Home Featured അറ്റുകുറ്റപ്പണി : ബെംഗളൂരു ട്രെയിൻ സര്‍വീസുകളില്‍ മാറ്റം… വിശദമായി അറിയാം

അറ്റുകുറ്റപ്പണി : ബെംഗളൂരു ട്രെയിൻ സര്‍വീസുകളില്‍ മാറ്റം… വിശദമായി അറിയാം

by admin

ബെംഗളൂരു ട്രെയിൻ സർവീസുകളില്‍ മാറ്റം: ബാംഗ്ലൂരില്‍ നിന്നുള്ള ട്രെയിൻ സര്‍വീസുകളില്‍ ഫെബ്രുവരിയില്‍ മാറ്റം.വിവിധ ഇടങ്ങളിലായി അറ്റുകുറ്റപ്പണികള്‍ നടക്കുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുത്ത ട്രെയിനുകള്‍ റൂട്ട് മാറി ഓടുകയും ചില ട്രെയിനുകളുടെ സമയക്രമീകരണത്തില്‍ മാറ്റം വരികയും ചെയ്തിട്ടുണ്ട്. യാത്രക്കാർ മാറ്റങ്ങള്‍ മുൻകൂട്ടി മനസ്സിലാക്കി അതിനനുസരിച്ച്‌ യാത്രകളില്‍ ക്രമീകരണങ്ങള്‍ വരുത്തേണ്ടതാണ്.സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ കീഴില്‍ ബെംഗളൂരു കന്‍റോണ്‍മെന്‍റിനും ബൈയ്യപ്പനഹള്ളിക്കും ഇടയിലുള്ള എഞ്ചിനീയറിംഗ് ജോലികള്‍ കൃത്യമായി ക്രമീകരിക്കുന്നതിന് ബ്ലോക്ക്/പവർ ബ്ലോക്ക് പ്രവർത്തികള്‍ നടക്കുന്ന സാഹചര്യത്തിലാണ് സര്‍വീസുകളില്‍ മാറ്റം.

ബെംഗളൂരു വഴിയുള്ള ട്രെയിൻ സർവീസുകളിലെ മാറ്റങ്ങള്‌ എന്തൊക്കെയെന്ന് നോക്കാം.കെഎസ്‌ആർ ബെംഗളൂരു- ഡോ എംജിആര്‌ ചെന്നൈ സെൻട്രല്‍ സൂപ്പർഫാസ്റ്റ് മെയില്‍, മൈസൂർ- ഡോ. എംജിആർ ചെന്നൈ സെൻട്രല്‍, ലോകമാന്യ തിലക് ടെർമിനസ് – കോയമ്ബത്തൂർ എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളുടെ സർവീസിലാണ് ഫെബ്രുവരിയില്‍ തിരഞ്ഞെടുത്ത തിയതികളില്‍ മാറ്റം വന്നിരിക്കുന്നത്.

1. കെഎസ്‌ആർ ബെംഗളൂരു- ഡോ എംജിആര്‌ ചെന്നൈ സെൻട്രല്‍ സൂപ്പർഫാസ്റ്റ് മെയില്‍ കെ എസ് ആര്‍ ബെംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രാത്രി 10.40 ന് പുറപ്പെടുന്ന ട്രെയിൻ നമ്ബര്‍ 12568 കെഎസ്‌ആർ ബെംഗളൂരു- ഡോ എം ജി ആര്‌ ചെന്നൈ സെൻട്രല്‍ സൂപ്പർഫാസ്റ്റ് മെയില്‍ ഫെബ്രുവരി 24, 27 തിയതികളില്‍ ബെംഗളൂരു, യശ്വന്ത്പുര്‍, ഹെബ്ബാള്‍, ബനസ്വാടി, എസ്‌എംവിടി ബെംഗളൂരു, കൃഷ്ണരാജപുരം, ബംഗാർപേട്ട് വഴി റൂട്ട് തിരിച്ചുവിടും. ഒപ്പം ബെംഗളൂരു കന്‍റോണ്‍മെന്‍റ് സ്റ്റോപ്പ് ഒഴിവാക്കുകയും ചെയ്യും.

2. മൈസൂരു – ഡോ. എം ജി ആർ ചെന്നൈ സെൻട്രല്‍ കാവേരി എക്സ്പ്രസ്മൈസൂരില്‍ നിന്ന് രാത്രി 9.00 മണിക്ക് പുറപ്പെടുന്ന ട്രെയിൻ നമ്ബർ 16022 മൈസൂരു – ഡോ. എം ജി ആർ ചെന്നൈ സെൻട്രല്‍ കാവേരി എക്സ്പ്രസ് ഫെബ്രുവരി 24, 27 തിയതികളില്‍ വഴി മാറി കെഎസ്‌ആർ ബെംഗളൂരു, യശ്വന്ത്പുര്‍, ലോട്ടെഗോളളഹള്ളി, ബനസ്വാടി, ബൈയപ്പനഹള്ളി, കൃഷ്ണരാജപുരം റൂട്ടില്‍ സർവീസ് നടത്തുകയും ബെംഗളൂരു കന്‍റോണ്‍മെന്‍റ് സ്റ്റോപ്പ് ഒഴിവാക്കുകയും ചെയ്യും

3. ലോകമാന്യ തിലക് – കോയമ്ബത്തൂർ എക്സ്പ്രസ്: ലോകമാന്യതിലക് ടെർമിനസില്‍ നിന്ന് രാത്രി 10.35 ന് പുറപ്പെടുന്ന ട്രെയിൻ നമ്ബർ 11013 ലോകമാന്യ തിലക് – കോയമ്ബത്തൂർ എക്സ്പ്രസ് ഫെബ്രുവരി 23, 36 തിയതികളില്‍ ഗൗരിബിദനൂർ, യെലഹങ്ക, ലോട്ടെഗൊല്ലഹള്ളി, യശ്വന്ത്പൂർ, ഹെബ്ബാള്‍, ബാനസ്വാടി, കർമ്മലാരം, ഹൊസൂർ വഴി സർവീസ് നടത്തും.കൂടാതെ ട്രെയിൻ നമ്ബർ 12658 കെഎസ്‌ആർ ബെംഗളൂരു- ഡോ എം ജി ആർ ചെന്നൈ സെൻട്രല്‍ സൂപ്പർഫാസ്റ്റ് മെയില്‍ ഫെബ്രുവരി 24, 27 തിയതികളില്‍ 45 മിനിറ്റ് വൈകി രാത്രി 23:25 മണിക്ക് മാത്രമേ കെഎസ്‌ആര്‍ ബെംഗളൂരുവില്‍ നിന്ന് സർവീസ് ആരംഭിക്കുകയുള്ളൂ.

You may also like

error: Content is protected !!
Join Our WhatsApp Group