ബെംഗളൂരു : ബെംഗളൂരു സബർബൻ റെയിൽപദ്ധതി ഭാഗികമായി നടപ്പാക്കാൻ നീക്കം. 2027 ആദ്യത്തോടെ രണ്ട് ലൈനുകൾ തുറന്നേക്കും. ആദ്യഘട്ടത്തിൽ പത്ത് മിനിറ്റ് വ്യത്യാസത്തിൽ മൂന്ന് കോച്ച് ട്രെയിനുകൾ ഉപയോഗിച്ച് പ്രവർത്തനം ആരംഭിക്കും.രണ്ടാം ഇടനാഴിയിലെ എട്ട് കിലോമീറ്റർ നീളമുള്ള ചിക്കബാണവര -യശ്വന്ത്പുർ ഇടനാഴി 2026 ഡിസംബറിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. നാല് മാസത്തിനുശേഷം, 17 കിലോമീറ്റർ വരെ നീളുന്ന ഹീലാലിഗെ മുതൽ ബെന്നിഗനഹള്ളി വരെ തുറക്കും.
148 കിലോമീറ്ററിലെ പദ്ധതിയുടെ നാല് ഇടനാഴികളും 2028 അവസാനത്തിലോ 2029 ആദ്യമോ തുറക്കാനാണ് നീക്കം. പദ്ധതിക്കായി 306 കോച്ചുകൾ വാങ്ങുന്നതിനുള്ള അനുമതിക്ക് മന്ത്രിസഭ കഴിഞ്ഞ ആഴ്‌ച അംഗീകാരം നൽകിയതായി നിർവഹണ ഏജൻസിയായ കെ -റൈഡ് അധികൃതർ അറിയിച്ചു.ഇതിനായി 4270 കോടി രൂപയുടെ പദ്ധതിക്ക് കർണാടക സർക്കാരും റെയിൽവേയും 50 ശതമാനം വീതം സഹായധനം നൽകും.പുലർച്ചെ 4.30 മുതൽ രാത്രി 11.30 വരെ ട്രെയിനുകൾ സർവീസ് നടത്തുന്നതിനൊപ്പം ഓരോ ട്രിപ്പിനുമിടയിൽ അഞ്ച് മിനിറ്റ് വ്യത്യാസത്തിലെത്തിക്കാനുള്ളതാണ് നിലവിലെ പ്രവർത്തന പദ്ധതി.
ഡൽഹി മെട്രോയുടെ മാതൃകയിലായിരിക്കും കോച്ചുകൾ. ഓരോ കോച്ചിലും ഒരേ സമയം 300 പേർക്ക് യാത്ര ചെയ്യാം. സീറ്റുകൾക്ക് മുകളിൽ ഗ്ലാസ് റാക്കുകൾ ഉണ്ടാകും.3.2 മീറ്ററായിരിക്കും കോച്ചുകളുടെയും വീതി. പദ്ധതിയുടെ കൂടുതൽ കിലോ മീറ്റർ ഭൂനിരപ്പിലും റെയിൽവേ ട്രാക്കിനോടും ചേർന്നുമുള്ളതിനാൽ ഡ്രൈവറില്ലാത്ത കോച്ചുകൾ ഒഴിവാക്കിയതായി അധികൃതർ അറിയിച്ചു. അപകടസാധ്യത ഒഴിവാക്കാനാണ് ഈ തീരുമാനം.ആകെ നാല് ഇടനാഴികളിലായി 149.348 കിലോമീറ്റർ യാത്രാ റെയിൽ ശൃംഖലയായ ബെംഗളൂരു സബർബൻ റെയിൽ പദ്ധതിക്ക് 2020 ഒക്ടോബറിലാണ് കേന്ദ്ര സർക്കാരിൻ്റെ അനുമതി ലഭിക്കുന്നത്. 2023 ജൂൺ 20ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പദ്ധതിക്ക് തറക്കല്ലിട്ടത്.
