ബംഗളൂരു: നാഷനല്‍ തെർമല്‍ പവർ കോർപറേഷന്റെ (എൻ.ടി.പി.സി) കുഡ്ഗി താപവൈദ്യുതി നിലയത്തില്‍ കേബിളുകള്‍ സ്ഥാപിക്കുന്നതിനിടെ 130 അടി താഴ്ചയുള്ള ചിമ്മിനിയില്‍ വീണ് ജീവനക്കാരൻ മരിച്ചു.കിഷൻ കുമാർ ഭരദ്വാജ് (32) ആണ് മരിച്ചത്. കഴിഞ്ഞ മൂന്നു വർഷമായി ഇദ്ദേഹം എൻ.ടി.പി.സിക്കുവേണ്ടി കരാറടിസ്ഥാനത്തില്‍ ജോലി ചെയ്തുവരുകയായിരുന്നു.
പവർ സ്റ്റേഷനില്‍ മതിയായ സുരക്ഷ സംവിധാനങ്ങളൊരുക്കാത്തതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് തൊഴിലാളികള്‍ ആരോപിച്ചു. മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച എൻ.ടി.പി.സി ഓഫിസിന് മുന്നില്‍ പ്രകടനവും നടത്തി.