ബെംഗളൂരു ∙ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന 37 വയസ്സുകാരിയുടെ പരാതിയില്‍ ബെംഗളൂരു സര്‍വകലാശാലയിലെ പ്രഫസർ ബി.സി. മൈലാരപ്പ അറസ്റ്റില്‍. പ്രഫസര്‍ മാസങ്ങളായി ഉപദ്രവിക്കുകയാണെന്നും ഒന്നരക്കോടി രൂപ തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്നുമാണ് യുവതിയുടെ പരാതി. സദാശിവ നഗറിലെ കര്‍ണാടക സ്റ്റേറ്റ് ഹരിജന്‍ എംപ്ലോയീസ് അസോസിയേഷനിൽ ജോലിചെയ്തിരുന്ന സമയത്ത്, 2022-ലാണ് ഇയാളെ ആദ്യം കണ്ടുമുട്ടിയതെന്ന് യുവതി പറയുന്നു.യുവതിയെ ഉപദ്രവിച്ചതിനും കേസ് നല്കിയ ദേഷ്യത്തില്‍ വീടുകയറി ബഹളമുണ്ടാക്കിയതിനുമാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. പരാതിക്കാരിയുടെയും ബന്ധുവായ അഭിഭാഷകന്റെയും വീട്ടിലെത്തി ബഹളം സൃഷ്ടിക്കുകയായിരുന്നു.ഇതോടെ ഇയാൾക്കെതിരെ രണ്ട് കേസുകള്‍ റജിസ്റ്റര്‍ ചെയ്തതായി ബെംഗളൂരു വെസ്റ്റ് പോലീസ് ഡപ്യൂട്ടി എസ്. ഗിരീഷ് പറഞ്ഞു.