ഐടി നഗരങ്ങളായ ബെംഗളുരുവിനെയും ഹൈദരാബാദിനെയും ബന്ധിപ്പിക്കുന്ന വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസില്‍ മാറ്റം.വെള്ളിയാഴ്ചകളില്‍ ഈ ട്രെയിന്‍ സര്‍വീസ് ഉണ്ടാകില്ല. ഡിസംബര്‍ നാല് മുതലാണ് പുതിയ മാറ്റം പ്രാബല്യത്തില്‍ വരിക. 20703-20704 നമ്ബറിലുള്ള വന്ദേഭാരത് എക്‌സ്പ്രസുകളാണ് ദിവസം മാറ്റുന്നത്.ഹൈദരാബാദിലെ കച്ചെഗുഡയില്‍ നിന്ന് ബെംഗളൂരുവിലെ യശ്വന്ത് പൂരിലേക്കാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. നിലവില്‍ ബുധനാഴ്ചയാണ് സര്‍വീസ് നടത്താത്തത്. ഇതിന് പകരം ഇനി വെള്ളിയാഴ്ച സര്‍വീസ് നടത്തില്ല. സമയം, സ്റ്റോപ്പുകള്‍, ടിക്കറ്റ് നിരക്ക് എന്നിവയില്‍ മാറ്റമില്ല.
അതേസമയയം, ബെംഗളൂരു മലയാളികളെ ബാധിക്കുന്ന മറ്റൊരു വിവരവും റെയില്‍വെ അറിയിച്ചിട്ടുണ്ട്….ബെംഗളൂരു-ഹൈദരാബാദ് വന്ദേഭാരത് എക്‌സ്പ്രസ് 2023 സെപ്തംബര്‍ 24 മുതലാണ് സര്‍വീസ് തുടങ്ങിയത്. എട്ട് കോച്ചുണ്ടായിരുന്ന ട്രെയിന്‍ കഴിഞ്ഞ ജൂലൈ 10 മുതല്‍ 16 കോച്ചാക്കി ഉയര്‍ത്തിയിട്ടുണ്ട്. ട്രെയിനിലെ തിരക്ക് പരിഗണിച്ചാണ് കോച്ചുകള്‍ കൂട്ടിയത്. രാവിലെ 5.45ന് കച്ചെഗുഡയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് യശ്വന്ത്പൂരില്‍ എത്തുന്നത്.
14 ചെയര്‍ കാറുകളും രണ്ട് എക്‌സിക്യൂട്ടീവ് കാറുകളുമാണ് ഈ വന്ദേഭാരതിനുള്ളത്. മൊത്തം 1128 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കും. 612 കിലോമീറ്റര്‍ ദൂരം പിന്നിട്ട് 8.15 മണിക്കൂറിലാണ് ട്രെയിന്‍ സര്‍വീസ് പൂര്‍ത്തിയാക്കുന്നത്. ഇതിനിടയ്ക്ക് നാല് സ്റ്റോപ്പുകളാണുള്ളത്. അതിവേഗം യാത്ര ഉദ്ദേശിക്കുന്നവര്‍ക്കും പ്രൊഫഷണലുകള്‍ക്കും ബിസിനസുകാര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കും ഉപകാരപ്രദമാണിത്.
ബെംഗളൂരു-എറണാകുളം എക്‌സ്പ്രസ്ബെംഗളൂരു-എറണാകുളം ജങ്ഷന്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്നു ബെംഗളൂരു ഇന്റര്‍സിറ്റി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് തരം താഴ്ത്തി. ഡിസംബര്‍ മൂന്ന് മുതല്‍ ഇനി എക്‌സ്പ്രസ് എന്ന രീതിയില്‍ മാത്രമാകും സര്‍വീസ്. നിലവില്‍ 12677 എന്ന നമ്ബറിലുള്ള ട്രെയിന്‍ 16377 എന്ന നമ്ബറിലേക്ക് മാറും. 12678 നമ്ബറിലുള്ള ട്രെയിന്‍ 16378 ആയും മാറും.സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകള്‍ക്ക് ടിക്കറ്റ് നിരക്ക് കൂടുതലാണ്. ഇത് എക്‌സ്പ്രസ് ആക്കി തരംതാഴ്ത്തുമ്ബോള്‍ ടിക്കറ്റ് നിരക്ക് കുറയുന്നത് ഈ റൂട്ടില്‍ യാത്ര ചെയ്യുന്ന മലയാളികള്‍ക്ക് ഗുണമാകും. ബെംഗളൂരു-എണറാകുളം സെക്കന്റ് ക്ലാസ് റിസര്‍വേഷന്‍ നിരക്ക് 220 രൂപയും എസി ബോഗിയില്‍ 790 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഇത് ഇനി കുറയും