Home Featured പുതുതായി ആരംഭിച്ച എസി സ്ലീപ്പർ കോച്ച് ബസിന് ബംഗളുരുവിൽ സ്വീകരണം

പുതുതായി ആരംഭിച്ച എസി സ്ലീപ്പർ കോച്ച് ബസിന് ബംഗളുരുവിൽ സ്വീകരണം

by admin

ബെംഗളൂരു : തലശ്ശേരി -ബെംഗളൂരു റൂട്ടിൽ പുതുതായി അനുവദിക്കപ്പെട്ട കെഎസ്ആർടിസി എസി സ്ലീപ്പർ കോച്ച് ബസിന് കന്നിയാത്രയിൽ കേളി ബെംഗളൂരു അസോസിയേഷൻ പ്രവർത്തകർ സ്വീകരണം നൽകി.ഞായറാഴ്‌ച രാത്രി ബെംഗളൂരുവിലെ സാറ്റലൈറ്റ് സ്റ്റാൻഡിൽ എത്തിച്ചേർന്ന ബസിനാണ് സ്വീകരണം ഒരുക്കിയത്. ബസ് ഡ്രൈവർക്കും കണ്ടക്‌ടർക്കും പൊന്നാടയണിയിച്ചും യാത്രക്കാർക്ക് മധുരം നൽകിയും കേളി പ്രവർത്തകർ ആഹ്ലാദം പങ്കുവെച്ചു.

കേളി സെക്രട്ടറി ജാഷിർ പന്ന്യന്നൂർ, പ്രസിഡന്റ് ഷിബു പന്ന്യന്നൂർ, ജോ. സെക്രട്ടറി റഹിസ് നടുവനാട്, നാസർ ചെറുവാഞ്ചേരി, ട്രഷറർ നൂഹാമോൾ എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കിയ സ്വീകരണത്തിൽ കേളി പ്രവർത്തകരും നിരവധി ബെംഗളൂരു മലയാളികളും ഒത്തുചേർന്നു.പുതിയ ബസ് അനുവദിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയനും വകുപ്പ് മന്ത്രി ഗണേഷ് കുമാറിനും മുൻകൈയെടുത്ത സ്പീക്കർ ഷംസീറിനും അഭിനന്ദനങ്ങൾ അറിയിക്കുന്ന ബാനറുകൾ ഉയർത്തിയാണ് പ്രവർത്തകർ ബസിന് സ്വീകരണം നൽകിയത്. റൂട്ടിൽ ബസ് അനുവദിക്കണമെന്ന ആവശ്യവുമായി നേരത്തേ കേളിയുടെ ഭാരവാഹികളുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും സ്‌പീക്കർക്കും നിവേദനങ്ങൾ നൽകിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group