Home Featured ബംഗളൂരു നഗരത്തില്‍ കൃത്രിമ നിറം ചേർത്ത് ഗ്രീൻ പീസ് വില്പനയ്ക്ക് നിരോധനം ഏർപ്പെടുത്തുന്നു

ബംഗളൂരു നഗരത്തില്‍ കൃത്രിമ നിറം ചേർത്ത് ഗ്രീൻ പീസ് വില്പനയ്ക്ക് നിരോധനം ഏർപ്പെടുത്തുന്നു

by admin

ബംഗളൂരു: ബംഗളൂരു നഗരത്തില്‍ കൃത്രിമ നിറം ചേർത്ത് വറുക്കുന്ന ഗ്രീന്‍പീസിനും നിരോധനം ഏര്‍പ്പെടുത്തുന്നു. സമൂഹമാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച്‌ പരാതികള്‍ ഉയർന്നതോടെ ഭക്ഷ്യസുരക്ഷ വകുപ്പ് സംസ്ഥാനത്താകെ പരിശോധന നടത്തി. പരിശോധനയില്‍ 70 സാമ്ബ്ളുകള്‍ കണ്ടെത്തി ലബോറട്ടറിയിലേക്ക് പരിശോധനക്കയച്ചു.ഫലം വന്നശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഗോബി മഞ്ചൂരിയന്‍, ബോംബേ മിഠായി തുടങ്ങിയവയില്‍ കൃത്രിമ നിറങ്ങള്‍ ചേര്‍ക്കുന്നെന്ന് കണ്ടെത്തിയതിനാല്‍ കര്‍ണാടകയില്‍ അവക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.ആരോഗ്യത്തിന് ഹാനികരമായ റെഡാമിൻ -ബി, ടാർട്രാസിൻ പോലുള്ള കൃത്രിമ നിറങ്ങള്‍ ചേർത്തതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. എന്നാല്‍, ഇവ ചേർക്കാത്ത വെള്ള പഞ്ഞി മിഠായിയും ഗോബി മഞ്ചൂരിയനും വില്‍ക്കുന്നതിന് നിലവില്‍ നിരോധനമില്ല

ഏജൻ്റുമാരുടെ ലൈംഗികാവശ്യത്തിന് വഴങ്ങാൻ ആവശ്യപ്പെട്ടു”; ഇൻഫ്ലുവൻസറുടെ വിസാ തട്ടിപ്പ് കേസില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍

ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ അന്ന ഗ്രേസിൻ്റെ വിസാ തട്ടിപ്പില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഇരകള്‍ രംഗത്ത്. തട്ടിപ്പില്‍ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന തിരുവനന്തപുരം സ്വദേശി മീനയാണ് ന്യൂസ് മലയാളത്തോട് ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകള്‍ നടത്തിയത്.നാട്ടിലേക്ക് തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഏജൻ്റുമാരുടെ ലൈംഗികാവശ്യത്തിന് വഴങ്ങി കൊടുക്കാൻ പറഞ്ഞെന്നും, നഷ്ടപ്പെട്ട പണം തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും യുവതി വെളിപ്പെടുത്തി.

2023ലാണ് മീനു ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ അന്നയെ സമീപിക്കുന്നത്. പല പരസ്യങ്ങളും കണ്ടാണ് അവരെ സമീപിച്ചത്. കടം വാങ്ങിയും മറ്റുമായി അന്ന ആവശ്യപ്പെട്ട പ്രകാരം 20 ലക്ഷം രൂപ വിസയ്ക്കുള്ള തുക നല്‍കി. പിന്നീട് വിദേശത്തേക്ക് ചെന്നപ്പോഴാണ് അവിടെ മുൻപ് വാഗ്ദാനം സൗകര്യങ്ങളോ ജോലികളോ ഒന്നുമില്ലെന്ന് തിരിച്ചറിയുന്നത്. പിന്നീട് പണം തിരികെ ചോദിക്കാനായി അന്നയെ വിളിച്ചപ്പോള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു.ഇതിന് പുറമെയാണ് തിരിച്ചുവരണമെങ്കില്‍ ഏജൻ്റുമാരുടെ ലൈംഗികാവശ്യത്തിന് വഴങ്ങി കൊടുക്കാൻ നിർബന്ധിച്ചതും. ഇപ്പോള്‍ വിദേശത്ത് പ്രവാസികളുടെ സഹായത്തോടെ കഴിഞ്ഞുകൂടുന്ന മീനു അടുത്ത മാസം നാട്ടില്‍ വന്ന് പരാതി നല്‍കാനൊരുങ്ങുകയാണ്.

നേരത്തെ തിരുവനന്തപുരം സ്വദേശിനി ആര്യ നല്‍കിയ പരാതിയില്‍ വിസ തട്ടിപ്പില്‍ അന്നയുടെ ഭർത്താവ് കല്‍പ്പറ്റ സ്വദേശി ജോണ്‍സണ്‍ അറസ്റ്റിലായിരുന്നു. ഇൻഫ്ലുവൻസർ അന്ന ഗ്രേസും കേസില്‍ പ്രതിയാണ്. തിരുവനന്തപുരം സ്വദേശിനി ആര്യ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ബ്രിട്ടനിലേക്ക് കൊണ്ടുപോകുന്നതിന് വിസ നല്‍കാമെന്ന് പറഞ്ഞ് 42 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി.

You may also like

error: Content is protected !!
Join Our WhatsApp Group