ബംഗളൂരു: കാമ്പസിൽ ദലിത് പ്രഫസർമാർക്കെതി രെ ജാതി വിരുദ്ധ നയങ്ങൾ പിന്തുടരുന്നെന്ന ആ രോപണത്തിൽ പ്രതികരണവുമായി ബാംഗ്ലൂർ സർവകലാശാല അധികൃതർ. എസ്.സി, എസ്.ടി അ ധ്യാപക അസോസിയേഷൻ്റെ വെളിപ്പെടുത്തലിന് ഔദ്യോഗികമായി വിശദീകരണക്കുറിപ്പ് നൽകി.എസ്.സി, എസ്.ടി വിഭാഗങ്ങളിൽപ്പെട്ട അധ്യാപക ർക്ക് സർവകലാശാല തുടക്കംമുതൽ ആവശ്യമായ പ്രാതിനിധ്യവും പ്രാധാന്യവും നൽകിയിട്ടുണ്ടെന്ന് സർവകലാശാല അവകാശപ്പെട്ടു. നിയമാനുസൃത നിയമനങ്ങളിൽ വിവേചനം, റിസർവേഷൻ നിബന്ധ നകളുടെ ലംഘനം തുടങ്ങിയ വിഷയങ്ങളുമായി ബ ന്ധപ്പെട്ട അസോസിയേഷൻ്റെ കത്തിന് മറുപടിയാ യാണ് വിശദീകരണം.
വൈസ് ചാൻസലർ, രജിസ്ട്രാർ, ഫിനാൻസ് ഓഫി സർ തുടങ്ങിയ നിയമാനുസൃത പദവികളിലേക്കുള്ള നിയമനങ്ങൾ നേരിട്ട് സർക്കാറാണ് നടത്തുന്നതെ ന്നും സർവകലാശാലക്ക് അതിൽ പങ്കില്ലെന്നും വിശ ദീകരണക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. ഈ നിയമനങ്ങ ളെ വിവേചനപരമായി കാണുന്നത് ദൗർഭാഗ്യകരമാണ്.സർവകലാശാലയുടെ നിയന്ത്രണത്തിലുള്ള നിയമ നങ്ങളിൽ, എസ്.സി, എസ്.ടി വിഭാഗത്തിൽപ്പെട്ട അ ധ്യാപകർക്ക് മുൻഗണന നൽകിയിട്ടുണ്ട്. ഡയറക്ട ർമാർ, കോഓഡിനേറ്റർമാർ, സ്പെഷൽ ഓഫിസ ർമാർ, നോഡൽ ഓഫിസർമാർ തുടങ്ങി 30 അഡ്മി നിസ്ട്രേറ്റിവ് സ്ഥാനങ്ങളിൽ 22 എണ്ണം എസ്.സി, എസ്.ടി വിഭാഗത്തിൽപ്പെട്ട അധ്യാപകരാണ് ചുമതല വഹിക്കുന്നത്.
കർണാടകയിലെ മറ്റു സർവകലാശാലകളുമായി താരതമ്യേന, ബംഗളൂരു സർവകലാശാലയാണ് ഏ റ്റവും കൂടുതൽ വിരമിക്കൽ ഒഴിവുകൾ പൂരിപ്പിച്ചത്. സാമൂഹികക്ഷേമ വകുപ്പ് കണ്ടെത്തിയ 55 ഒഴിവുക ളിൽ 35 എണ്ണത്തിൽ ഇതിനകം നിയമനമായി. മറ്റ് ഒ ഴിവുകളിൽ നിയമന നടപടി പുരോഗമിക്കുകയാണ്. 2024-25 അധ്യയനവർഷം, 44 അധ്യാപകർ അസോ സിയറ്റ് പ്രഫസർമാരായി സ്ഥാനക്കയറ്റം ലഭിച്ചു. ഇ വരിൽ 29 പേർ എസ്.സി, എസ്.ടി വിഭാഗത്തിൽപ്പെട്ടവരാണെന്നും വിശദീകരണ കുറിപ്പിൽ പറഞ്ഞു.
ബാംഗ്ലൂർ സർവകലാശാലയിൽ ജാതി വിവേചനം നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ബാംഗ്ലൂർ സർവക ലാശാലയിലെ പത്തോളം ദലിത് പ്രഫസർമാർ ഭരണപരമായ അധിക ചുമതലകൾ രാജിവെച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം. ചുമതലകൾ അനുവദിക്കുന്നതിലും അവകാശങ്ങൾ നൽകുന്നതിലും ജാതി അടിസ്ഥാനത്തിലുള്ള വിവേചനം സർവകലാശാലയിൽ നിലനിൽക്കുന്നുവെന്നാണ് ആരോപണം.
