Home Featured കണക്റ്റിംഗ് ഫ്ലൈറ്റ് അവസാന നിമിഷം റദ്ദാക്കി;ബെംഗളൂരു സ്വദേശിക്ക് നഷ്ടമായത് 89,000 രൂപ ടിക്കറ്റ് രൂപ

കണക്റ്റിംഗ് ഫ്ലൈറ്റ് അവസാന നിമിഷം റദ്ദാക്കി;ബെംഗളൂരു സ്വദേശിക്ക് നഷ്ടമായത് 89,000 രൂപ ടിക്കറ്റ് രൂപ

മുംബൈയിലേക്കുള്ള കണക്ടിങ് ഫ്‌ളൈറ്റ് അവസാനനിമിഷം റദ്ദാക്കിയതിനെത്തുടര്‍ന്ന് ബെംഗളൂരു സ്വദേശിയായ ടെക്കി നവീന്‍രാജ് രാജന് 89,000 രൂപ നഷ്ടമായി.ഒരു സ്വകാര്യ വിമാനം അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് മുംബൈ വിമാനത്താവളത്തിലെ റണ്‍വെ അടച്ചിട്ടതാണ് വിമാനം റദ്ദാക്കാന്‍ കാരണം. കാനഡയിലേക്കുള്ള യാത്രയിലായിരുന്നു നവീന്‍രാജ്. മുംബൈയിലേക്കുള്ള വിസ്താര വിമാനത്തില്‍ പോകുന്നതിനായി സെപ്റ്റംബര്‍ 14-ന് ബെംഗളൂരു കെംപെഗൗഡ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയതായിരുന്നു.

മുംബൈയില്‍ നിന്ന് സൂറിച്ചിലേക്ക് സ്വിസ് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ ഫ്‌ളൈറ്റിലാണ് നവീന്‍രാജ് പോകാനിരുന്നത്. എന്നാല്‍ മുംബയിലേയ്ക്കുള്ള വിമാനം വൈകിയെന്നും പിന്നീട് അത് റദ്ദാക്കിയതായും വിമാനത്താവള അധികൃതര്‍ നവീന്‍രാജിനെ അറിയിക്കുകയായിരുന്നു.മുംബൈയ്ക്കുള്ള അടുത്ത വിമാനം പുലര്‍ച്ചെ ഒരു മണിക്കാണെന്ന് അദ്ദേഹത്തെ അറിയിച്ചു.”മുംബൈയില്‍ ഒരു സ്വകാര്യ ജെറ്റ് അപകടത്തില്‍പ്പെട്ടതിനാല്‍ റണ്‍വെ അടച്ചുവെന്നാണ് അധികൃതര്‍ എന്നെ അറിയിച്ചത്. ബെംഗളൂരുവില്‍ നിന്ന് മുംബൈയിലേക്കുള്ള വിസ്താര ഫ്‌ളൈറ്റ് സെപ്റ്റംബര്‍ 15 പുലര്‍ച്ചെ ഒരു മണിക്കായിരിക്കുമെന്ന് അവര്‍ പറഞ്ഞു.

മുംബൈയില്‍ നിന്ന് സൂറിച്ചിലേക്കുള്ള കണക്ടിങ് ഫ്‌ളൈറ്റ് 12.55-നാണെന്ന ആശങ്ക ഞാന്‍ അവരെ അറിയിച്ചിരുന്നു,” നവീന്‍രാജ് പറഞ്ഞു. എന്നാല്‍ റണ്‍വെ നിയന്ത്രണങ്ങള്‍ മൂലം വിമാനം വൈകിയതിനാല്‍ മുഴുവന്‍ തുകയും തിരിച്ചുനല്‍കുമെന്ന് എഴുതിയ ഒരു സര്‍ട്ടിഫിക്കറ്റ് ജീവനക്കാര്‍ അദ്ദേഹത്തിന് നല്‍കി. മുംബൈയിലേക്ക് പോയാലും കണക്ടിങ് വിമാനം ലഭിക്കില്ല എന്ന് മനസ്സിലാക്കിയ ഞാന്‍ വിസ്താന വിമാനക്കമ്ബനി ജീവനക്കാരുടെ വാക്കുകള്‍ വിശ്വസിച്ച്‌ 89,000 രൂപ മടക്കി നല്‍കുമെന്ന പ്രതീക്ഷയില്‍ വീട്ടിലേക്ക് മടങ്ങി.പണം തിരികെ ലഭിക്കുന്നതിനായി നവീന്‍ പിന്നീട് ഗോയ്ബിബോയെ സമീപിച്ചു.

