ബെംഗളൂരു : നഗരത്തിലെ യാത്രയ്ക്ക് കൂടുതൽ സഹായകരമാകുന്ന ഫീച്ചറുകളുമായി ബെംഗളൂരു ട്രാഫിക് പോലീസിൻ്റെ വെബ്സൈറ്റ് പുനരാരംഭിച്ചു. ട്രാഫിക് പിഴ അടയ്ക്കാനും നഗരത്തിലെ ഗതാഗതക്കുരുക്കിനെ കുറിച്ചറിയാനുമെല്ലാം സഹായിക്കുന്നതാണ് പുതിയ വെബ്സൈറ്റ്.’ബി.ടി.പി.ജി.ഒ.വി.ഐ.എൻ.’ എന്ന പേരിലുള്ള വെബ്സൈറ്റ് ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദ ഉദ്ഘാടനം ചെയ്തു. നേരത്തേയുണ്ടായിരുന്ന വെബ്സൈറ്റ് നവീകരിച്ച് കൂടുതൽ സൗകര്യങ്ങളോടെ പുനരാരംഭിക്കുകയാണെന്ന് ദയാനന്ദ പറഞ്ഞു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ തത്സമയ ഗതാഗതക്കുരുക്കിനെക്കുറിച്ച് അറിയാൻ സാധിക്കുമെന്നതാണ് പ്രത്യേകത.
ഇതുവഴി യാത്രക്കാർക്ക് എറ്റവും തിരക്ക് കുറഞ്ഞ വഴി തിരഞ്ഞെടുത്ത് സഞ്ചരിക്കാനാകും. റോഡ് അടച്ചിട്ടിരിക്കുന്നതിനെക്കുറിച്ചും വഴി തിരിച്ചു വിടുന്നതിനെ കുറിച്ചുമെല്ലാം തത്സമയം അറിയാനാകും.ട്രാഫിക് മാനേജ്‌മെന്റ്, എൻഫോഴ്സസ്മെന്റ്, റോഡ് സുരക്ഷ എന്നീ മുന്നു വിഭാഗങ്ങളാണ് വെബ്സൈറ്റിൽ ഉണ്ടാവുക. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിൽ ബെംഗളൂരു പോലീസ് എല്ലായ്പ്‌പോഴും മുന്നിലാണ്. ട്രാഫിക് നിരീക്ഷണത്തിനും നിയന്ത്രണത്തിനും സാങ്കേതിക വിദ്യ ഉപയോഗിച്ചതിന് അടുത്തിടെ ബെംഗളൂരു ട്രാഫിക് പോലീസ്‌മൂന്നു പുരസ്‌കാരങ്ങൾ നേടിയിരുന്നു.
ട്രാഫിക് പോലീസ് സ്റ്റേഷനുകളുടെയും ട്രാഫിക് ഡി.സി.പി.മാരുടെയും ഹെഡ്‌ക്വാർട്ടേഴ്സിന്റെയും വ്യക്തിഗത സോഷ്യൽ മീഡിയ പേജുകൾ ദിവസേന നൽകുന്ന ട്രാഫിക് അലർട്ടുകൾ പുതിയ വെബ്സൈറ്റുമായി സംയോജിപ്പിക്കുമെന്ന് ദയാനന്ദ അറിയിച്ചു.
17 മണിക്കൂറിനുള്ളില്‍ 40 കുത്തിവയ്പ്പുകള്‍; പ്രസവത്തിന് പിന്നാലെ 22-കാരിയായ യുവതിക്ക് ദാരുണാന്ത്യം; ക്ലിനിക്ക് അടിച്ച് തകര്‍ത്ത് ബന്ധുക്കൾ
പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച 22 കാരിയായ യുവതി മരിച്ചു. ഭഗല്‍പൂർ സ്വദേശിനിയായ ഖുശ്ബു ആണ് വീടിനടുത്തുള്ള ഏകതാ ക്ലിനിക്കില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.അതേസമയം , യുവതിയുടെ മരണത്തിനു പിന്നാലെ ക്ലിനിക്കിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഭർത്താവ് സന്തോഷ് കുമാർ ഉന്നയിച്ചത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഭാര്യയെ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചിരുന്നെന്നും ഖുശ്ബു രാത്രി വൈകി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്നും ഭർത്താവ് സന്തോഷ് പറഞ്ഞു.
രാവിലെ 11 മണി വരെ ഭാര്യയുടെ ആരോഗ്യനില ഭേദപ്പെട്ടിരുന്നുവെങ്കിലും പിന്നീട് ആരോഗ്യനില വഷളാകാൻ തുടങ്ങിയെന്ന് സന്തോഷ് പറയുന്നു. 17 മണിക്കൂറിനുള്ളില്‍ ക്ലിനിക്കിലെ ജീവനക്കാർ ഭാര്യക്ക് 30 മുതല്‍ 40 വരെ കുത്തിവയ്പ്പുകള്‍ നല്‍കിയെന്നും അദ്ദേഹം ആരോപിച്ചു. ഖുശ്ബുവിൻ്റെ നില വഷളായപ്പോള്‍, ജവഹർലാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു, അവിടെ വച്ച് തന്റെ ഭാര്യ മരണപ്പെട്ടതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു എന്നും ഭർത്താവ് പറയുന്നു.
അതേസമയം , യുവതിയുടെ മരണശേഷം രോഷാകുലരായ സന്തോഷും കുടുംബാംഗങ്ങളും ബഹളം സൃഷ്ടിക്കുകയും ക്ലിനിക്ക് അടിച്ച് തകർക്കുകയും ചെയ്തു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. രേഖാമൂലം പരാതി നല്‍കിയാല്‍ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് പോലീസ് മരിച്ച യുവതിയുടെ കുടുംബത്തിന് ഉറപ്പ് നല്‍കിയിട്ടുണ്ട്.