Home Featured സബര്‍ബൻ റെയില്‍; 115 ഏക്കര്‍ കൈമാറി റെയില്‍വേ

സബര്‍ബൻ റെയില്‍; 115 ഏക്കര്‍ കൈമാറി റെയില്‍വേ

by admin

ബംഗളൂരു: നഗരത്തിന്റെ തെക്കേയറ്റമായ ഹീലാലിഗയെയും വടക്കേയറ്റമായ രാജനഗുണ്ഡയെയും ബന്ധിപ്പിക്കുന്ന സബർബൻ റെയിലിന്റെ നാലാം ഇടനാഴി നിർമിക്കുന്നതിനായി സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ 115 ഏക്കർ ഭൂമി ദീർഘകാല പാട്ടവ്യവസ്ഥയില്‍ കെ-റൈഡിന് (കർണാടക റെയില്‍ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ലിമിറ്റഡ്) കൈമാറി. എയർപോർട്ട് ലൈൻ രൂപരേഖക്കുള്ള അനുമതിയും നല്‍കി.

ഇതോടുകൂടി രണ്ടാം ഇടനാഴിക്ക് ഏറ്റെടുക്കേണ്ട ഭൂമി 157 ഏക്കറില്‍ നിന്നും 85 ഏക്കറായി കുറഞ്ഞു. ഭൂമി രജിസ്ട്രേഷനുള്ള നടപടിക്രമങ്ങളും പൂർത്തിയായി. കെ-റൈഡ് കഴിഞ്ഞ വർഷം ഡിസംബർ 30ന് എല്‍ ആൻഡ് ടി കമ്ബനിക്ക് നാലാം ഇടനാഴിയുടെ (കനക ലൈൻ) രൂപരേഖ തയാറാക്കാനും പാതയിലെ വയഡക്റ്റ് പാലങ്ങള്‍ നിർമിക്കാനുമുള്ള കരാർ നല്‍കിയിരുന്നു. എന്നാല്‍, രൂപരേഖക്ക് റെയില്‍വേ ബോർഡ് അനുമതി നല്‍കാത്തതിനാലും ഭൂമി വിട്ടുനല്‍കുന്നതിലെ അനിശ്ചിതത്വം മൂലവും പദ്ധതി വൈകുകയായിരുന്നു.

ഇരു തടസ്സങ്ങളും നീങ്ങിയതിനാല്‍ നിർമാണ പ്രവർത്തനങ്ങള്‍ക്കുള്ള പ്രാരംഭപ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ട്. ഉടൻ സ്വകാര്യ ഭൂമികള്‍ ഏറ്റെടുക്കാനുള്ള നടപടികളിലേക്ക് കടക്കും. ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് മന്ത്രാലയം കഴിഞ്ഞ ഫെബ്രുവരിയില്‍ ദേവനഹള്ളി-കെ.എസ്.ആർ ബംഗളൂരു ഒന്നാം ഇടനാഴിയുടെ നിർമാണപ്രവർത്തനങ്ങള്‍ പൂർത്തീകരിക്കാനുള്ള സമയപരിധി നല്‍കിയത് 2027 ഡിസംബർ വരെയാണ്.

യൂനിയൻ ഗവണ്‍മെന്റ് ഇതിനു മുമ്ബ് 2020 ഒക്ടോബറില്‍ മൂന്നു വർഷ സമയപരിധിയോടെ നിർമാണപ്രവർത്തനങ്ങള്‍ തുടങ്ങാനുള്ള അനുമതിപത്രം നല്‍കിയിരുന്നു. എയർപോർട്ട് വഴിയുള്ള ലൈനിന് മുൻഗണന നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. നമ്മ മെട്രോ 2021ല്‍ സെൻട്രല്‍ സില്‍ക്ക് ബോർഡ്-കോമ്ബഗൗഡ എയർപോർട്ട് റൂട്ടിലെ നിർമാണ പ്രവർത്തനങ്ങള്‍ക്കുള്ള ടെൻഡർ ക്ഷണിച്ചതിനാല്‍ എയർപോർട്ട് വഴിയുള്ള കെ.എസ്.ആർ സ്റ്റേഷൻ-ദേവനഹള്ളി ഇടനാഴിക്ക് മുൻഗണന നല്‍കേണ്ടെന്ന കെ-റൈഡിന്റെ തീരുമാനം റെയില്‍വേ ബോർഡിന്റെ അതൃപ്തിക്കിരയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group