ബെംഗളൂരു: ബെംഗളൂരു കെ.എസ്.ആർ. റെയിൽ വേ സ്റ്റേഷനിലെ വാഹന പാർക്കിങ് സ്ഥലത്ത് ദുരൂഹസാഹചര്യത്തിൽ പെൺകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തി.
ആറുവയസ്സ് തോന്നിക്കുന്ന കുട്ടിയെ തുണിയിൽ പൊതിഞ്ഞനിലയിലാണ് കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ ഏഴിന് ഇതുവഴി നടന്നു പോയയാൾ നൽകിയ വിവരത്തെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ട ത്തിനയച്ചു.കുട്ടിയെ തിരിച്ചറിയാൻ ശ്രമം നടത്തിവരികയാ ണെന്ന് പോലീസ് അറി യിച്ചു. പരിസരത്തുള്ള സി.സി.ടി.വി.യിൽനിന്ന് ദൃ ശ്യങ്ങൾ ശേഖരിച്ചു.