Home Featured ബെംഗളൂരു മുന്നറിയിപ്പ്: നിരോധിത പ്ലാസ്റ്റിക്കിന് വിൽക്കുന്നവർക്കെതിരെ കർശന നടപടി — നിയമലംഘകർക്ക് ലക്ഷങ്ങൾ പിഴ

ബെംഗളൂരു മുന്നറിയിപ്പ്: നിരോധിത പ്ലാസ്റ്റിക്കിന് വിൽക്കുന്നവർക്കെതിരെ കർശന നടപടി — നിയമലംഘകർക്ക് ലക്ഷങ്ങൾ പിഴ

by admin

ബെംഗളൂരു: നിരോധിത പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ ബെംഗളൂരു സോളിഡ് വസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡ് (BSWML) നടത്തിയ കർശന പരിശോധനാ ഡ്രൈവ് വൻഫലം കൈവരിച്ചു. സെപ്റ്റംബർ 8 മുതൽ 26 വരെ വെസ്റ്റ് സിറ്റി കോർപ്പറേഷൻ പരിധിയിൽ 2,876 കേസുകൾ രജിസ്റ്റർ ചെയ്ത് ₹38.6 ലക്ഷം പിഴ ഈടാക്കുകയും 12 ടൺ പ്ലാസ്റ്റിക് പിടിച്ചെടുക്കുകയും ചെയ്തതായി ബിഎസ്ഡബ്ല്യുഎംഎൽ ഡാറ്റ വെളിപ്പെടുത്തുന്നു.നഗരത്തുടനീളം 18 ദിവസത്തിനിടെ ആകെ 9,580 കേസുകൾ രജിസ്റ്റർ ചെയ്ത് 51.9 ടൺ പ്ലാസ്റ്റിക് പിടിച്ചെടുത്തതോടൊപ്പം ₹1.3 കോടി പിഴയായി ഈടാക്കി.

നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വ്യാപാരം, വിൽപ്പന, വിതരണം എന്നിവയ്ക്കെതിരെ കർശന നിയമം നടപ്പിലാക്കിയിട്ടുണ്ട്. ആദ്യമായി നിയമം ലംഘിക്കുന്നവർക്ക് ₹50,000 പിഴയും, ആവർത്തിച്ചാൽ ₹1 ലക്ഷം പിഴയും. കമേഴ്ഷ്യൽ ഉപയോക്താക്കൾക്ക് ആദ്യ കുറ്റത്തിന് ₹25,000യും പിന്നീടുള്ള ലംഘനങ്ങൾക്ക് ₹50,000യും. ഗാർഹിക ഉപയോക്താക്കൾക്ക് ₹500യും ആവർത്തിച്ചാൽ ₹1,000യും പിഴയായി ഈടാക്കുമെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.ഈ മാസം ആദ്യം തന്നെ നഗരത്തിലെ റോഡുകളിലും ഡ്രെയിനുകളിലും മാലിന്യം എറിഞ്ഞാൽ ഇനി ₹2,000 പിഴയാകും എന്നും ബിഎസ്ഡബ്ല്യുഎംഎൽ മുന്നറിയിപ്പ് നൽകിയിരുന്നു. മുമ്പ് ഈ പിഴ നിരക്ക് ഘട്ടം ഘട്ടമായിരുന്നു — ആദ്യമായി ₹500, രണ്ടാമത് ₹1,000, മൂന്നാമത് ₹2,000.

You may also like

error: Content is protected !!
Join Our WhatsApp Group