Home Featured ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഡ്രോണുകൾ

ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഡ്രോണുകൾ

by admin

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഡ്രോണുകൾ ഉപയോഗിച്ചുള്ള നിരീക്ഷണം ട്രാഫിക് പൊലീസ് ആരംഭിച്ചു. 10 ഡ്രോണുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ക്യാമറകളിൽ പതിയുന്ന ദൃശ്യങ്ങൾ പൊലീസ് ഉദ്യോഗസ്ഥർക്കു മൊബൈൽ ഫോണിലൂടെ വിശകലനം ചെയ്യാനാകും. ഇതിലൂടെ കുരുക്കിൻ്റെ കാരണങ്ങൾ കണ്ടെത്തി ഉടൻ പരിഹാരം ഉണ്ടാക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം മജസ്റ്റിക്, കെആർ പുരം, ടിൻ ഫാക്ടറി എന്നിവിടങ്ങളിൽ നിന്നും ക്യാമറകൾ – ശേഖരിച്ച ഗതാഗതക്കുരുക്കിൻ്റെ ദൃശ്യങ്ങൾ പൊലീസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. കഴിഞ്ഞ വർഷം ജൂണിൽ ഹെബ്ബാൾ, മാറത്തഹള്ളി ജംക്ഷനുകളിൽ നടത്തിയ ഡ്രോൺ ക്യാമറ പരീക്ഷണം വിജയകരമായ സാഹചര്യത്തിലാണ് ഇവ മറ്റ് ഇടങ്ങളിലേക്കും വ്യാപിപ്പിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group