ബെംഗളൂരു : സ്വാന്ത്ര്യദിന അവധിയോട് അനുബന്ധിച്ച യാത്രത്തിരക്ക് പരിഗണിച്ചു ഹുബ്ബള്ളി-ബെംഗളൂരു, ബെംഗളൂരു-വിജയപുര റൂട്ടിൽ ദക്ഷിണ പശ്ചിമ റെയിൽവേ പ്രത്യേക തീവണ്ടി സർവീസ് പ്രഖ്യാപിച്ചു.ഓഗസറ്റ് 14-ന് രാവിലെ 11-ന് ഹുബ്ബള്ളിയിൽനിന്ന് പുറപ്പെടുന്ന തീവണ്ടി (07375) ഇതേദിവസം വൈകീട്ട് 7.45-ന് ബെംഗളൂരു എസ്എംവിടി സ്റ്റേഷനിൽ എത്തും.
എസ്എംവിടി-വിജപുര പ്രത്യേക തീവണ്ടി (06589) ഓഗസ്റ്റ് 14-ന് രാത്രി ഒൻപതിന് എസ്എംവിടിയിൽനിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 10.45-ന് വിജയപുരയിൽ എത്തും.മടക്ക തീവണ്ടി (06590) ഓഗസ്റ്റ് 17-ന് വൈകീട്ട് 5.30-ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 8.10-ന് എസ്എംവിടിയിൽ എത്തും.
ധര്‍മസ്ഥലയിലെ വെളിപ്പെടുത്തലിന് പിന്നില്‍ ഒരു മുസ്ലിം, കേരള സര്‍ക്കാരിന്റെ അദൃശ്യ കരങ്ങളുണ്ട്’; കര്‍ണാടക ബിജെപി അധ്യക്ഷൻ
ധർമസ്ഥലയിലെ വെളിപ്പെടുത്തലില്‍ വിചിത്ര വാദവുമായി കർണാടക ബിജെപി അധ്യക്ഷൻ ആർ അശോക. വെളിപ്പെടുത്തലിന് പിന്നില്‍ ഒരു മുസ്ലിം ആണ്.കേരള സർക്കാരിന്റെ അദൃശ്യമായ കരങ്ങള്‍ സംഭവത്തിന് പിന്നിലുണ്ട്. കേരളത്തിലാണ് ഗൂഢാലോചന നടന്നത് . കേരളസർക്കാരിന് വിഷയത്തില്‍ പങ്കുണ്ടെന്ന് ആർ. അശോക നേരത്തെ ആരോപിച്ചിരുന്നു.അതേസമയം മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലില്‍ ഇന്നും തെളിവെടുപ്പ് തുടരും. നേരത്തെ തെളിവെടുപ്പ് പൂർത്തിയാക്കി മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്ന് ശുചീകരണ തൊഴിലാളി വ്യക്തമാക്കിയ ഇടങ്ങളില്‍ കുഴിച്ചു പരിശോധന നടത്താനും നീക്കമുണ്ട്.
അങ്ങനെയെങ്കില്‍ ഉച്ചയോടെ കുഴിച്ച് പരിശോധനയും തുടങ്ങും. ഇതിനായുള്ള സംഘത്തെ നിശ്ചയിച്ചിട്ടുണ്ട്. ക്ഷേത്രത്തിന് മൂന്ന് കിലോമീറ്റർ ഉള്ളിലാണ് ഭൂരിഭാഗം സ്പോട്ടുകളും. 13 കാരിയെ കുഴിച്ചിട്ടെന്ന് മൊഴി നല്‍കിയ ഇടമാണ് ഇന്ന് പ്രധാനമായും പരിശോധിക്കാനുള്ളത്. ഇന്നലത്തെ സ്പോട് മാപ്പിങ് വിവരങ്ങള്‍ യോഗം ചേർന്ന് വിലയിരുത്തി. ആന്റി നക്സല്‍ ഫോഴ്സ് ആണ് സ്പോട്ടുകള്‍ക്ക് സുരക്ഷയൊരുക്കുന്നത്