ബെംഗളൂരു : ജനപിന്തുണയ്ക്‌ക് കുറവുവന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രധാനമന്ത്രി പദത്തിൽ വീണ്ടുമെത്താനുള്ള ധാർമിക അവകാശമില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. വലിയ ഒറ്റക്കക്ഷിയായെങ്കിലും ഒറ്റയ്ക്ക്‌ക് കേവല ഭൂരിപക്ഷം ലഭിച്ചിട്ടില്ല. മോദി തരംഗം രാജ്യത്തുണ്ടായില്ലെന്നാണ് ഇത് തെളിയിക്കുന്നത്.
മോദിയുടെ ജനപിന്തുണയ്ക്ക്‌ക് കുറവുവന്നതിന്റെ സൂചനയാണിതെന്നും സിദ്ധരാമയ്യ പറഞ്ഞു. പരാജയം വരുന്ന വിവരം മോദി തിരിച്ചറിഞ്ഞിരുന്നു. ഇതുകൊണ്ടാണ് പിന്നീട് അദ്ദേഹം ജാതിയുടെയും മതത്തിന്റെയും പേരിൽ വോട്ടുചോദിച്ചതും മുസ്‌ലിങ്ങളെ നേരിട്ട് ലക്ഷ്യം വെച്ചതെന്നും അദ്ദേഹം ആരോപിച്ചു.