Home covid19 ബെംഗളൂരു വിലെ ലോക് ഡൗൺ ഇളവുകൾ ; നിർദ്ദേശങ്ങൾ പുറത്തിറക്കി ബി ബി എം പി

ബെംഗളൂരു വിലെ ലോക് ഡൗൺ ഇളവുകൾ ; നിർദ്ദേശങ്ങൾ പുറത്തിറക്കി ബി ബി എം പി

by admin

ബെംഗളൂരു നഗരത്തിൽ ലോക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ രോഗവ്യാപനം നിയന്ത്രിക്കാൻ പ്രത്യേക മാർഗനിർദേശങ്ങൾ ബിബിഎംപി പുറപ്പെടുവിച്ചു. തെരുവുകളിൽ ആൾകൂട്ടമുണ്ടാകുന്നതിനാൽ കടകളിലോ മറ്റ് സ്ഥാപനങ്ങളിലോ ഇളവുകളോ മറ്റു സൗജന്യങ്ങളോ നൽകരുതെന്നുമടക്കമുള്ള മാർഗ നിർദേശങ്ങളാണ് ബിബിഎംപി പുറപ്പെടുവിച്ചത്.

യാത്ര ചെയ്യാൻ ആളുകൾ ഇല്ല; കേരളത്തിലൂടെയുള്ള ചില ട്രൈനുകൾ റദ്ദാക്കി

അവശ്യസാധനങ്ങൾ വാങ്ങുന്നതിന് തടസ്സമില്ല. സാമൂഹിക അകലം പാലിച്ചുവേണം കടകളിൽ സാധനങ്ങൾ വാങ്ങാൻ എത്തുന്നവരെ പ്രവേശിപ്പിക്കേണ്ടതെന്നും ടോക്കൺ സമ്പ്രദായം ഇതിനായി ഏർപ്പെടുത്തണമെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു. കടകളിൽ എത്തു ഉപഭോക്താക്കളെ അനാവശ്യമായി സാധനങ്ങൾ തൊടുന്നതും എടുക്കുന്നതും പ്രോത്സാഹിപ്പിക്കരുതെന്നും ഇത്തരം നിർദേശങ്ങൾ ലംഘിക്കപ്പെട്ടാൽ കടയുടമക്കെതിരെ കേസെടുക്കുമെന്നും നിർദേശങ്ങളിലുണ്ട്.

അപ്പാർട്ട്മെന്റുകളിൽ കുട്ടികളെ കൂട്ടമായി അനുവദിക്കരുത്. പിറന്നാൾ ആഘോഷങ്ങളും സംഘടിപ്പിക്കരുത്. നിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് റെസിഡൻസ് അസോസിയേഷൻ ഉറപ്പ് വരുത്തണം. നഗരങ്ങളിലെ കളിസ്ഥലങ്ങളിലും പാർക്കുകളിലും കുട്ടികൾ കൂട്ടമായി കളിക്കുന്നതിനും വിലക്കുണ്ട്.

പാർക്കുകളിൽ നടക്കാനിറങ്ങുന്നവർക്ക് മാസ്ക് നിർബന്ധമാണ്. നടക്കാനിറങ്ങുമ്പോൾ വിവിധ ഇടങ്ങളിൽ കൂട്ടം കൂടി നിന്ന് സംസാരിക്കുന്നത് ഒഴിവാക്കണം. പാർക്കുകളിലും തടാകങ്ങളോട് ചേർന്ന പ്രദേശങ്ങളിലും രാവിലെയും വൈകിട്ടും പരിശോധനകൾ നടത്താൻ മാർഷൽമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഓട്ടോറിക്ഷകളിൽ പരമാവധി രണ്ടു പേരെ കയറ്റാൻ മാത്രമേ അനുമതി ഉള്ളു. മാസ്ക് ധരിക്കാത്തവരെ ഓട്ടോയിൽ കയറ്റരുത്.

ഹോസ്റ്റലിലും പേയിംഗ് ഗസ്റ്റ് സ്ഥാപനങ്ങളിലും കഴിയുന്ന വിദ്യാർഥികൾ ക്ലാസില്ലെങ്കിൽ ഹോസ്റ്റലിൽ തന്നെ തുടരണമെന്നും നിർദേശമുണ്ട്. പി ജി ഉടമകളും ഹോസ്റ്റൽ ഉടമകളും വിദ്വാർഥികളെ നിർബന്ധപൂർവ്വം ഇറക്കിവിടരുത്. ഇത്തരത്തിലുള്ള സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടിയെടുക്കുമെന്നും ബിബിഎംപി അറിയിച്ചു.കർണാടകയിൽ പോസിറ്റിവിറ്റി നിരക്ക് 3.80 ശതമാനമായി ; ഇന്നത്തെ കോവിഡ്കണക്കുകൾ പരിശോധിക്കാം

കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടർന്ന് സംസ്ഥാന വ്യാപകമായി മെയ് 10 മുതൽ ഏർപ്പെടുത്തിയ ലോക് ഡൗൺ നിയന്ത്രണങ്ങളിൽ ബെംഗളൂരു അടക്കമുള്ള 19 ജില്ലകളിൽ തിങ്കളാഴ്ച മുതലാണ് ഇളവുകൾ നൽകിയത്. ഇതിന് പിന്നാലെ ബെംഗളൂരുവിൽ ആൾകൂട്ടവും ഗതാഗത കുരുക്കും പ്രത്യക്ഷമായിരുന്നു. ആൾക്കൂട്ടം നിയന്ത്രിക്കാൻ 144 വകുപ്പ് പ്രകാരം നഗരത്തിൽ പോലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ജൂൺ 21 ന് അർധരാത്രിവരെ, അനുവദിച്ചിട്ടുള്ള പൊതുപരിപാടികളിലല്ലാതെ പൊതു ഇടങ്ങളിൽ നാലു പേരിൽ കൂടുതൽ കൂട്ടം കൂടി നിൽക്കരുതെന്നാണ് സിറ്റി പോലീസ് കമീഷണർ പുറത്തിറക്കിയ ഉത്തരവിലുള്ളത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group