ബംഗളൂരു: ആർ.ടി നഗറിലെ നാലുനില വാണിജ്യ സമുച്ചയത്തില്‍ വെള്ളിയാഴ്ച വൈകീട്ടുണ്ടായ അഗ്നിബാധ പരിഭ്രാന്തി പരത്തി. കെട്ടിടത്തില്‍ കുടുങ്ങിയ 20ലേറെ പേരെ അഗ്നിരക്ഷ സേനയും പൊലീസും ചേർന്ന് രക്ഷപ്പെടുത്തി. കെട്ടിടത്തിന്റെ നിലവറയില്‍ സ്ഥാപിച്ച ജനറേറ്ററില്നിന്നാണ് തീ പടർന്നതെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു.
ആയുർവേദ ഔഷധങ്ങളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. പുറത്തേക്ക് പടർന്ന തീയില്‍ കെട്ടിടത്തിന് സമീപം നിർത്തിയിട്ട 25ഓളം വിവിധ വാഹനങ്ങള്‍ ചാമ്ബലായി. കെട്ടിടത്തിന്റെ മുകള്‍നിലകള്‍ പുകയില്‍ മുങ്ങി. ഇതോടെ താഴേക്ക് ഇറങ്ങാൻ കഴിയാത്ത വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവർ കൂട്ടത്തോടെ ടെറസില്‍ കയറി. ഇവിടെ നിന്നാണ് അഗ്നിശമന സേന രക്ഷപ്പെടുത്തിയത്.