ബെംഗളൂരു നഗരത്തിൽ പുതിയ വർഷം ആരംഭിച്ചതു മുതല്‍ നല്ല തണുപ്പാണ് അനുഭവപ്പെടുന്നത്.സമീപ വർഷങ്ങളിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും തണുപ്പ് അനുഭവപ്പെട്ട ജനുവരി മാസം കൂടിയാണ് 2025.തണുപ്പിനു പിന്നാലെ വരും ദിവസങ്ങളില്‍ ഈ വർഷത്തെ ആദ്യ മഴയെ സ്വീകരിക്കുവാൻ നഗരം തയ്യാറെടുത്തു തുടങ്ങി .തെക്കുകിഴക്കൻ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെടുന്നതിന്‍റെ ഫലമായി നഗരത്തില്‍ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. അതേസമയം, നഗരത്തിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ മിതമായ മൂടല്‍ മഞ്ഞും അനുഭവപ്പെടുമെന്ന് കാലാവസ്ഥ വകുപ്പ്.
ജനുവരി 13, 14 (തിങ്കള്‍, ചൊവ്വ) ദിവസങ്ങളില്‍ ബെംഗളൂരുവിൽ ആദ്യ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.അതേസമയം, ബെംഗളൂരു നഗരത്തില്‍ അനുഭവപ്പെടുന്ന കുറഞ്ഞ താപനിലയില്‍ വർദ്ധനവ് ഉണ്ടായതായി ബെംഗളൂരു മെറ്റ് സെൻ്റർ മേധാവി എൻ പുവിയരശൻ പറഞ്ഞു.കുറഞ്ഞ താപനിലയില്‍ വർധനയുണ്ടാകുന്നതിന് കാരണമായിട്ടുള്ളത് ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് വീശിയടിക്കുന്ന കിഴക്കൻ കാറ്റാണ് .ജനുവരിയിൽ ആദ്യ ആഴ്ചയിലെ ദിവസങ്ങളേക്കാള്‍ കഴിഞ്ഞ രണ്ട് ദിവസമായി ബെംഗളൂരുവില്‍ കുറഞ്ഞ താപനില ഉയരുന്നുണ്ട് .നേരത്തെ ചില ദിവസങ്ങളില്‍ കുറഞ്ഞ താപനില 13 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തി.
കഴിഞ്ഞ രണ്ട് ദിവസമായി, ബെംഗളൂരുവില്‍ ഉയർന്ന കുറഞ്ഞ താപനില 16.3 ഡിഗ്രി സെല്‍ഷ്യസിനും 17.3 ഡിഗ്രി സെല്‍ഷ്യസിനും ഇടയിൽ ആയിരുന്നു .ഇന്നലെ വെള്ളിയാഴ്ച , ജനുവരിയിലെ ശരാശരി കുറഞ്ഞ താപനിലയേക്കാള്‍ കൂടിയ താപനിലയാണ് പലയിടത്തും അനുഭവപ്പെട്ടത്.വെള്ളിയാഴ്ച നഗരത്തിലെ ഏറ്റവും കുറഞ്ഞ താപനില 17.3 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയപ്പോള്‍ എച്ച്‌എഎല്‍ വിമാനത്താവളത്തില്‍ 16.3 ഡിഗ്രി സെല്‍ഷ്യസും കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 17 ഡിഗ്രി സെല്‍ഷ്യസും താപനില രേഖപ്പെടുത്തി.അതേസമയം, ജനുവരിയില്‍ ലഭിക്കുന്ന മഴക്ക് ശേഷം നഗരത്തില്‍ താപനില കുറയുവാനുള്ള സാധ്യതയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് സൂചിപ്പിക്കുന്നുണ്ട്.
ഇത് ദിവസേനയുള്ള കുറഞ്ഞ താപനില സാധാരണയേക്കാള്‍ കൂടുതലാകാനും സാധ്യത എന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ് .എന്നാല്‍ താപനില കൂടുന്നത് മൂടല്‍ മഞ്ഞിന്‍റെ രൂപീകരണത്തെ ബാധിക്കില്ലെന്നും imd. മഞ്ഞിന്‍റെ രൂപീകരണത്തിന് കാരണമാകുന്നത്താഴ്ന്ന ഉപരിതല താപനില, താഴ്ന്ന കാറ്റ്, തെളിഞ്ഞ ആകാശം എന്നീ മൂന്നു കാരണങ്ങളാണ്.