ബെംഗളൂരു: എല്ലാ കടകളും അടച്ച് സമരം നടത്താൻ ഒരുങ്ങി വ്യാപാരികൾ. സംസ്ഥാനത്തുടനീളം പലവ്യഞ്ജനങ്ങൾ, ബേക്കറികൾ, ചായക്കടകൾ തുടങ്ങിയ കടകൾ മൂന്നു ദിവസത്തോളമാണ് അടച്ചിടുക.ജൂലൈ 23, 24, 25 തീയതികളിലാണ് സമരം നടത്തുക. ഈ ദിവസങ്ങളിൽ പാൽ, പാൽ ഉൽപന്നങ്ങൾ സിഗരറ്റ് വിൽപ്പന എന്നിവ നിരോധിച്ചിട്ടുണ്ട്. ചില പച്ചക്കറി കടകളും മൂന്ന് ദിവസത്തേക്ക് അടച്ചിടുമെന്നാണ് റിപ്പോർട്ടുകൾ.
കോടിക്കണക്കിന് രൂപയുടെ നികുതി അടയ്ക്‌കണമെന്ന് ആവശ്യപ്പെട്ട് കർണാടക വാണിജ്യ നികുതി വകുപ്പ് ബേക്കറികൾ, ചായക്കടകൾ, പലവ്യഞ്ജനങ്ങൾ എന്നീ കടകൾ നടത്തുന്നവർക്ക് നോട്ടീസ് നൽകിയതോടെയാണ് ഉടമകളുടെ നീക്കം.ജൂലൈ 21-നകം നികുതി പണം അടച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുമെന്നും നികുതി വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഈ നികുതി ഒഴിവാക്കണമെന്ന് വ്യാപാരികൾ സർക്കാരിനും നികുതി വകുപ്പിനും അപേക്ഷ സമർപ്പിച്ചിട്ടുണ്ട്, പത്ത് ദിവസത്തെ സമയപരിധിയും നൽകിയിട്ടുണ്ട്.”സർക്കാർ ഈ നികുതി ഒഴിവാക്കിയില്ലെങ്കിൽ ആത്മഹത്യാ മാത്രമാണ് മുന്നിലുള്ള ഏക പോംവഴിയെന്ന് വ്യാപാരികൾ പറഞ്ഞു.
ശാരീരിക അധിക്ഷേപം നേരിടുന്നു”: ജോസ് കെ മാണിയുടെ ഭാര്യ നിഷാ ജോസ്
ശാരീരിക അധിക്ഷേപം നേരിടുന്നുവെന്ന് ജോസ് കെ മാണിയുടെ ഭാര്യ നിഷാ ജോസ്. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് ശാരീരിക അധിക്ഷേപങ്ങള്‍ നേരിടുന്നത്.താൻ ഒരു ക്യാൻസർ അതിജീവിതയാണ് എന്നത് അധിക്ഷേപിക്കുന്നവർ ഓർക്കുന്നില്ലെന്നും നിഷാ ജോസ്. തൻ്റെ കുടുംബം ഒരു രഷ്ട്രീയ കുടുംബമായതു കൊണ്ട് സാമൂഹ്യമാധ്യമങ്ങളില്‍ ധാരാളം അവഹേളനങ്ങള്‍ അനുഭവിക്കുന്നത്. ഇതിന് പുറമെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ശാരീരിക അധിക്ഷേപങ്ങള്‍.
എൻ്റെ ശരീരം എൻ്റെ സ്വകാര്യത. എൻ്റെ സ്വകാര്യത എൻ്റെ അവകാശം ആണെന്നും നിഷ പറഞ്ഞു. ബോഡി ഷേമിങ് തമാശയല്ല, അത് ഒരാളുടെ മൗനം പിളർന്ന് ഒരു പ്രതിഷേധം തുറക്കേണ്ട സാഹചര്യമാണെന്നും നിഷ പ്രതികരിച്ചു. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് നിഷയുടെ പ്രതികരണം.