Home Featured വെള്ളിയാഴ്ചയും സര്‍വീസ് ; ബെംഗളൂരു വന്ദേഭാരത് പുനസ്ഥാപിച്ചു

വെള്ളിയാഴ്ചയും സര്‍വീസ് ; ബെംഗളൂരു വന്ദേഭാരത് പുനസ്ഥാപിച്ചു

by admin

യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്ത് സൗത്ത് സെന്‍ട്രല്‍ റെയില്‍വെ തീരുമാനം മാറ്റി. വന്ദേഭാരത് എക്‌സ്പ്രസ് വെള്ളിയാഴ്ചയും സര്‍വീസ് നടത്തും.ഹൈദരാബാദിനും ബെംഗളൂരുവിനുമിടയില്‍ സര്‍വീസ് നടത്തിയിരുന്ന വന്ദേഭാരത് ഒരു മാസത്തോളമായി വെള്ളിയാഴ്ച സര്‍വീസ് നിര്‍ത്തിവച്ചിരുന്നു. പ്രതിഷേധം കടുത്തതിനെ തുടര്‍ന്ന് വീണ്ടും സര്‍വീസ് നടത്താന്‍ തീരുമാനിച്ചു.

ബെംഗളൂരുവിലെ യശ്വന്ത്പൂരിനും ഹൈദരാബാദിലെ കച്ചെഗുഡയ്ക്കുമിടയില്‍ സര്‍വീസ് നടത്തിയിരുന്ന വന്ദേഭാരത് എക്‌സ്പ്രസ് ആണ് അപ്രതീക്ഷിതമായി നിര്‍ത്തിവച്ചിരുന്നത്. വാരാന്ത്യത്തില്‍ ഏറെ യാത്രക്കാരുള്ള ട്രെയിന്‍ ആണിത്. ഐടി നഗരങ്ങളെ ബന്ധിപ്പിച്ചുള്ള സര്‍വീസ് തുടങ്ങിയത് മുതല്‍ വലിയ ലാഭത്തിലായിരുന്നു. അതിനിടെയാണ് അപ്രതീക്ഷിതമായ തീരുമാനങ്ങളുണ്ടായതും ആഴ്ചയില്‍ സര്‍വീസ് അഞ്ച് ദിവസമാക്കി കുറച്ചതും.ഹൈദരാബാദിലെ റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് രാവിലെ 5.45നാണ് വന്ദേഭാരത് പുറപ്പെടുക. ഉച്ചയ്ക്ക് 2 മണിക്ക് ബെംഗളൂരുവിലെ സ്റ്റേഷനിലെത്തും.

തിരിച്ച്‌ 2.45ന് ഹൈദരാബാദിലേക്ക് പുറപ്പെടും. രാത്രി 11 മണിക്ക് കച്ചെഗുഡയിലെത്തും. ഇത്തരത്തിലാണ് സര്‍വീസ് നടത്തിവന്നിരുന്നത്. ബുധനാഴ്ച സര്‍വീസുണ്ടായിരുന്നില്ല. അതിനിടെയാണ് വെള്ളിയാഴ്ചയും സര്‍വീസ് നിര്‍ത്തിയത്.ആഴ്ചയില്‍ നാട്ടില്‍ പോകുന്നവരും മടങ്ങി വരുന്നവരുമായി നിറയെ യാത്രക്കാരുള്ള വന്ദേഭാരത് എക്‌സ്പ്രസ് ആണിത്. വെള്ളിയാഴ്ച സര്‍വീസ് നിര്‍ത്തിയത് പ്രധാനമായും ഐടി കമ്ബനി ജീവനക്കാരെയാണ് ബാധിച്ചത്. ബിസിനസുകാരും വിദ്യാര്‍ഥികളുമെല്ലാം വേഗത്തിലെത്താന്‍ ആശ്രയിച്ചിരുന്ന വന്ദേഭാരത് കൂടിയായിരുന്നു ഇത്. യാത്രക്കാരുടെ ആവശ്യം പരഗണിച്ച്‌ സര്‍വീസ് വീണ്ടും നടത്തുമെന്ന് ചീഫ് പബ്ലിക് റിലേഷന്‍ ഓഫീസര്‍ എ ശ്രീധര്‍ പറഞ്ഞു.

സ്‌പെഷ്യല്‍ വന്ദേഭാരത് എക്‌സ്പ്രസ് : ദസറ, ദീപാവലി, ഛത് പൂജ തുടങ്ങി ഉല്‍സവ മേളങ്ങളുടെ തിരക്ക് പരിഗണിച്ച്‌ വന്ദേഭാരത് സ്‌പെഷ്യല്‍ സര്‍വീസ് നടത്തും. ബിഹാറിനും ന്യൂഡല്‍ഹിക്കുമിടയിലാണ് പുതിയ സര്‍വീസ്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നതിനാല്‍ പുതിയ സര്‍വീസ് വോട്ടര്‍മാര്‍ക്കും നേട്ടമാകും. ഒക്ടോബര്‍ 11 മുതല്‍ നവംബര്‍ 17 വരെയാണ് വന്ദേഭാരതിന്റെ സ്‌പെഷ്യല്‍ സര്‍വീസ്.നാല് വന്ദേഭാരത്എക്‌സ്പ്രസുകളാണ് സര്‍വീസ് നടത്തുക.

02251, 022 252, 02253, 02254 എന്നീ നമ്ബറിലുള്ള ട്രെയിനുകളാണ് തയ്യാറാകുന്നത്. രാവിലെ 8.35ന് ന്യൂഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട് രാത്രി 9.30ന് പട്‌നയിലെത്തും. അതേസമയം, പട്‌നയില്‍ നിന്നുള്ള ട്രെയിന്‍ രാവിലെ 10 മണിക്ക് പുറപ്പെട്ട് രാത്രി 11.30ന് ന്യൂഡല്‍ഹിയിലെത്തും. അലിഗഡ്, കാണ്‍പൂര്‍ സെന്‍ട്രല്‍, പ്രയാഗ് രാജ്, ദീന്‍ ദയാല്‍ ഉപാധ്യായ, ബക്‌സര്‍, ആര എന്നീ സ്റ്റേഷനുകളിലാകും സ്റ്റോപ്പുകള്‍. രാജ്യത്ത് ഏറ്റവും ദൂരം സര്‍വീസ് നടത്തുന്ന വന്ദേഭാരത് കൂടിയാകുമിത്.

You may also like

error: Content is protected !!
Join Our WhatsApp Group