ഇന്ന് ഭൂരിപക്ഷം ചെറുപ്പക്കാരും ജോലി ചെയ്യുന്ന മേഖലയാണ് ഐടി. മികച്ച ശബളം ലഭിയ്ക്കുന്ന മേഖലയാണെങ്കിലും വര്‍ക്ക് സ്‌ട്രെസ് കൂടിയ മേഖല കൂടിയാണ് ഐടി മേഖല.അങ്ങനെയുള്ള ഒരു സാഹചര്യത്തില്‍ നിന്ന് ഗംഭീരന്‍ ഒരു വീട് വെച്ചിരിയ്ക്കുകയാണ് ബെംഗളൂരുവില്‍ ജോലിചെയ്യുന്ന ഒരു ടെക്കി. അനിമേഷ് ചൗഹാന്‍ എന്ന യുവാവാണ് ഒരു ആഡംബര ഭവനം പണിതിരിയ്ക്കുന്നത്. ഐടി മേഖലയില്‍ ജോലി ചെയ്ത് സമ്ബാദിച്ച പണം കൊണ്ട് വീട് വെച്ചെന്ന് പറഞ്ഞ് യുവാവ് കഴിഞ്ഞ ദിവസം തന്റെ വമ്ബന്‍ വീടിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
എന്നാല്‍ നെറ്റിസണ്‍സ് ഇത് വിശ്വസിയ്ക്കാന്‍ തയ്യാറാകുന്നില്ലായിരുന്നു. മൂന്ന് നിലകളുള്ള വമ്ബന്‍ വീടാണ് അനിമേഷ് നിര്‍മിച്ചത്. അനിമേഷ് ജോലിക്ക് നന്ദി പറഞ്ഞു കൊണ്ടാണ് ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയത്. തന്നെ തൊഴിലില്‍ സഹായിക്കുന്ന പ്രോഗ്രാമിങ് ലാംഗ്വേജായ പൈതണിന് നന്ദി എന്നായിരുന്നു പോസ്റ്റ്. ഖരക്പൂര്‍ ഐഐടിയില്‍ നിന്നും ബിരുദം കരസ്ഥമാക്കിയ ശേഷം ഒരു ഫിനാന്‍സ് സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയാണ് അനിമേഷ്. വീടിന് സുരക്ഷ ഒരുക്കാന്‍ വലിയ ഗേറ്റും ചുറ്റുമതിലുമുണ്ട്.
എന്നാല്‍ നെറ്റിസണ്‍സ് പറയുന്നത് ഇത്രയും വലിയ വീട് നിര്‍മിക്കാന്‍ തൊഴില്‍ കൊണ്ട് മാത്രം സാധിക്കില്ലെന്നും പരമ്ബരാഗതമായി ലഭിച്ച സമ്ബത്ത് തീര്‍ച്ചയായും ഉള്‍പ്പെട്ടിട്ടുണ്ടാകും എന്നുമാണ്. തൊഴിലിനു പകരം പാരമ്ബര്യ സ്വത്തിന് നന്ദി പറയണമെന്ന് വരെ ആളുകള്‍ അഭിപ്രായം പ്രകടിപ്പിച്ചു. കഷ്ടപ്പെട്ട് പണം സമ്ബാദിച്ച അച്ഛനും മുത്തച്ഛനുമാണ് അനിമേഷ് നന്ദി അറിയിക്കേണ്ടത് എന്നായിരുന്നു മറ്റുചില കമന്റുകള്‍. എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ക്കൊന്നും താന്‍ ചെവി കൊടുക്കുന്നില്ല എന്ന് അനിമേഷ് പ്രതികരിക്കുന്നു.
തന്റെ സ്വപ്നഭവനം കുടുംബത്തിന് ഏറെ ഇഷ്ടപ്പെട്ടുവെന്നും അതില്‍പരം മറ്റൊന്നിനും ചെവികൊടുക്കുന്നില്ല എന്നുമാണ് അദ്ദേഹത്തിന്റെ മറുപടി. ഇതിനുപുറമേ തന്റെ കുടുംബത്തിലെ ആദ്യ തലമുറയില്‍പ്പെട്ട എന്‍ജിനീയര്‍മാരില്‍ ഒരാളാണ് താനെന്നും അനിമേഷ് വിശദീകരിക്കുന്നുണ്ട്. ഒറ്റയടിക്ക് വീട് വയ്ക്കുകയായിരുന്നില്ലെന്നും ഘട്ടം ഘട്ടമായാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം പറയുന്നുണ്ട്.