ബെംഗളൂരു : വേനൽ ശക്തിപ്രാപിച്ചു തുടങ്ങിയപ്പോഴേക്കും ബെംഗളൂരുവിൽ കുടിവെള്ളത്തിന്റെപേരിൽ കേസുകൾ വന്നുതുടങ്ങി.കഴിഞ്ഞ ഒരാഴ്ച്‌ചകൊണ്ട് കുടിവെള്ളം പാഴാക്കിയതിന് നഗരത്തിൽ 112 കേസുകളാണ് ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡ് രജിസ്റ്റർചെയ്‌തത്. ഇത്രയും കേസുകളിൽനിന്ന് 5.60 ലക്ഷം രൂപ പിഴയീടാക്കുകയും ചെയ്‌തു.കഴിഞ്ഞ വേനലിൽ ബെംഗളൂരുവിൽ അനുഭവപ്പെട്ട കടുത്ത കുടിവെള്ളക്ഷാമം അന്താരാഷ്ട്ര മാധ്യമങ്ങളിൽവരെ വാർത്തയായിരുന്നു. കുടിവെള്ളമില്ലാത്തതിനാൽ പലരും നാട്ടിലേക്ക് മടങ്ങുന്ന സ്ഥിതിയുണ്ടായി.
ചില ഐ.ടി. കമ്പനികളിൽ കുടിവെള്ളമില്ലാത്തതിനാൽ ജീവനക്കാർക്ക് വർക് ഫ്രം ഹോം അനുവദിച്ചു. വാഹനങ്ങൾ കഴുകാനുംമറ്റും കുടിവെള്ളം ഉപയോഗിക്കുന്നതിനെതിരേ കേസെടുക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ഇത്തവണ നടപടി കടുപ്പിച്ചത്.കഴിഞ്ഞ തിങ്കളാഴ്‌ചയാണ് ജലവിതരണ ബോർഡ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. കാവേരി പദ്ധതി വഴി വരുന്ന കുടിവെള്ളം ദുരുപയോഗം ചെയ്താൽ കേസെടുക്കുമെന്നും 5,000 രൂപ പിഴയീടാക്കുമെന്നായിരുന്നു മുന്നറിയിപ്പ്.വാഹനങ്ങൾ കഴുകുന്നതിനും പൂന്തോട്ടപരിപാലനത്തിനും നിർമാണപ്രവൃത്തിക്കും ജലധാര പ്രവർത്തിപ്പിക്കുന്നതിനും തിയേറ്ററുകളിൽ കുടിക്കാനല്ലാതെയും കുടിവെള്ളം ഉപയോഗിക്കുന്നതിനാണ് വിലക്കേർപ്പെടുത്തിയത്.
ലൈംഗിക പീഡനക്കേസില്‍ രണ്ടുമാസം ജയിലില്‍ കഴിഞ്ഞത് ലിംഗമില്ലാത്ത യുവാവ്
ലൈംഗിക പീഡനക്കേസില്‍ രണ്ടുമാസം ജയിലില്‍ കഴിഞ്ഞ യുവാവിന് 35,000 പൗണ്ട് നഷ്ടപരിഹാരം നല്‍കാൻ കോടതി വിധി. ആരോപണ വിധേയനയാ യുവാവിന് ലൈംഗികാവയവം ഉണ്ടായിരുന്നില്ലെന്ന് തെളിഞ്ഞതോടെയാണ് യുവാവിനെ കുറ്റവിമുക്തനാക്കുകയും നഷ്ടപരിഹാരം നല്‍കുകയും ചെയ്തത്.ദക്ഷിണാഫ്രിക്കയിലെ ക്വാസുലു-നാറ്റല്‍ പ്രവിശ്യയിലാണ് സംഭവം. എസാഖേനി മജിസ്‌ട്രേറ്റ് കോടതിയാണ് ഇരുപത്തൊന്നുകാരനായ യുവാവിനെ കുറ്റ വിമുക്തനാക്കിയത്.
2020ലാണ് പതിനൊന്നുകാരിയായ പെണ്‍കുട്ടി യുവാവിനെതിരെ ലൈംഗികാരോപണം ഉയർത്തിയത്. തന്നെ അയല്‍വാസിയായ യുവാവ് ലൈംഗിക പീഡനത്തിനിരയാക്കി എന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. ഇതനുസരിച്ച് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. എന്നാല്‍, യുവാവിന് 12 വയസ്സുള്ളപ്പോള്‍ ഒരുസംഘം അക്രമികള്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും ഇടത് ചെവി, ജനനേന്ദ്രിയം എന്നിവ മുറിച്ചുമാറ്റുകയും ചെയ്തിരുന്നു. ഇത് കോടതിയില്‍ തെളിഞ്ഞതിനെ തുടർന്നാണ് നിരാപരാധിയായ യുവാവിന് 35,000 പൗണ്ട് നഷ്ടപരിഹാരം നല്‍കാൻ കോടതി വിധിച്ചത്.