ബെംഗളൂരു : ആഘോഷാവസരങ്ങളിൽ മലയാളികൾക്ക് നാടുപിടിക്കാനുള്ള യാത്രയിൽ കൂടുതൽ സൗകര്യമൊരുക്കി റെയിൽവേ. ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് അനുവദിച്ച മൂന്ന് പ്രതിവാര സ്പെഷ്യൽ തീവണ്ടികൾ ഡിസംബർവരെ നീട്ടാൻ റെയിൽവേ ബോർഡ് തീരുമാനിച്ചതായി ദക്ഷിണ-പശ്ചിമ റെയിൽവേ അറിയിച്ചു.എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് വീക്കിലി എക്സ്പ്രസാണ്(0655) നീട്ടിയതിൽ ഒരു വണ്ടി. ഒക്ടോബർ മൂന്നുവരെയാണ് നേരത്തേ അനുവദിച്ചത്. ഇത് ഡിസംബർ 26 വരെയാക്കി നീട്ടി.
തിരിച്ച് തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബെംഗളൂരു വീക്കിലി എക്സ്പ്രസ് സ്പെഷ്യൽ ഡിസംബർ 28 വരെ നീട്ടി. സെപ്റ്റംബർ 28 വരെയായിരുന്നു നേരത്തേ അനുവദിച്ചത്.എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് വീക്കിലി എക്സ്പ്രസ്(06523) ആണ് നീട്ടിയ രണ്ടാമത്തെ വണ്ടി. സെപ്റ്റംബർ 15 വരെ അനുവദിച്ച വണ്ടി ഡിസംബർ 29 വരെ ഓടും. തിരിച്ചുള്ള തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബെംഗളൂരു വീക്കിലി എക്സ്പ്രസ്(06524) സെപ്റ്റംബർ 15-ന് അവസാനിക്കേണ്ടത് ഡിസംബർ 30 വരെയായി നീട്ടി.എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് വീക്കിലി എക്സ്പ്രസ് സ്പെഷ്യൽ(06547)ആണ് നീട്ടിയ മൂന്നാമത്തെ വണ്ടി.
സെപ്റ്റംബർ മൂന്നുവരെ അനുവദിച്ച വണ്ടി ഡിസംബർ 24 വരെയാക്കി. തിരിച്ചുള്ള തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബെംഗളൂരു വീക്കിലി എക്സ്പ്രസ് സ്പെഷ്യൽ(06548) സെപ്റ്റംബർ നാലുവരെയായിരുന്നു അനുവദിച്ചത്. ഇത് ഡിസംബർ 25 വരെയാക്കി. വണ്ടികളുടെ സമയക്രമവും സ്റ്റോപ്പുകളും ബോഗികളുടെ ക്രമവുമെല്ലാം നിലവിലുള്ളതുപോലെ തുടരുമെന്നും ദക്ഷിണ-പശ്ചിമ റെയിൽവേ അറിയിച്ചു
പോസ്റ്റില്‍ നിന്ന് സിംപിളായി താഴെയിറങ്ങി പൂച്ച, 11 കെവി ലൈനില്‍ ചുറ്റിവരിഞ്ഞ് പെരുമ്ബാമ്ബ്, നാട്ടുകാര്‍ വലഞ്ഞത് മണിക്കൂറുകള്‍
പൂച്ചയെ പിടിക്കാന്‍ വൈദ്യുതി പോസ്റ്റിന് മുകളില്‍ കയറിയ രണ്ടരമണിക്കൂറോളം നാട്ടുകാരെ വട്ടം കറക്കി പെരുമ്ബാമ്ബ്.ഗുരുവായൂര്‍ തമ്ബുരാന് പടിയിലാണ് രാത്രി വൈദ്യുതി പോസ്റ്റിന് മുകളില്‍ പെരുമ്ബാമ്ബ് കയറിയത്. പെരുമ്ബാമ്ബിനെ കണ്ട പൂച്ച ചാടി രക്ഷപ്പെട്ടു. എന്നാല്‍ പാമ്ബിന് തിരികെ ഇറങ്ങാനായില്ല. പാമ്ബ് വൈദ്യുതി ലൈനിന് അടുത്തെത്താറായപ്പോഴേക്കും നാട്ടുകാര്‍ വിവരമറിയിച്ചത് അനുസരിച്ച് കെ.എസ്.ഇ.ബി. ജീവനക്കാര്‍ വൈദ്യുതി ബന്ധം വിചേ്ഛദിച്ചു. പോസ്റ്റിന് ഏറ്റവും മുകളില്‍ കയറിയ പെരുമ്ബാമ്ബ് 11 കെവി ലൈനിലൂടെചുറ്റിവരിഞ്ഞു.
വിവരമറിഞ്ഞ് സ്ഥലത്ത് സിവില്‍ ഡിഫന്‍സ് പ്രവർത്തകരുമെത്തി. വന്യമൃഗങ്ങളെ പിടികൂടുന്നതില്‍ വിദഗ്ധനായ സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍ പ്രബീഷ് ഗുരുവായൂര്‍ കോണി ഉപയോഗിച്ച് പോസ്റ്റിനു മുകളില്‍ കയറി. പാമ്ബ് ആക്രമണ സ്വഭാവം കാണിച്ചതോടെ പ്രബീഷ് താഴെയിറങ്ങി തോട്ടി ഉപയോഗിച്ച് പാമ്ബിനെ വലിച്ചു താഴെയിട്ടു. വൈദ്യുതി കമ്ബിയില്‍ ചുറ്റി വലിഞ്ഞിരുന്നതിനാല്‍ ഏറെ പാടുപെട്ട് പത്തരയോടെയാണ് പാമ്ബിനെ പിടികൂടാനായത്.