എന്നാല്‍ മുംബൈയില്‍ നിന്ന് സൂറിച്ചിലേയ്ക്കുള്ള വിമാന അധികൃതരെ ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്യാത്തതിനാല്‍ പണം തിരികെ നല്‍കാന്‍ കഴിയില്ലെന്നാണ് അവര്‍ അദ്ദേഹത്തെ അറിയിച്ചത്. സെപ്റ്റംബര്‍ 14-ന് ബെംഗളൂരുവില്‍ നിന്ന് മോണ്‍ട്രിയലിലേക്കുള്ള ടിക്കറ്റ് താൻ സ്വയം റദ്ദാക്കിയതാണെന്നും അതിന് റീഫണ്ട് ബാധകമല്ലെന്നുമുള്ള ഗോയ്ബിബോയുടെ സന്ദേശം ഒക്ടോബര്‍ 18-നാണ് ലഭിച്ചത്. ഇതറിഞ്ഞ് ഞാന്‍ ഞെട്ടിപ്പോയി, നവീന്‍രാജ് പറഞ്ഞു.

16കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി, 21കാരിയായ ട്യൂഷന്‍ ടീച്ചറും കാമുകനും അറസ്റ്റില്‍

കാണ്‍പൂരില്‍ തിങ്കളാഴ്ച തട്ടിക്കൊണ്ടുപോയ പ്രമുഖ ബിസിനസുകാരന്റെ മകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.സംഭവവുമായി ബന്ധപ്പെട്ട് ട്യൂഷന്‍ അധ്യാപിക 21കാരി രുചിതയേയും കാമുകന്‍ പ്രഭാതിനേയും പൊലീസ് അറസ്റ്റ് ചെയ്തു. ട്യൂഷന്‍ ടീച്ചറുടെ വീടിന് കുറച്ച്‌ അകലെയുള്ള കെട്ടിടത്തിനുള്ളിലെ സ്റ്റോര്‍ റൂമിലാണ് 16 കാരന്റെ മൃതദേഹം കണ്ടെത്തിയത്.തിങ്കളാഴ്ച പുലര്‍ച്ചെ 5.30 ഓടെ കുട്ടി ട്യൂഷന്‍ ടീച്ചര്‍ രുചിതയുടെ വീട്ടിലേക്ക് പോയതായി കുടുംബം പറഞ്ഞു. എന്നാല്‍ ഈ സമയത്ത് പ്രഭാത് കുട്ടിയെ പിന്തുടരുകയും അധ്യാപിക വിളിക്കുന്നുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ വിദ്യാര്‍ത്ഥിയെ ഒറ്റപ്പെട്ട പ്രദേശത്തെ കെട്ടിടത്തിലെ സ്റ്റോര്‍ റൂമില്‍ എത്തിക്കുകയുമായിരുന്നു.

സ്റ്റോര്‍ റൂമിന്റെ ഉള്ളിലേക്ക് പ്രഭാതും വിദ്യാര്‍ത്ഥിയും പ്രവേശിക്കുന്നതും പിന്നീട് 20 മിനിറ്റുകള്‍ക്ക് ശേഷം പ്രഭാത് മാത്രം പുറത്തേക്ക് വരുന്നതും സിസി ടിവിയില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്.ഇതിനിടെ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ രുചിതയും കാമുകനും വ്യാജ മോചനദ്രവ്യ കുറിപ്പ് തയ്യാറാക്കിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതി പ്രഭാതും സുഹൃത്തും ചേര്‍ന്ന് കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയുടെ സ്‌കൂട്ടറിന്റെ നമ്ബര്‍പ്ലേറ്റ് മാറ്റിയതിനു ശേഷം അതില്‍ സഞ്ചരിച്ച്‌ 30,00,000 രൂപയുടെ മോചനദ്രവ്യ കുറിപ്പ് വിദ്യാര്‍ത്ഥിയുടെ വീട്ടിലേക്ക് എറിയുകയും ചെയ്തുവെന്നും പൊലീസ് പറയുന്നു.

അന്വേഷണം വഴിതെറ്റിക്കാനാണ് ‘അള്ളാഹു അക്ബര്‍’ എന്ന് കുറിപ്പില്‍ എഴുതിയതെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തിന് പിന്നിലെ കാരണം ഇപ്പോഴും വ്യക്തമല്ല. പ്രതികളായ രുചിത, പ്രഭാത് ശുക്ല എന്നിവരെ ചോദ്യം ചെയ്തു വരികയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group