ബംഗളൂരു: നഗരത്തില്‍ മഴ പെയ്തതിനെതുടർന്നുള്ള കെടുതികള്‍ പരിഹരിക്കാൻ അതത് സോണുകളുടെ സബ്ഡിവിഷൻ തലത്തില്‍ ദുരന്തനിവാരണ സംഘങ്ങളെ വിന്യസിക്കുമെന്ന് ബൃഹത് ബംഗളൂരു മഹാനഗര പാലികെ ചീഫ് കമീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.
മഴയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഏതുതരത്തിലുമുള്ള നാശനഷ്ടങ്ങള്‍ പരിഹരിക്കാനുമുള്ള സംഘത്തില്‍ ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സിവറേജ് ബോർഡ്, ബംഗളൂരു ഇലക്‌ട്രിക് സപ്ലൈ കമ്ബനി, ബംഗളൂരു മെട്രോ റെയില്‍ കോർപറേഷൻ, അഗ്നിശമന സേന തുടങ്ങിയ വകുപ്പുകളില്‍നിന്നുള്ള ഉദ്യോഗസ്ഥരുണ്ടാകും.