ബാംഗ്ലൂർ: പലരും ആഗ്രഹിക്കുമെങ്കിലും കരിയറിലെ സുരക്ഷിതത്വം ഉപേക്ഷിക്കാൻ മടിക്കുമ്പോള്‍, ധീരമായ തീരുമാനത്തിലൂടെ വിജയം വരിച്ച വ്യക്തിയാണ് പ്രദീപ് കണ്ണൻ.2019ല്‍ ലോകപ്രശസ്ത ടെക് കമ്പനിയായ ഒറാക്കിളിലെ ഓപ്പറേഷൻസ് ഹെഡ് എന്ന ഉയർന്ന പദവി രാജിവെച്ചാണ് പ്രദീപ് തന്റെ സ്വപ്ന സംരംഭത്തിന് തുടക്കമിട്ടത്. തമിഴ്‌നാട്ടിലെ കരൂർ സ്വദേശിയായ അദ്ദേഹം ‘ദി ഫലൂഡ ഷോപ്പ്’ എന്ന പേരില്‍ ഒരു ചെറിയ കട ആരംഭിച്ചു.അന്ന് പലരും ഈ തീരുമാനത്തെ വിഡ്ഢിത്തം എന്ന് വിളിച്ചെങ്കിലും, ഏഴ് വർഷത്തിപ്പുറം 18ലധികം ഔട്ട്ലെറ്റുകളുള്ള വലിയൊരു ബിസിനസ്സ് സാമ്രാജ്യമായി ഇത് വളർന്നു. തന്റെ ആദ്യ ഷോപ്പ് തുടങ്ങാനാവശ്യമായി വന്ന22 ലക്ഷം രൂപയുടെ കണക്കുകള്‍ അദ്ദേഹം അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തി.