ആദ്യ ആര്‍ത്തവത്തിന് പിന്നാലെ വിവാഹം, ദിവസങ്ങള്‍ക്കുള്ളില്‍ ഉപേക്ഷിക്കും ; ഹൈദരാബാദില്‍ ‘ഷെയ്ഖ് വിവാഹങ്ങള്‍’ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
ഒരുകാലത്ത് മലബാറിലെ മുസ്ലിം പെണ്‍കുട്ടികള്‍ നേരിട്ടിരുന്ന അറബിക്കല്യാണം എന്ന ക്രൂരത ഇപ്പോള്‍ രൂക്ഷമായിരിക്കുന്നത് തെലങ്കാനയില്‍ ആണെന്ന് റിപ്പോർട്ടുകള്‍.ഷെയ്ഖ് വിവാഹങ്ങള്‍’ എന്നാണ് ഇവിടെ ഇത് അറിയപ്പെടുന്നത്. ചില ദേശീയ മാധ്യമങ്ങള്‍ നടത്തിയ സർവ്വേകളില്‍ നിരവധി പെണ്‍കുട്ടികളാണ് ഇത്തരത്തില്‍ ഷെയ്ഖ് വിവാഹങ്ങളുടെ ഇരകളായി ഹൈദരാബാദില്‍ ഉള്‍പ്പെടെ ജീവിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.ചില ഏജന്റുമാരും ബ്രോക്കർമാരും പെണ്‍കുട്ടികളുടെ ബന്ധുക്കളും വഴിയാണ് ഷെയ്ഖ് വിവാഹങ്ങള്‍ നടക്കുന്നത്.
വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള അറബികളാണ് വരന്മാരായി എത്തുന്നത് എന്നുള്ളതുകൊണ്ടാണ് ഇവ ഷെയ്ഖ് വിവാഹങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. നിക്കാഹ് എന്ന പേരില്‍ പെണ്‍കുട്ടികളുടെ വില്‍പ്പനയാണ് യഥാർത്ഥത്തില്‍ നടക്കുന്നതെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.വളരെ ചെറുപ്രായത്തിലുള്ള പെണ്‍കുട്ടികളാണ് ഇത്തരത്തിലുള്ള കെണികള്‍ക്ക് ഇരയാകുന്നത് എന്നുള്ളതും ശ്രദ്ധേയമാണ്. 12 വയസ്സില്‍ പോലും വിവാഹിതരാകുന്ന പെണ്‍കുട്ടികള്‍ ഈ കൂട്ടത്തില്‍ ഉണ്ട്. മതപരമായി നടത്തുന്ന നിക്കാഹിന് പിന്നാലെ ഈ പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്യുകയാണ് പതിവ്.
ചിലരെ വീട്ടുജോലിക്കാരാക്കി ഗള്‍ഫ് രാജ്യങ്ങളിലേക്ക് കടത്തുകയും ചെയ്യുന്നുണ്ട്.ആദ്യ ആർത്തവം വന്ന് അധികകാലം ആയിട്ടില്ലാത്ത പെണ്‍കുട്ടികളെയാണ് ഏജന്റുമാർ ലക്ഷ്യമിടുന്നത്. വീട്ടുകാരെ പണം നല്‍കി സ്വാധീനിച്ച് ഇത്തരം പെണ്‍കുട്ടികളെ അറബികള്‍ക്ക് വധുവായി നല്‍കുന്നു. മാതാപിതാക്കള്‍ക്ക് ലക്ഷങ്ങള്‍ പണമായി നല്‍കിയാണ് ഏജന്റുമാർ വധു ആകാനുള്ള പെണ്‍കുട്ടികളെ കണ്ടെത്തുന്നത്. ഇതിനായി സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളെ ഇവർ ലക്ഷ്യമിടുന്നു. പെണ്‍കുട്ടി സുന്ദരിയാണെങ്കില്‍ പണവും കൂടുതല്‍ ലഭിക്കും.
ഒന്നോ രണ്ടോ ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന ദാമ്ബത്യത്തിനു ശേഷം അറബികള്‍ പെണ്‍കുട്ടികളെ ഉപേക്ഷിച്ച് സ്വന്തം നാട്ടിലേക്ക് തിരികെ മടങ്ങുകയുമാണ് പതിവ്. ഇത്തരത്തില്‍ 12 വയസ്സിലും 15 വയസ്സിലും എല്ലാം ഷെയ്ഖ് വിവാഹങ്ങള്‍ക്ക് ഇരകളായ പെണ്‍കുട്ടികള്‍ തെലങ്കാനയില്‍ വർദ്ധിച്ചു വരുന്നതായാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.