Home തിരഞ്ഞെടുത്ത വാർത്തകൾ ബംഗളൂരു; ബിദാര്‍ ജില്ലയില്‍ താപനില 5C വരെ താഴ്ന്നു, ശീതതരംഗ മുന്നറിയിപ്പ്

ബംഗളൂരു; ബിദാര്‍ ജില്ലയില്‍ താപനില 5C വരെ താഴ്ന്നു, ശീതതരംഗ മുന്നറിയിപ്പ്

by admin

ബെംഗളൂരു: കർണാടകയില്‍ വടക്കൻ ജില്ലകളില്‍ അതിശൈത്യം തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ബംഗളൂരു ഉള്‍പ്പെടെയുള്ള തെക്കൻ ജില്ലകളിലും തണുപ്പ് അനുഭവപ്പെടുന്നുണ്ട്.വടക്കൻ കർണാടകയിലെ ചില ജില്ലകളില്‍ അടുത്ത മൂന്ന് ദിവസത്തേക്ക് ശീതതരംഗ മുന്നറിയിപ്പ് നിലവില്‍ വന്നു.അതെസമയം ബംഗളൂരുവില്‍ തണുപ്പ് തുടരും. ഏറ്റവും കുറഞ്ഞ താപനില ഏകദേശം 15 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. രാവിലെ മൂടല്‍മഞ്ഞ് ഉണ്ടാകാൻ സാധ്യതയുണ്ട്. പകല്‍ സമയത്ത് താപനില 27 മുതല്‍ 28 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും. വരും ദിവസങ്ങളില്‍ ആകാശം തെളിഞ്ഞുകാണും. ഈ ഡിസംബറില്‍ ബംഗളൂരുവില്‍ റെക്കോർഡ് തണുപ്പൊന്നും രേഖപ്പെടുത്തിയിട്ടില്ല. എങ്കിലും കഴിഞ്ഞ ദശകത്തിലെ ഡിസംബർ മാസങ്ങളെ അപേക്ഷിച്ച്‌ താപനില കുറവാണ്.2016 ഡിസംബർ 11ന് ബംഗളൂരുവില്‍ ഏറ്റവും കുറഞ്ഞ താപനില 12 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിരുന്നു.

ഈ നിലയിലേക്ക് ഇതുവരെ വന്നിട്ടില്ല. അടുത്ത ആഴ്ചയോടെ താപനില 12 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പലയിടത്തും താപനിലയില്‍ വലിയ കുറവുണ്ടായി. തെക്കൻ കർണാടകയിലെ ചിലയിടങ്ങളില്‍ താപനില 4.1 ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞു. സംസ്ഥാനത്തുടനീളം പലയിടത്തും താപനില 2.1 മുതല്‍ 4 ഡിഗ്രി വരെ കുറഞ്ഞു. വടക്കൻ കർണാടകയിലെ പലയിടത്തും താപനില സാധാരണ നിലയേക്കാള്‍ 3.1 മുതല്‍ 5.0 ഡിഗ്രി സെല്‍ഷ്യസ് വരെ കുറവായിരുന്നു. തെക്കൻ കർണാടകയിലും താപനില സാധാരണ നിലയേക്കാള്‍ കുറവായിരുന്നു. അതെസമയം തീരദേശ കർണാടകയില്‍ താപനില സാധാരണ നിലയില്‍ തന്നെയായിരുന്നു. തീരദേശ കർണാടകയിലെ ചില ഭാഗങ്ങള്‍ ചൂട് കാലാവസ്ഥ തുടരുന്നു. ഉഡുപ്പിയില്‍ ഏറ്റവും ഉയർന്ന താപനില 35.3 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി.സംസ്ഥാനത്ത് ഏറ്റവും തണുപ്പ് രേഖപ്പെടുത്തിയത് ബിദാർ ജില്ലയിലാണ്. ഇവിടെ ഏറ്റവും കുറഞ്ഞ താപനില 9 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. ബിദാർ ജില്ലയുടെ ചില ഭാഗങ്ങളില്‍ താപനില 5 മുതല്‍ 7 ഡിഗ്രി സെല്‍ഷ്യസ് വരെയായി. ജില്ലയിലെ ശരാശരി ഏറ്റവും കുറഞ്ഞ താപനില 10.1 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു.ബെലഗാവി, ബാഗല്‍കോട്ട്, ബിദാർ, വിജയപുര, കലബുറഗി, റായ്ച്ചൂർ, യാദ്ഗിർ തുടങ്ങിയ വടക്കൻ കർണാടകയിലെ ചില ജില്ലകളില്‍ അടുത്ത മൂന്ന് ദിവസത്തേക്ക് അതിശൈത്യം തുടരാൻ സാധ്യതയുണ്ട്. ഇതിനുശേഷം താപനില പതിയെ ഉയരും. അടുത്ത 72 മണിക്കൂറിനുള്ളില്‍ നേരിയ തണുപ്പ് അനുഭവപ്പെട്ടേക്കാം. അതിനുശേഷം താപനില അല്പം ഉയരും.‌അന്തരീക്ഷത്തില്‍ ഈർപ്പം കുറവായതുകൊണ്ടാണ് ചൂടും തണുപ്പും വേഗത്തില്‍ സംഭവിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിക്കുന്നു. ഇത് പകല്‍ സമയത്തെയും രാത്രിയിലെയും താപനിലയിലെ വലിയ വ്യത്യാസത്തിന് കാരണമാകുന്നു. അടുത്ത ആഴ്ചയും കർണാടകയില്‍ വരണ്ട കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. മിക്ക ജില്ലകളിലും തെളിഞ്ഞ ആകാശം ആയിരിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group