Home Featured ചരിത്രത്തിൽ ആദ്യം! പുനലൂർ തെങ്കാശി പാതയിൽ ഒരു ബംഗളുരു തീവണ്ടി സർവീസുമായി റെയിൽവേ

ചരിത്രത്തിൽ ആദ്യം! പുനലൂർ തെങ്കാശി പാതയിൽ ഒരു ബംഗളുരു തീവണ്ടി സർവീസുമായി റെയിൽവേ

by admin

ചരിത്രത്തിൽ ഇതാദ്യമായി പുനലൂർ തെങ്കാശി പാതയിലൂടെ ബാംഗ്ലൂരിൽ നിന്നുള്ള ട്രെയിൻ ഓടിയെത്തും. ഹുബ്ലിയിൽ നിന്ന് കൊല്ലം വരെയുള്ള ഫെസ്റ്റിവൽ സ്പെഷ്യൽ സർവീസാണ് തെന്മല മലനിരകൾക്ക് നടുവിലൂടെ കേരളത്തിലേക്കെത്തുക.ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ദീപാവലി തിരക്ക് കുറയ്ക്കാനാണ് ഹൂബ്ലി കൊല്ലം ഹൂബ്ലി 07313/07314 സ്പെഷ്യൽ ട്രെയിൻ റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്നത്. 26ന് ഉച്ചക്ക് 3.15ന് ഹൂബ്ലിയിൽ നിന്ന് യാത്ര പുറപ്പെടുന്ന ട്രെയിൻ രാത്രി 11 മണിക്ക് SMVT സ്റ്റേഷനിൽ എത്തും.

തുടർന്ന് 27ന് വൈകുന്നേരം അഞ്ചുമണിയോടെ കൊല്ലത്തെത്തും. അന്നേ ദിവസം തന്നെ രാത്രി 8.30ക്ക് കൊല്ലത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ, അടുത്ത ദിവസം ഉച്ചക്ക് 11.45ന് ബംഗളൂരുവിലെത്തും. തുടർന്ന് രാത്രി 8.45ന് ഹുബ്ലിയിൽ യാത്ര അവസാനിപ്പിക്കും. ഇരു വശങ്ങളിലേക്കുമായി ഒറ്റ സർവീസ് മാത്രമേ ഉണ്ടാകുകയുള്ളൂ.

മദ്യപിച്ചോ എന്ന് പരിശോധിക്കാൻ ചുംബിക്കാൻ ശ്രമം! സ്ത്രീ സുരക്ഷയ്‌ക്ക് ഏര്‍പ്പെടുത്തിയ എസ്.ഐ വിവാദത്തില്‍,

പരിശോധനയുടെ പേരില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ ചുണ്ടില്‍ ഉമ്മവയ്‌ക്കാൻ ശ്രമിച്ച വനിത പൊലീസ് ഓഫീസർ വിവാദത്തില്‍.ബംഗാളിലെ സില്ലിഗുരിയിലാണ് സംഭവം. താനിയ റോയ് എന്ന സബ് ഇൻസ്പെക്ടർ ആണ് പ്രതിസ്ഥാനത്തുള്ളത്. സ്ത്രീസുരക്ഷയുടെ ചുമതയുള്ള പൊലീസ് ഉദ്യോഗസ്ഥയാണിവർ. ബുധനാഴ്ച രാത്രിയാണ് ഇവർ പരിശോധയുടെ പേരില്‍ പെണ്‍കുട്ടിയെ ഉമ്മ വയ്‌ക്കാൻ ശ്രമിച്ചത്.മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചതെന്നാണ് വാദം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

യുവാവിനൊപ്പം സംസാരിച്ച്‌ നിന്ന പെണ്‍കുട്ടിയെ ഉദ്യോഗസ്ഥ മർദ്ദിച്ചെന്നും ആരോപണം ഉയർന്നിട്ടുണ്ട്. പെണ്‍കുട്ടിയുടെ കഴുത്തില്‍ പിടിച്ചാണ് ഇവർ ചുംബിക്കാൻ ശ്രമിച്ചത്. വീഡിയോ പുറത്തുവന്നതോടെ ഇവർക്കെതിരെ രൂക്ഷ വിമർശനം ഉയർന്നു.ഇത് വെറും തരംതാണ പ്രവൃത്തിയാണെന്നും ഇവർക്കെതിരെ നടപടി വേണമെന്നും ആവശ്യമുയർന്നു. നടപടിക്കെതിരെ ബിജെപി നേതാക്കളും രംഗത്തുവന്നു. പൊലീസുകാരി ഡ്യൂട്ടിക്കെത്തുന്നത് മദ്യപിച്ചിട്ടാണെന്നും ബിജെപി സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കി. പെണ്‍കുട്ടിയുടെ അമ്മയും താനിയ റോയിക്കെതിരെ രംഗത്തുവന്നു.

You may also like

error: Content is protected !!
Join Our WhatsApp Group