മുമ്പ് സർവകലാശാലയിൽ പ്രധാന ചുമതലകൾ വഹിച്ചിരുന്ന പലർക്കും ഇപ്പോൾ ഇൻ ചാർജ് പദവിയാണ് നൽകിയിരിക്കുന്നതെന്നും ഇത് തങ്ങളുടെ പദവിയെ ഇകഴ്ത്തുന്നതാണെന്നും രജിസ്ട്രാർക്ക് കൈമാറിയ രാജിക്കത്തിൽ പ്രഫസർമാർ പറയുന്നു. അംബേദ്കർ റിസർച്ച് സെൻ്റർ ഡയറക്ടർ പ്രഫ. സി. സോമശേഖർ, സ്റ്റുഡൻ്റ് വെൽഫെയർ ഡയറക്ടർ പ്രഫ. പി.സി. നാഗേഷ്, പി.എം- ഉഷ കോഓ ഡിനേറ്റർ പ്രഫ. വി. സുദേഷ്, ഡിസ്റ്റൻസ് എജുക്കേഷൻ ആൻഡ് ഓൺലൈൻ സെന്റർ ഡയറക്ടർ പ്ര ഫ. ബി.എൽ. മുരളീധർ തുടങ്ങിയവരാണ് രാജിവെച്ചത്.
ഒന്നിച്ചുള്ള യാത്രയ്ക്ക് വിരാമം; സൈനയും കശ്യപും വേര്‍പിരിയുന്നു, തീരുമാനം പത്ത് വര്‍ഷത്തെ പ്രണയത്തിനും ഏഴ് വര്‍ഷത്തെ വിവാഹ ജീവിതത്തിനും ശേഷം
മുൻ ബാഡ്മിന്റൻ താരം പി.കശ്യപുമായുള്ള ഏഴു വർഷത്തെ ദാമ്ബത്യ ജീവിതം അവസാനിപ്പിക്കുന്നതായി മുൻ ലോക ഒന്നാം നമ്ബർ ബാഡ്മിന്റൻ താരം സൈന നെഹ്‍വാള്‍.ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് തങ്ങള്‍ പരസ്പര സമ്മതത്തോടെ വേർപിരിയുന്നതായി സൈന അറിയിച്ചത്.”ജീവിതം ചിലപ്പോഴൊക്കെ നമ്മളെ വ്യത്യസ്ത ദിക്കുകളിലേക്ക് കൊണ്ടുപോകും. ഒരുപാട് ആലോചനകള്‍ക്കും ചിന്തകള്‍ക്കും ശേഷം ഞാനും കശ്യപും രണ്ടു വഴിക്ക് പിരിയാം എന്ന തീരുമാനമെടുത്തു. ഞങ്ങള്‍ ഞങ്ങള്‍ക്കുവേണ്ടിയും പരസ്പര സമാധാനത്തിനും ഉയർച്ചയ്ക്കും വേണ്ടി ഈ വഴി തിരഞ്ഞെടുക്കുന്നു.
ഇതുവരെ നല്‍കിയ മികച്ച ഓർമകള്‍ക്ക് നന്ദി.അതോടൊപ്പം മുന്നോട്ടുള്ള ജീവിതത്തിന് എല്ലാ ആശംസകളും നേരുന്നു. ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിച്ചതിനും മനസ്സിലാക്കിയതിനും നിങ്ങള്‍ക്കും നന്ദി.”- സൈന ഇൻസ്റ്റഗ്രാമില്‍ കുറിച്ചു.2018 ഡിസംബറിലാണ് കശ്യപും സൈനയും വിവാഹിതരായത്. പത്തു വർഷത്തെ പ്രണയത്തിനുശേഷമായിരുന്നു വിവാഹം. 2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയ സൈന 2010, 2018 ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വർണ മെഡല്‍ ജേതാവായിരുന്നു. ഒളിംപിക്സ് ക്വാർട്ടറിലെത്തുന്ന ആദ്യ ഇന്ത്യൻ പുരുഷ ബാഡ്മിന്റൻ താരമാണ് പി.കശ്യപ്. 2012ല്‍ കശ്യപിന് കേന്ദ്രസർക്കാർ അർജുന അവാർഡ് നല്‍കി. 2014 ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷ സിംഗിള്‍സില്‍ കശ്യപ് സ്വർണവും നേടിയിരുന്നു.