷ്യസിലേക്കാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തണുപ്പും കാറ്റും നിറഞ്ഞു നിന്ന കാലാവസ്ഥയിലൂടെ തുടങ്ങിയ ദിവസം താരതമ്നേന വലിയ ചൂടില്ലാതെ കടന്നുപോകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് ബെംഗളുരുവിൽ പരമാവധി താപനില 34 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് കണക്ക്. ഇത് കഴിഞ്ഞ ആഴ്‌ചയിലെ പരമാവധി താപനിലയായ 38 ഡിഗ്രി സെൽഷ്യസിൽ നിന്ന് ഗണ്യമായ കുറവാണ് കാണിക്കുന്നത്.

നീണ്ട ഇടവേളയ്ക്കു ശേഷം ബെംഗളൂരു നഗരം അതിന്‍റെ യഥാർത്ഥ കാലാവസ്ഥയിലേക്ക് ഭാഗികമായി മടങ്ങി വന്നിരിക്കുകയാണ്. അതേസമയം, നഗരത്തിലെ ഏറ്റവും കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസായിരിക്കും. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൻ്റെ കണക്കനുസരിച്ച്, വ്യാഴാഴ്ച ബെംഗളൂരുവിൽ ചില സ്ഥലങ്ങളിൽ ശക്തമായ കാറ്റിനും (30-40 കിലോമീറ്റർ) ഇടിമിന്നലോട് കൂടിയ മഴയ്ക്കും മഴയ്ക്കും സാധ്യതയുണ്ട്. മെയ് 12 വരെ ഇടയ്‌ക്കിടെ ഇടിമിന്നലോടുകൂടിയ മഴയുണ്ടാകുമെന്നും ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നുമാണ് കാലാവസ്ഥാ പ്രവചനം.

അതേസമയം കഴിഞ്ഞ ദിവസം പെയ്ത മഴയിൽ നഗരത്തിൻറെ പല ഭാഗങ്ങളിലും വെള്ളക്കെട്ടുണ്ടായി. വിമാനത്താവളത്തിലേക്കുള്ള ഹെബ്ബാൽ മേൽപ്പാലം, വീരന്നപാളയ, മഹാറാണി അണ്ടർപാസ്, സുമ്മനഹള്ളി, വഡ്ഡരപാളയ സിഗ്നൽ, നാഗവാര, ഹെബ്ബാൾ റെയിൽവേ സ്റ്റേഷൻ, കാമാക്ഷിപാളയ തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്.

ജയമഹൽ റോഡ്, കത്രിഗുപ്പെ സിഗ്നൽ, ഗുണ്ടു റാവു സർക്കിൾ, ലിംഗരാജപുരം മെയിൻ റോഡ്, മെഹ്‌ക്രി സർക്കിൾ, ദേവഗൗഡ സർക്കിളിന് സമീപം പിഇഎസ് കോളേജ്, ഗംഗമ്മ സർക്കിൾ, ഹെന്നൂർ മെയിൻ റോഡ്, മല്ലേശ്വരം എന്നിവിടങ്ങളിൽ മരങ്ങൾ കടപുഴകി വീണത് ഗതാഗതത്തിന് തടസ്സമുണ്ടാക്കി,

2024 മേയ് 8 മുതൽ 2024 മേയ് 12 വരെ കർണാടകയുടെ ഉൾപ്രദേശങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് .ഇന്ത്യൻ കാലാവസ്ഥാ കണക്കുകൾ സൂചിപ്പിക്കുന്നത്. നേരിയതോ മിതമായതോ ആയ മഴയും ഇടിമിന്നലോട് കൂടിയ കാറ്റും (30-40 കി.മീ.) ചിലയിടങ്ങളിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. ബല്ലാരി, ബംഗളൂരു അർബൻ, ബെംഗളൂരു റൂറൽ, ചിക്കബെല്ലാപുര, ചാമരാജനഗർ, ചിത്രദുർഗ, ഹാസൻ, കോലാർ, മാണ്ഡ്യ, മൈസൂരു, രാമനഗര, ശിവമൊഗ്ഗ, തുംകൂർ, കുടക്, ഹാസൻ, ചിക്കമംഗളൂരു, വിജയനഗര, ബിദാർ, കലബുർഗി, വിജയപുര, ബെലഗാവി, കൊപ്പൽ ജില്ലകൾ, ദക്ഷിണ കന്നഡ ജില്ലയിൽ ചിലയിടങ്ങൾ എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group