ബെംഗളൂരു : ബെഗളൂരുവിൽ ഗതാഗതനിയമനലംഘനക്കേസിൽ ഉൾപ്പെട്ടവർക്ക് പിഴത്തുക അടക്കുന്നതിൽ സർക്കാർ ഇളവ് നൽകിയത് ഫലം കണ്ടു. കുടിശ്ശിക തീർക്കാൻ ഒട്ടേറെ പേർ മുന്നോട്ടുവന്നു. മൂന്നാഴ്ചകൊണ്ട് ട്രാഫിക് പോലീസിന് ലഭിച്ചത് 106 കോടി രൂപയാണെന്നാണ് കണക്ക്.37,86,173 നിയമലംഘനക്കേസുകൾക്കാണ് ഇതോടെ തീർപ്പുകൽപ്പിക്കാനായത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വാഹനത്തിന് നേരിട്ട ഗതാഗതനിയമനലംഘനക്കേസിലെ പിഴയും ഇക്കാലയളവിൽ ഒടുക്കിയിരുന്നു.
ഏഴ് കേസുകളിലുള്ള പിഴയാണ് അദ്ദേഹം ഇളവുകിഴിച്ച് അടച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര തന്റെ കാർ ഉൾപ്പെട്ട പത്ത് ഗതാഗത നിയമലംഘനക്കേസുകളുടെ പിഴത്തുകയും ഇളവനുവദിച്ചത് ഉപയോഗപ്പെടുത്തി അടച്ചുതീർത്തു.കുടിശ്ശികയായിക്കിടക്കുന്ന തുകയുടെ 50 ശതമാനം ഇളവാണ് സിറ്റി ട്രാഫിക് പോലീസ് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം 23-നാണ് ഇതിന് തുടക്കമിട്ടത്. ഈ മാസം 12 വരെയാണ് സമയമനുവദിച്ചത്.
ഓൺലൈൻ വഴിയും ട്രാഫിക് സ്റ്റേഷനിൽ നേരിട്ടെത്തിയും പിഴത്തുകയുടെ കുടിശ്ശികയൊടുക്കാൻ ആളുകളെത്തി. ഇളവ് അനുവദിക്കുന്നതിൻ്റെ അവസാനദിവസമായ വെള്ളിയാഴ്ച മാത്രം 25 കോടി രൂപയാണ് ഈ വകയിൽ പോലീസിന് ലഭിച്ചത്.
യുവതി മാനസികവെല്ലുവിളിയുള്ള മകനൊപ്പം 13-ാം നിലയില്‍നിന്ന് ചാടി ജീവനൊടുക്കി
മാനസിക വെല്ലുവിളിയുള്ള മകനുമായി 13-ാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് ചാടി യുവതി ആത്മഹത്യ ചെയ്തു. ന്യൂറോഡവലപ്പ്മെന്റല്‍ ഡിസോര്‍ഡറുള്ള മകന് കഴിഞ്ഞ പത്തുവര്‍ഷമായി ചികിത്സയിലാണ്.ഇത് യുവതിയെ മാനസികമായി തളര്‍ത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് യുവതി ജീവനൊടുക്കാന്‍ തീരുമാനിച്ചത്.37 വയസ്സുള്ള സാക്ഷി അഗര്‍വാള്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ഭര്‍ത്താവ് ദര്‍പണ്‍ ചാവ്ല, 11 വയസ്സുള്ള മകന് ദക്ഷ് എന്നിവര്‍ക്കൊപ്പമാണ് ഗ്രെയ്റ്റര്‍ നോയ്ഡയിലുള്ള ഫ്ളാറ്റില്‍ താമസിച്ചിരുന്നത്.
സംഭവം നടക്കുമ്ബോള്‍ യുവതിയുടെ ഭര്‍ത്താവും ഫ്ളാറ്റില്‍ ഉണ്ടായിരുന്നു. താന്‍ മറ്റൊരു മുറിയിലായിരുന്നുവെന്നും നിലവിളി കേട്ട് ഓടിയെത്തുകയായിരുന്നുവെന്നുമാണ് ഇയാള്‍ പൊലീസിന് നല്കിയ മൊഴി.’ഈ ലോകത്ത് നിന്ന് ഞങ്ങള്‍ പോകുന്നു. ക്ഷമിക്കണം. ഞങ്ങള്‍ നിങ്ങളെ ബുദ്ധിമുട്ടിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ കാരണം നിങ്ങളുടെ ജീവിതം നശിക്കരുത്. ഞങ്ങളുടെ മരണത്തില്‍ ആരും ഉത്തരവാദികളല്ല.’ എന്നാണ് ആത്മഹത്യാകുറിപ്പില്‍ എഴുതിയിരിക്കുന്നത്